അഞ്ചു വയസുകാരനു നേരെ ഒരേ സമയം പാഞ്ഞടുത്തത് അഞ്ച് തെരുവു നായ്ക്കള്‍ ! ഒടുവില്‍ അഞ്ചുവയസുകാരന്‍ ചെയ്തതു കണ്ടാല്‍ ഏവരും ഞെട്ടും; വീഡിയോ കാണാം…

നായകള്‍ മനുഷ്യന് നിരവധി ഉപകാരമുള്ള ജീവികളാണെങ്കിലും തെരുവുനായ്ക്കളുടെ കാര്യം അതല്ല. അവ പലപ്പോഴും മനുഷ്യനെയും മറ്റു ജീവികളെയും ആക്രമിക്കാന്‍ മുതിരാറുണ്ട്. അങ്ങനെയൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹൈദരാബാദില്‍ പള്ളിയുടെ റോഡിലൂടെ ഒരു ബാലകനും ബാലികയും രാത്രി സംസാരിച്ചു നടന്നുവരുകയയിരുന്നു, ഈ സമയം തെരുവുനായകള്‍ കുരച്ചുകൊണ്ട് ഇവരുടെ അടുത്തേക്ക് ചാടുകയായിരുന്നു ഇത് കണ്ടതും പെണ്‍കുട്ടി പേടിച്ച് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ബാലന്‍ ധൈര്യം കൈവിടാതെ അവരെ തിരിച്ച് ശബ്ദമുണ്ടാക്കി ഓടിക്കുവാന്‍ ആണ് നോക്കിയത്. പക്ഷേ ഈ സമയം നായകളുടെ എണ്ണം കൂടിവരികയും ബാലകന്‍ പുറകിലേക്കു നീങ്ങാന്‍ ശ്രമിച്ചപ്പോള്‍ അവിടെനിന്നും നായകള്‍ കുരച്ചു കൊണ്ടു ഓടി വരിന്നത് കാണാം, എന്നിരുന്നാലും ധൈര്യത്തോടുകൂടി ഈ അഞ്ചു നായ്ക്കളെയും ശബ്ദമുണ്ടാക്കി ഓടിക്കുകയായിരുന്നു ഈ അഞ്ചു വയസുകാരന്‍.. വീഡിയോയുടെ അവസാനം നായകള്‍ എല്ലാം പേടിച്ചു പുറകോട്ട് ഓടുന്നത് കാണാം. റോഡിലെ സിസിടിവി കാമറയാണ്…

Read More

പത്തു ദിവസമായിട്ടും ‘സൂപ്പര്‍മാന്‍’ അവനെതേടിയെത്തിയില്ല ! ദുബായിലെ മാളില്‍ ഉപേക്ഷിക്കപ്പെട്ട അഞ്ചുവയസുള്ളു ഇന്ത്യന്‍ പയ്യന്റെ രക്ഷിതാക്കളെ കണ്ടെത്താന്‍ പോലീസ്…

അഞ്ചുവയസുകാരന്റെ കാത്തിരിപ്പ് 10-ാം ദിവസത്തില്‍ എത്തിയിട്ടും അവനെ തേടി ‘സൂപ്പര്‍മാന്‍’ എത്തിയില്ല. സെപ്തംബര്‍ ഏഴിന് ദുബായിലെ ദേരയിലെ അല്‍ റീഫ് ഷോപ്പിങ് മാളിന് വെളിയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ച് വയസുകാരനെ കണ്ടെത്തിയത്. കണ്ടാല്‍ ഇന്ത്യന്‍ വംശജനായ കുട്ടി ഇംഗ്ലീഷ് മാത്രമാണ് സംസാരിക്കുന്നത്. കുട്ടി അച്ഛന്റെ പേര് സൂപ്പര്‍മാന്‍ എന്നാണ് പറയുന്നത്. സൂപ്പര്‍മാന്‍ തന്നെ കൂട്ടാന്‍ വരുമെന്നാണ് കുട്ടി ആവര്‍ത്തിച്ച് പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. നോക്കാനായി സുഹൃത്തിനെ അമ്മ ഏല്‍പ്പിച്ച കുഞ്ഞിനെ ശല്യം സഹിക്കാതെ വന്നപ്പോള്‍ ഉപേക്ഷിച്ചതാവാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുട്ടിയോട് പിതാവിന്റെ പേര് സൂപ്പര്‍മാന്‍ എന്ന് പറഞ്ഞ് പഠിപ്പിച്ചത് കണ്ടെത്താതിരിക്കാന്‍ വേണ്ടിയാവാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അല്‍ മുറാഖ്ബാത് പൊലീസ് സ്റ്റേഷനിലെ വനിതാ ഓഫീസര്‍മാരാണ് കുട്ടിയെ പരിചരിച്ചിരുന്നത്. രക്ഷിതാക്കള്‍ തിരഞ്ഞെത്താത്തതിനെ തുടര്‍ന്ന് കുട്ടിയെ ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വുമന്‍ ആന്‍ഡ് ചൈല്‍ഡിന് കൈമാറിയിരിക്കുകയാണ് പൊലീസ്. കുട്ടിക്ക് ശാരീരികമായ…

Read More

അണ്ണാറക്കണ്ണനും തന്നാലായത് ! താന്‍ വരച്ച ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് അഞ്ചു വയസുകാരന്‍ അക്കു…

കേരളത്തെ വിഴുങ്ങിയ പ്രളയത്തില്‍ ഒരു അഞ്ചു വയസ്സുകാരന് എന്തു ചെയ്യാനാകും. എന്നാല്‍ തനിക്കും ചിലതു ചെയ്യാനാവും എന്ന ആത്മവിശ്വാസത്തിലാണ് അക്കു എന്ന അഞ്ചുവയസ്സുകാരന്‍. അവന്‍ ഇന്നുവരെ വരച്ച അതിമനോഹര ചിത്രങ്ങള്‍ അവന്‍ വില്‍ക്കാന്‍ വച്ചിരിക്കുകയാണ് ഇന്ന്. ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് നല്‍കാനാണ്. അവനാല്‍ കഴിയുന്നത് അതാണ്. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടമായവര്‍ക്കായാണ് തന്റെ ചിത്രങ്ങള്‍ വില്‍ക്കാന്‍ പോകുന്നതെന്നറിയുമ്പോള്‍ ‘എന്നാല്‍ നമുക്കിനിയും കുറേ വരക്കാം ല്ലേ…’ എന്നും ഈ അഞ്ചുവയസ്സുകാരന്‍ തന്റെ അമ്മയോട് ചോദിക്കുന്നുണ്ട്. ദുരിതമായി പെയ്ത പേമാരിയില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ ഈ അഞ്ചുവയസ്സുള്ള ചിത്രകാരന്റെ കുഞ്ഞുകരങ്ങളുമുണ്ട്. ഇക്കഴിഞ്ഞ മെയ് 25 -ന് വടക്കാഞ്ചേരിയില്‍ അക്കുവിന്റെ ചിത്രപ്രദര്‍ശനമുണ്ടായിരുന്നു.അക്കുചക്കു കഥകള്‍ എന്ന പേജിലാണ് അക്കുവെന്ന അമന്‍ ഷസിയ അജയ് വരച്ച ചിത്രങ്ങള്‍ വില്‍ക്കുന്ന വിവരം പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: അക്കുവിന്റെ ചിത്രങ്ങളാണ്…. ഒരു അഞ്ചുവയസുകാരന്റെ ഏറ്റവും വലിയ സമ്പാദ്യമാണ്……

Read More