വാക്‌സിന്‍ രണ്ടു ഡോസ് എടുത്തിട്ടും അമേരിക്കയില്‍ കോവിഡ് കുതിച്ചുയരുന്നു ! ഡെല്‍റ്റാ വകഭേദം അമേരിക്കയെ വിഴുങ്ങുമ്പോള്‍ ആശങ്കയോടെ ലോകം…

ഡെല്‍റ്റാ വകഭേദം അമേരിക്കയെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ജനസംഖ്യയുടെ 53 ശതമാനം പേര്‍ക്കും രണ്ടു ഡോസ് വൈറസ് നല്‍കിയിട്ടും പ്രതിദിന രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടിയായാണ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്. ലേബര്‍ ഡേ വാരാന്ത്യത്തിലേക്ക് കടക്കുമ്പോള്‍, അമേരിക്ക നേരിടുന്ന പ്രതിസന്ധി അതീവ ഗുരുതരമാണ്. കഴിഞ്ഞ ഒരാഴ്ച്ചയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിന്റെ ശരാശരി 1,63,000 ആണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2020-ലെ ലേബര്‍ ഡേ വാരാന്ത്യത്തിലെ കണക്കിന്റെ 300 ശതമാനം കൂടുതലാണിത്. അതുപോലെ ചികിത്സതേടി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തിന്റേതിനേക്കാള്‍ ഇരട്ടിയായി ഉയര്‍ന്നപ്പോള്‍ മരണ നിരക്കില്‍ ഉണ്ടായിരിക്കുന്നത് 80 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. 53 ശതമാനം പേര്‍ക്ക് രണ്ടു ഡോസുകളും അതുപോലെ 62 ശതമാനത്തിലേറെ പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനും നല്‍കിക്കഴിഞ്ഞ രാജ്യത്തെ അവസ്ഥയാണിത്. രോഗവ്യാപനം കുതിച്ചുയരുമ്പോഴും അതിനനുസരിച്ചുള്ള ഒരു വര്‍ദ്ധനവ് ചികിത്സതേടി ആശുപത്രികളില്‍…

Read More

ഡെല്‍റ്റയ്ക്കു മുമ്പില്‍ ഫൈസറും ആസ്ട്രസെനക്കയും മുട്ടുമടക്കും ! 25 ലക്ഷം സാമ്പിളുകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ തെളിയിരുന്നത് അത്ര സുഖകരമല്ലാത്ത വിവരങ്ങള്‍…

കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ ഫൈസര്‍, ആസ്ട്രസെനക്ക വാക്സിനുകള്‍ക്ക് കാര്യമായ ശേഷിയില്ലെന്ന് പുതിയ പഠനം. കോവിഡിന്റെ ആല്‍ഫ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെല്‍റ്റയെ നേരിടാന്‍ രണ്ടു വാക്സിനുകള്‍ക്കും ശേഷി കുറവാണെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയുടെ പഠനം സൂചിപ്പിക്കുന്നു. 18 വയസിനു മുകളില്‍ പ്രായമുള്ള 3,84,543 പേരില്‍നിന്നു ശേഖരിച്ച 25,80,021 സാമ്പിളുകള്‍ ഉപയോഗിച്ച് 2020 ഡിസംബര്‍ ഒന്നു മുതല്‍ 2021 മേയ് 16 വരെയായിരുന്നു ആദ്യഘട്ട പഠനം. തുടര്‍ന്ന് മേയ് 17 മുതല്‍ ഓഗസ്റ്റ് ഒന്നു വരെയുള്ള കാലയളവില്‍ 3,58,983 പേരില്‍നിന്ന് ശേഖരിച്ച 8,11,624 സാമ്പിളുകളും പരിശോധനയ്ക്കു വിധേയമാക്കി. കോവിഡ് ബാധിക്കും മുമ്പ് വാക്സിനെടുത്തവരേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷി കോവിഡ് ബാധിച്ചശേഷം വാക്സിനെടുത്തവര്‍ക്കാണെന്നും പഠനത്തില്‍ വ്യക്തമായി. രണ്ടു ഡോസ് ഫൈസര്‍ വാക്സിന്‍ സ്വീകരിക്കുമ്പോള്‍ മികച്ച പ്രതിരോധശേഷി ലഭിക്കും. എന്നാല്‍ രണ്ടുഡോസ് ആസ്ട്രസെനക്ക വാക്സിനുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രമേണ ഫൈസറിന്റെ പ്രതിരോധശേഷിയില്‍ കുറവു…

