ഇന്ത്യന്‍ ഡെല്‍റ്റ വകഭേദം അതിമാരകം ! വൈറസ് നിക്ഷേപം സാധാരണ കോവിഡിന്റെ 300 ഇരട്ടി; പുതിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത്…

മനുഷ്യരാശിയുടെ ഭാവിയ്ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് കൊറോണ തേരോട്ടം തുടരുകയാണ്. മനുഷ്യന്‍ കീഴടക്കാന്‍ ശ്രമിക്കുന്നതിനനുസരിച്ച് പുതിയ വകഭേദങ്ങളിലൂടെ കൊറോണ കുതിയ്ക്കുകയാണ്. ദക്ഷിണ കൊറിയയില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് ഡെല്‍റ്റ വകഭേദം ബാധിക്കുമ്പോള്‍ മറ്റു വകഭേദങ്ങള്‍ ബാധിച്ചാലുള്ളതിനേക്കാള്‍ 300 ഇരട്ടി വൈറസ് നിങ്ങളുടെ ശരീരത്തില്‍ കാണുമെന്നാണ്. ഒരു മനുഷ്യന്റെ രക്തത്തില്‍ ഉണ്ടാകുന്ന വൈറസിന്റെ അളവിനെയാണ് വൈറല്‍ ലോഡ് എന്നു പറയുന്നത്. ഡെല്‍റ്റബാധിച്ചവരില്‍ വൈറല്‍ ലോഡ് വളരെ കൂടുതലായിരിക്കും എന്നാണ് ഈ പഠനം വെളിപ്പെടുത്തുന്നത്. എന്നാല്‍, ഇതിനര്‍ത്ഥം ഡെല്‍റ്റ വകഭേദത്തിന് അതിവ്യാപനശേഷി ഉണ്ടെന്നുള്ളതല്ല എന്ന് ഗവേഷകര്‍ പ്രത്യേകം പറയുന്നു. രോഗത്തിന്റെ തുടക്കത്തില്‍ വൈറല്‍ ലോഡ് കൂടുതലാവുമെങ്കിലും ക്രമേണ അളവ് കുറഞ്ഞു വരുമെന്നും അവര്‍ പറയുന്നു. വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസിനേക്കാള്‍ രണ്ട് ഇരട്ടി മാത്രമാണ് അധിക വ്യാപനശേഷി ഡെല്‍റ്റയ്ക്കുള്ളതെന്ന് ഇവര്‍ പറയുന്നു. കെന്റ് വകഭേദത്തേക്കാള്‍ 1.6 ഇരട്ടിയും. വൈറല്‍…

Read More