ഒരു മണിക്കൂറൊക്കെയാണ് ഷാളിടുന്നത്, അതിന്റെ ആവശ്യമൊന്നുമില്ല..! മൈക്ക് പണിപറ്റിച്ചു; സു​രേ​ന്ദ്ര​ന്‍റെ​യും അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ​യും സ്വ​കാ​ര്യ​സം​ഭാ​ഷ​ണം വൈ​റ​ലാ​കു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ

ക​ണ്ണൂ​ർ: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​നും ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ അ​ബ്ദു​ള്ള​ക്കു​ട്ടി​യും ത​മ്മി​ൽ ന​ട​ത്തി​യ സ്വ​കാ​ര്യ സം​ഭാ​ഷ​ണം വൈ​റ​ലാ​കു​ന്നു.

സു​രേ​ന്ദ്ര​ൻ ന​ട​ത്തി​യ യാ​ത്ര​യ്ക്കി​ടെ തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ ജി​ല്ല​ക​ളി​ൽ ന​ട​ത്തി​യ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ന് മു​ന്പാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി​യും കെ.​സു​രേ​ന്ദ്ര​നും ത​മ്മി​ൽ സം​സാ​രി​ച്ച​ത്.

പ​ത്ര​സ​മ്മേ​ള​നം ലൈ​വ് ആ​യി അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ ഫേ സ്ബു​ക്ക് പേ​ജി​ൽ വ​ന്നി​രു​ന്നു. ഒ​പ്പം പ​ത്ര​സ​മ്മേ​ള​ന​ത്തി​നു മു​ൻ​പ് ഇ​വ​ർ വേ​ദി​യി​ലി​രു​ന്ന ന​ട​ത്തി​യ സം​ഭാ​ഷ​ണ​വും.

സം​ഭാ​ഷ​ണം ഇ​ങ്ങ​നെ​യാ​ണ് – ഷാ​ൾ ഇ​ടാ​ൻ ഇ​ത്ര​യും ആ​ളു​ക​ൾ വ​രു​ന്ന​ത് കൊ​ണ്ട് എ​നി​ക്ക് നി​ല്ക്കാ​ൻ പ​റ്റ​ത്തി​ല്ലെ​ന്നും…​പു​റം വേ​ദ​ന ഭ​യ​ങ്ക​ര​മാ​ണെ​ന്നും..​ഒ​രു മ​ണി​ക്കൂ​ർ ഒ​ക്കെ​യാ​ണ് ഷാ​ൾ ഇ​ടു​ന്ന​തെ​ന്നും..​ അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ അ​ബ്ദു​ള്ള​ക്കു​ട്ടി​യോ​ട് പ​റ​യു​ന്നു​ണ്ട്.

ഇ​തി​നി​ട​യി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ജ​യ​രാ​ഘ​വ​ൻ ന​ട​ത്തി​യ യാ​ത്ര​യെ​ക്കു​റി​ച്ചും കെ. ​സു​രേ​ന്ദ്ര​ൻ പ​റ​യു​ന്നു​ണ്ട്.

വി​ജ​യ​രാ​ഘ​വ​ന്‍റെ യാ​ത്ര ഡെ​ഡ് ബോ​ഡി കൊ​ണ്ടു പോ​കു​ന്ന​തു പോ​ലെ​യാ​ണെ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. എ​ന്താ​യാ​ലും ഈ ​സം​ഭാ​ഷ​ണ​ങ്ങ​ളി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

 

Related posts

Leave a Comment