ഏതാനും മാസം കേരളത്തെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു ശബരിമല യുവതി പ്രവേശം. സിപിഎം പിന്തുണയോടെ രണ്ടു യുവതികള്‍ മല കയറിയത് വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാട് ബിജെപിയും കോണ്‍ഗ്രസുമെടുത്തപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. ഇപ്പോള്‍ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. അവകാശം സ്ഥാപിക്കേണ്ട ഇടമല്ല ശബരിമലയെന്നും അങ്ങനെ പോകുന്നത് സംഘര്‍ഷം ഉണ്ടാക്കാനേ ഉപകരിക്കൂ എന്നും അവര്‍ ഒരു മലയാളം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അങ്ങനെ പോകുന്നവര്‍ക്ക് വേറെയും ക്ഷേത്രങ്ങളുണ്ട്. ശബരിമല അതിനുള്ള ഇടമല്ലെന്നും അവര്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാണ്. സ്ത്രീകള്‍ അശുദ്ധിയുള്ളവരാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. സ്ത്രീകള്‍ മലകയറുന്നതില്‍ അയ്യപ്പന് കോപം ഉണ്ടാവുകയില്ല. ഏതെങ്കിലും സ്ത്രീക്ക് അയ്യപ്പനെ കാണാന്‍ അതിയായ ആഗ്രഹമുണ്ടെങ്കില്‍ അതിനെ തടയരുത്.…
Read MoreTag: kk shailaja
ആശുപത്രിയിലെ മാലിന്യത്തിന്റെ ലൈവ് വൈറലായി ! മാലിന്യക്കുരുക്ക് തീര്‍ക്കാന്‍ 91 ലക്ഷം അനുവദിച്ച് മന്ത്രി ശൈലജ; മന്ത്രിയ്ക്ക് സോഷ്യല്‍ മീഡിയയുടെ പ്രശംസ
പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയിലെ മാലിന്യപ്രശ്‌നം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ഇട്ട ഫേസ്ബുക്ക് ലൈവ് ഒടുവില്‍ ഫലം കണ്ടു. പ്രശ്‌നത്തില്‍ അടിയന്തര പരിഹാരവുമായി ആരോഗ്യമന്ത്രി കെ. കെ ശൈലജ രംഗത്തെത്തി. മാലിന്യം സംസ്‌ക്കരിക്കാനായി 91 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മാലിന്യ പ്രശ്നം പറയാനെത്തിയ വിദ്യാര്‍ത്ഥികളെ ആശുപത്രി സൂപ്രണ്ട് പുറത്താക്കിയ സംഭവം ഏറെ വിവാദമായിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. പ്രശ്നത്തെ ഗൗരവമായി കാണുന്നുവെന്ന് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ നടപടി സ്വീകരിച്ചെന്ന് കെ കെ ശൈലജ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം; പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മാലിന്യം പൊട്ടി ഒഴുകുന്നുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. ഇതിന് മുമ്പ് ഈ പ്രശ്നത്തിന് താത്ക്കാലികമായി പരിഹാരം കണ്ടിരുന്നു. എന്നാല്‍ വീണ്ടും ഇതുണ്ടായതിനെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോടും ജില്ല…
Read Moreമന്ത്രി കെ.കെ ശൈലജ അഹമ്മദാബാദില്‍ ആര്‍എസ്എസ് പരിപാടിയില്‍ ! ലോക ആയുര്‍വേദിക് ഫൗണ്ടേഷന്റെ നിയന്ത്രണത്തിലുള്ള പരിപാടിയില്‍ പങ്കെടുത്തത് വിവാദമാകുന്നു…
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആര്‍എസ്എസ് സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതു വിവാദത്തില്‍. വിജ്ഞാന്‍ ഭാരതി അഹമ്മദാബാദില്‍ നടത്തിയ ലോക ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ സിപിഎം മന്ത്രി പങ്കെടുത്തതാണു വിവാദത്തിലായത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും പലരും പങ്കെടുത്തില്ലെന്നാണ് വിവരം. കേന്ദ്രത്തിലെയും ഗുജറാത്തിലെയും ആയുഷ്മന്ത്രാലയത്തിന്റെയും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ലോക ആയുര്‍വേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണു വിജ്ഞാന്‍ ഭാരതി പരിപാടി നടത്തിയത്. പരിപാടി 17 നാണു സമാപിക്കുക. മന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ പ്രതിഷേധം ശക്തമാവുകയാണ്.
Read Moreകെ.കെ ശൈലജ ജനങ്ങളുടെ പണം ഉപയോഗിച്ച് വാങ്ങിയത് 28000 രൂപയുടെ കണ്ണട; നാലുദിവസം ആശുപത്രിയില്‍ കഴിഞ്ഞ ഭര്‍ത്താവ് കഴിച്ചു തീര്‍ത്തത് 5,336 രൂപയുടെ ഭക്ഷണം; ആരോഗ്യമന്ത്രിയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം:സംസ്ഥാനം ഭരിക്കുന്ന തൊഴിലാളി പാര്‍ട്ടിയുടെ നേതാക്കള്‍ കുത്തകമുതലാളിമാര്‍ക്കെതിരേ ഘോരഘോരം പ്രസംഗിക്കുമെങ്കിലും അവരുടെ മക്കളെല്ലാം പഠിക്കുന്നത് അവര്‍ സാമ്രാജ്യത്വ ശക്തികള്‍ എന്നു മുദ്രകുത്തുന്ന രാജ്യങ്ങളിലാണെന്ന വസ്തുത എല്ലാവര്‍ക്കും അറിയാവുന്നതാണ്. നാഴികയ്ക്കു നാല്‍പ്പതു വട്ടം തൊഴിലാളി സ്‌നേഹം പ്രസംഗിക്കുന്ന നേതാക്കള്‍ പോലും അസുഖം വരുമ്പോള്‍ നേരെ പോകുന്നത് ബില്ലു കണ്ടാല്‍ കണ്ണുതള്ളുന്ന സ്വകാര്യ ആശുപത്രികളിലാണ്. സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാര്‍ക്കും അവരുടെ കുടുംബത്തിനും പോലും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാന്‍ മടിയാണ്. സാധാരണക്കാര്‍ പോകുന്ന സര്‍ക്കാര്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ട ആരോഗ്യമന്ത്രി കുടുംബം ചികിത്സ നേടിയതാവട്ടെ സ്വകാര്യ ആശുപത്രിയുടെ സ്യൂട്ട് റൂമില്‍. മാത്രമല്ല ഒരു കണ്ണട വാങ്ങാന്‍ മന്ത്രി ശൈലജ 28000 രൂപ എഴുതിയെടുക്കുകയും ചെയ്തു. ചികിത്സാചെലവിനത്തില്‍ മന്ത്രികുടുംബം എഴുതിയെടുത്തത് ലക്ഷങ്ങളാണ്. മന്ത്രി കണ്ണടയ്ക്കായി റീ ഇംബേഴ്‌സ് ചെയ്തത് 28,000 രൂപയാണെന്ന കാര്യം പുറത്തായതോടെ സോഷ്യല്‍മീഡിയയില്‍ ഇവര്‍ക്കെതിരേ ആളുകള്‍ പൊങ്കാലയിടുകയാണ്. മുഖ്യമന്ത്രി…
Read More