Read More

ഇന്ത്യന്‍ ഡെല്‍റ്റ വകഭേദം അതിമാരകം ! വൈറസ് നിക്ഷേപം സാധാരണ കോവിഡിന്റെ 300 ഇരട്ടി; പുതിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത്…

മനുഷ്യരാശിയുടെ ഭാവിയ്ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് കൊറോണ തേരോട്ടം തുടരുകയാണ്. മനുഷ്യന്‍ കീഴടക്കാന്‍ ശ്രമിക്കുന്നതിനനുസരിച്ച് പുതിയ വകഭേദങ്ങളിലൂടെ കൊറോണ കുതിയ്ക്കുകയാണ്. ദക്ഷിണ കൊറിയയില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് ഡെല്‍റ്റ വകഭേദം ബാധിക്കുമ്പോള്‍ മറ്റു വകഭേദങ്ങള്‍ ബാധിച്ചാലുള്ളതിനേക്കാള്‍ 300 ഇരട്ടി വൈറസ് നിങ്ങളുടെ ശരീരത്തില്‍ കാണുമെന്നാണ്. ഒരു മനുഷ്യന്റെ രക്തത്തില്‍ ഉണ്ടാകുന്ന വൈറസിന്റെ അളവിനെയാണ് വൈറല്‍ ലോഡ് എന്നു പറയുന്നത്. ഡെല്‍റ്റബാധിച്ചവരില്‍ വൈറല്‍ ലോഡ് വളരെ കൂടുതലായിരിക്കും എന്നാണ് ഈ പഠനം വെളിപ്പെടുത്തുന്നത്. എന്നാല്‍, ഇതിനര്‍ത്ഥം ഡെല്‍റ്റ വകഭേദത്തിന് അതിവ്യാപനശേഷി ഉണ്ടെന്നുള്ളതല്ല എന്ന് ഗവേഷകര്‍ പ്രത്യേകം പറയുന്നു. രോഗത്തിന്റെ തുടക്കത്തില്‍ വൈറല്‍ ലോഡ് കൂടുതലാവുമെങ്കിലും ക്രമേണ അളവ് കുറഞ്ഞു വരുമെന്നും അവര്‍ പറയുന്നു. വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസിനേക്കാള്‍ രണ്ട് ഇരട്ടി മാത്രമാണ് അധിക വ്യാപനശേഷി ഡെല്‍റ്റയ്ക്കുള്ളതെന്ന് ഇവര്‍ പറയുന്നു. കെന്റ് വകഭേദത്തേക്കാള്‍ 1.6 ഇരട്ടിയും. വൈറല്‍…

Read More

ഡെല്‍റ്റ കൈവിട്ടു പോയേക്കുമെന്ന് ആശങ്ക ! മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 20 കോടി ആളുകള്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യത…

കോവിഡിന്റെ ഡെല്‍റ്റാ വകഭേദം വരും മാസങ്ങളില്‍ കൂടുതല്‍ ആളുകളെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന നിലവില്‍ 124 രാജ്യങ്ങളിലാണ് അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത്.മറ്റുള്ള എല്ലാ വകഭേദങ്ങള്‍ക്കുമേലും ഡെല്‍റ്റ ആധിപത്യം സ്ഥാപിക്കുമെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ രോഗവ്യാപനത്തിനു വഴിതെളിക്കുക ഈ വകഭേദമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗവ്യാപനം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ലോകത്തെ 20 കോടി ആളുകളില്‍ രോഗം പുതുതായി സ്ഥിരീകരിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ജൂലൈ 20 മുതലുള്ള നാല് ആഴ്ചകളില്‍ ഓസ്ട്രേലിയ, ബംഗ്ലദേശ്, ബോട്സ്വാന, ബ്രിട്ടന്‍, ചൈന, ഡെന്‍മാര്‍ക്ക്, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേല്‍, പോര്‍ച്ചുഗല്‍, റഷ്യ, സിംഗപ്പുര്‍, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ശേഖരിച്ച സാര്‍സ് കോവ്-2 സീക്വന്‍സുകളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം 75 ശതമാനത്തില്‍ അധികമാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലും ഇത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. കഴിഞ്ഞ ഒരു മാസമായി…

