താമസം ഓലക്കുടിലിലാണെങ്കിലും ദിവസവും സംരക്ഷിക്കുന്നത് 87 തെരുവു നായ്ക്കളെ ! ഒരു ചാക്ക് അരി രണ്ടു ദിവസത്തേക്ക് തികച്ചില്ല; ലോക്ഡൗണ്‍ സുനിതയുടെയും നായ്ക്കളുടെയും ജീവിതം ദുരിതത്തിലാക്കി…

കോവിഡ് രൂക്ഷമായതിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ പലരുടെയും ജീവിതം ദുസ്സഹമാക്കിത്തീര്‍ത്തു. തൊഴിലും വരുമാനവുമില്ലാതെ നിരവധി ആളുകളാണ് പട്ടിണിയിലായത്. തെരുവില്‍ ഉപേക്ഷിച്ച നായ്ക്കളുടെ അഭയ കേന്ദ്രമായ സുനിതയുടെയും ഭര്‍ത്താവ് ഷിന്റോയുടെയും അവസ്ഥ കൂടുതല്‍ പരിതാപകരമാണ്. ഓലക്കുടിലിന് ചുറ്റും ടാര്‍പോളിന്‍ വിരിച്ച കൂടാരങ്ങളിലും കൂടുകളിലുമായി 87 തെരുവ് നായ്ക്കളെയാണ് ഇവര്‍ പോറ്റുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവയ്ക്കു തീറ്റ നല്‍കാന്‍ ബുദ്ധിമുട്ടു നേരിടുന്നതായി പത്താംകല്ല് ബീച്ച് റോഡിലെ മാങ്ങാട്ട് വീട്ടില്‍ സുനിതയുടെയും ഷിന്റോയുടെയും പരാതി. ഒരു ചാക്ക് അരി രണ്ട് ദിവസത്തേക്ക് തികയില്ല. മാര്‍ക്കറ്റില്‍ മാംസ വില്‍പന ഇല്ലാതായതും തിരിച്ചടിയായി. തെരുവില്‍ കഴിയുന്ന നായ്ക്കളെ വീട്ടിലെത്തിച്ചു സംരക്ഷിക്കുകയാണ് ഇവരുടെ രീതി. വീടുകളില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ജര്‍മന്‍ ഷെപ്പേഡ് തുടങ്ങിയ ഇനത്തിലുള്ള നായ്ക്കളും കൂട്ടത്തിലുണ്ട്. പരിചയമുള്ള വെറ്ററിനറി ഡോക്ടര്‍മാര്‍ സൗജന്യമായി മരുന്നുകളും നിര്‍ദേശങ്ങളും നല്‍കി സഹായിക്കും. ഗുരുതര അസുഖം ബാധിച്ചാല്‍…

Read More