അഞ്ചു വയസുകാരനു നേരെ ഒരേ സമയം പാഞ്ഞടുത്തത് അഞ്ച് തെരുവു നായ്ക്കള്‍ ! ഒടുവില്‍ അഞ്ചുവയസുകാരന്‍ ചെയ്തതു കണ്ടാല്‍ ഏവരും ഞെട്ടും; വീഡിയോ കാണാം…

നായകള്‍ മനുഷ്യന് നിരവധി ഉപകാരമുള്ള ജീവികളാണെങ്കിലും തെരുവുനായ്ക്കളുടെ കാര്യം അതല്ല. അവ പലപ്പോഴും മനുഷ്യനെയും മറ്റു ജീവികളെയും ആക്രമിക്കാന്‍ മുതിരാറുണ്ട്. അങ്ങനെയൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹൈദരാബാദില്‍ പള്ളിയുടെ റോഡിലൂടെ ഒരു ബാലകനും ബാലികയും രാത്രി സംസാരിച്ചു നടന്നുവരുകയയിരുന്നു, ഈ സമയം തെരുവുനായകള്‍ കുരച്ചുകൊണ്ട് ഇവരുടെ അടുത്തേക്ക് ചാടുകയായിരുന്നു ഇത് കണ്ടതും പെണ്‍കുട്ടി പേടിച്ച് ഓടി രക്ഷപ്പെട്ടു.

എന്നാല്‍ ബാലന്‍ ധൈര്യം കൈവിടാതെ അവരെ തിരിച്ച് ശബ്ദമുണ്ടാക്കി ഓടിക്കുവാന്‍ ആണ് നോക്കിയത്. പക്ഷേ ഈ സമയം നായകളുടെ എണ്ണം കൂടിവരികയും ബാലകന്‍ പുറകിലേക്കു നീങ്ങാന്‍ ശ്രമിച്ചപ്പോള്‍ അവിടെനിന്നും നായകള്‍ കുരച്ചു കൊണ്ടു ഓടി വരിന്നത് കാണാം, എന്നിരുന്നാലും ധൈര്യത്തോടുകൂടി ഈ അഞ്ചു നായ്ക്കളെയും ശബ്ദമുണ്ടാക്കി ഓടിക്കുകയായിരുന്നു ഈ അഞ്ചു വയസുകാരന്‍.. വീഡിയോയുടെ അവസാനം നായകള്‍ എല്ലാം പേടിച്ചു പുറകോട്ട് ഓടുന്നത് കാണാം. റോഡിലെ സിസിടിവി കാമറയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ദൃശ്യങ്ങള്‍ വൈറലായതോടെ അഞ്ചു വയസുകാരന്റെ ധൈര്യത്തെ അനുമോദിക്കുകയാണ് ആളുകള്‍. ഈ ബാലന് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കണമെന്നും ഒരുപാടുപേര് അഭിപ്രായപ്പെട്ടു. എന്നാല്‍ രാത്രികാലങ്ങളില്‍ കുട്ടികളെ ഇങ്ങനെ തനിച്ചു പുറത്തേക്ക് വിടരുതെന്നും കാലം നല്ലതല്ല എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

Related posts