Read More

രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത ശേഷം മരണമടഞ്ഞ 42 പേരില്‍ മൂന്നിലൊന്നിനെയും ബാധിച്ചത് ഡെല്‍റ്റ വകഭേദം ! കോവിഷീല്‍ഡ് കൊണ്ട് ഗുണമില്ലയോ…

ബ്രിട്ടനില്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും മരണമടഞ്ഞ 42 പേരില്‍ മൂന്നിലൊന്നു പേരെയും ബാധിച്ചിരുന്നത് ഇന്ത്യയില്‍ നിന്നെത്തിയ ഡെല്‍റ്റ വകഭേദം എന്ന് തെളിഞ്ഞിരിക്കുകയാണ്. ബ്രിട്ടനിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നത് നാലാഴ്ച്ചത്തെക്ക് കൂടി നീട്ടാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ ഈ റിപ്പോര്‍ട്ട് പ്രകാരം രണ്ടു ഡോസുകളും എടുത്തിട്ടും കോവിഡ് മൂലം മരണമടഞ്ഞവരില്‍ 29 ശതമാനം പേരിലും ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. അടച്ചിട്ടയിടങ്ങളില്‍ കെന്റ് വകഭേദത്തേക്കാള്‍ 64 ശതമാനം അധികമാണ് ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനശേഷി. നിലവില്‍ ബ്രിട്ടനില്‍ ഏറ്റവും വ്യാപകമായുള്ളത് ഈ വകഭേദമാണ്. മൊത്തം രോഗികളീല്‍ 90 ശതമാനം പേരില്‍ വരെ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. രോഗവ്യാപന തോതില്‍ വര്‍ദ്ധനയുണ്ടാകുന്നതിനൊപ്പം, ഈ റിപ്പോര്‍ട്ടുകൂടി വന്നതോടെ ബ്രിട്ടനില്‍ ഒരു മൂന്നാം തരംഗം ഉണ്ടാകുമെന്ന ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതേ…

Read More

ഡെല്‍റ്റ വകഭേദം മരണത്തിന്റെ വാഹകനോ ? ആറാഴ്ചയ്ക്കിടെ കോവിഡ് മരണ നിരക്ക് ഇരട്ടിയായി; ഡെല്‍റ്റയുടെ പുതിയ വേര്‍ഷന്‍ ‘ഡെല്‍റ്റ പ്ലസ്’ അതി മാരകം…

ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റാ വകഭേദത്തിന് വീണ്ടും ജനിതക വ്യതിയാനം സംഭവിച്ചു. ഡെല്‍റ്റ പ്ലസ് എന്ന പേരിലുള്ള പുതിയ വകഭേദമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് അതിതീവ്ര വ്യാപനശേഷിയുള്ള മാരകമായ കോവിഡ് വകഭേദമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായി മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഐ.സി.എം.ആര്‍. ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാജ്യത്ത് ആറാഴ്ചയ്ക്കിടെ കോവിഡ് മരണ നിരക്ക് ഇരട്ടിയായി. നാല് സംസ്ഥാനങ്ങളൊഴികെ മറ്റെല്ലായിടത്തും മരണം ഇരട്ടിയായി. ഏപ്രില്‍ ഒന്നിന് ശേഷം രാജ്യത്ത് ഇതുവരെ 2.1 ലക്ഷം കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറാഴ്ചയ്ക്കിടെ മരണനിരക്ക് ഇരട്ടിയായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ ഒന്നിന് ശേഷം രാജ്യത്ത് 2.1 ലക്ഷം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1.18 ലക്ഷം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം മരണനിരക്കില്‍ 19 ശതമാനത്തിന്റെ…

Read More