ഒരു മണിക്കൂറൊക്കെയാണ് ഷാളിടുന്നത്, അതിന്റെ ആവശ്യമൊന്നുമില്ല..! മൈക്ക് പണിപറ്റിച്ചു; സു​രേ​ന്ദ്ര​ന്‍റെ​യും അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ​യും സ്വ​കാ​ര്യ​സം​ഭാ​ഷ​ണം വൈ​റ​ലാ​കു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​നും ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ അ​ബ്ദു​ള്ള​ക്കു​ട്ടി​യും ത​മ്മി​ൽ ന​ട​ത്തി​യ സ്വ​കാ​ര്യ സം​ഭാ​ഷ​ണം വൈ​റ​ലാ​കു​ന്നു. സു​രേ​ന്ദ്ര​ൻ ന​ട​ത്തി​യ യാ​ത്ര​യ്ക്കി​ടെ തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ ജി​ല്ല​ക​ളി​ൽ ന​ട​ത്തി​യ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ന് മു​ന്പാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി​യും കെ.​സു​രേ​ന്ദ്ര​നും ത​മ്മി​ൽ സം​സാ​രി​ച്ച​ത്. പ​ത്ര​സ​മ്മേ​ള​നം ലൈ​വ് ആ​യി അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ ഫേ സ്ബു​ക്ക് പേ​ജി​ൽ വ​ന്നി​രു​ന്നു. ഒ​പ്പം പ​ത്ര​സ​മ്മേ​ള​ന​ത്തി​നു മു​ൻ​പ് ഇ​വ​ർ വേ​ദി​യി​ലി​രു​ന്ന ന​ട​ത്തി​യ സം​ഭാ​ഷ​ണ​വും. സം​ഭാ​ഷ​ണം ഇ​ങ്ങ​നെ​യാ​ണ് – ഷാ​ൾ ഇ​ടാ​ൻ ഇ​ത്ര​യും ആ​ളു​ക​ൾ വ​രു​ന്ന​ത് കൊ​ണ്ട് എ​നി​ക്ക് നി​ല്ക്കാ​ൻ പ​റ്റ​ത്തി​ല്ലെ​ന്നും…​പു​റം വേ​ദ​ന ഭ​യ​ങ്ക​ര​മാ​ണെ​ന്നും..​ഒ​രു മ​ണി​ക്കൂ​ർ ഒ​ക്കെ​യാ​ണ് ഷാ​ൾ ഇ​ടു​ന്ന​തെ​ന്നും..​ അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ അ​ബ്ദു​ള്ള​ക്കു​ട്ടി​യോ​ട് പ​റ​യു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ജ​യ​രാ​ഘ​വ​ൻ ന​ട​ത്തി​യ യാ​ത്ര​യെ​ക്കു​റി​ച്ചും കെ. ​സു​രേ​ന്ദ്ര​ൻ പ​റ​യു​ന്നു​ണ്ട്. വി​ജ​യ​രാ​ഘ​വ​ന്‍റെ യാ​ത്ര ഡെ​ഡ് ബോ​ഡി കൊ​ണ്ടു പോ​കു​ന്ന​തു പോ​ലെ​യാ​ണെ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. എ​ന്താ​യാ​ലും ഈ ​സം​ഭാ​ഷ​ണ​ങ്ങ​ളി​പ്പോ​ൾ…

Read More

അബ്ദുള്ളക്കുട്ടി അദ്ഭുതക്കുട്ടിയാവുമോ ? എ.പി അബ്ദുള്ളക്കുട്ടി ബിജെപി അധ്യക്ഷനാകുമോയെന്ന ആശങ്കയില്‍ നേതാക്കള്‍; ബിജെപി അധ്യക്ഷനെ കണ്ടെത്താനുള്ള പുതിയ നീക്കങ്ങള്‍ ഇങ്ങനെ…

പല പാര്‍ട്ടികള്‍ ചാടി അടുത്തിടെ ബിജെപിയിലെത്തിയ എ.പി അബ്ദുള്ളക്കുട്ടി ബിജെപി അധ്യക്ഷ സ്ഥാനം കൊണ്ടുപോകുമോയെന്ന ആശങ്കയില്‍ പ്രമുഖ നേതാക്കള്‍. മുന്‍ അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും പുതിയ അധ്യക്ഷനെ കണ്ടെത്താനാവാതെ വലയുകയാണ് ബിജെപി. ഗ്രൂപ്പ പോരാണ് പാര്‍ട്ടിയെ വലയ്ക്കുന്നത്. കുമ്മനത്തിന്റെയും കെ.സുരേന്ദ്രന്റെയും പേരുകളാണ് പ്രധാനമായും ഉയര്‍ന്നതെങ്കിലും ശോഭ സുരേന്ദ്രന്റെയും എംടി രമേശിന്റെയുമെല്ലാം പേരുകള്‍ ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വന്നതോടെ ഗ്രൂപ്പുപോര് പരസ്യമായ രഹസ്യമായി. ഇതിനാല്‍ തന്നെ പ്രത്യേകിച്ച് ഗ്രൂപ്പുകളിലൊന്നുമില്ലാത്ത നിലവിലെ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്ക് നറുക്ക് വീഴാന്‍ സാധ്യതയുണ്ടെന്നാണ് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പൗരത്വബില്ലിനെതിരേ നടന്ന പ്രതിഷേധങ്ങളെ നഖശിഖാന്തം എതിര്‍ത്ത വ്യക്തികൂടിയാണ് അബ്ദുള്ളക്കുട്ടി.മാത്രമല്ല ന്യൂനപക്ഷക്കാരനെ അധ്യക്ഷനാക്കിയാല്‍ അതും ഗുണം ചെയ്യുമെന്ന് ഒരു കൂട്ടര്‍ കരുതുന്നു. മുമ്പ് കെ. സുരേന്ദ്രനുമായി മുരളീധര പക്ഷവും എം ടി രമേശിനായി കൃഷ്ണദാസ് പക്ഷവും നീക്കം നടത്തുന്നുണ്ട്. ഗ്രൂപ്പുകള്‍ക്കതീതമായി ശോഭ…

Read More