വിജയ് സാറിന് ഇനി ചിത്രങ്ങള്‍ ലഭിക്കുമോ എന്ന കാര്യം സംശയമാണ് ! എങ്ക വീട്ടു മാപ്പിളൈ മത്സരാര്‍ഥി അബര്‍നദി പറഞ്ഞ കാര്യങ്ങള്‍ വിജയ് ആരാധകരെ ഞെട്ടിക്കുന്നത്…

തമിഴ്‌സിനിമയിലെ ഇളയദളപതി വിജയ്ക്ക് ഇനി സിനിമകള്‍ ലഭിക്കുമോയെന്ന കാര്യം സംശയമാണെന്ന് എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ അബര്‍നദി. വിജയ്‌യുടെ അച്ഛനും തമിഴിലെ സൂപ്പര്‍ഹിറ്റ് നിര്‍മാതാവുമായ എസ്.എ ചന്ദ്രശേഖര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ട്രാഫിക് രാമസ്വാമി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അബര്‍നദി. ചിത്രത്തില്‍ ചന്ദ്രശേഖര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നതെന്നും. വാഴ്ത്താന്‍ വാക്കുകളില്ലെന്നും അബര്‍നദി പറഞ്ഞു. ചന്ദ്രശേഖര്‍ സൂപ്പര്‍താരമാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ തന്നെ വിജയ്ക്ക് ഇനി ഭാവിയില്‍ സിനിമകള്‍ ലഭിക്കാന്‍ സാധ്യത കുറവാണെന്നും അബര്‍നദി തമാശയായി പറഞ്ഞു. അബര്‍നദിയുടെ വാക്കുകള്‍ ഇങ്ങനെ…എനിക്കറിയില്ല വിജയ് സാറിന് ഭാവിയില്‍ ചിത്രങ്ങള്‍ ലഭിക്കുമോ എന്ന്. കാരണം ചന്ദ്രശേഖര്‍ സാര്‍ അത്രയ്ക്കും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. അത് വേറെ ലെവല്‍ പ്രകടനമാണ്. ഈ സിനിമ അതിന്റെ ഉള്ളടക്കം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകും. ഞാന്‍ ഈ ടീമിന് വലിയ…

Read More

വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് ആര്യയെ മാത്രമായിരിക്കും ! അന്നു ചെയ്തത് മനസില്‍ തോന്നിയ കാര്യം; ആര്യയില്ലാതെ ഇനി ഒരു ജീവിതമില്ലെന്ന് തുറന്നു പറഞ്ഞ് ആര്യയുടെ പെണ്ണ് എന്നു വിശേഷിപ്പിക്കപ്പെട്ട അബര്‍നദി

നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനായി തുടങ്ങിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ വന്‍ വിവാദത്തിലാണ് അവസാനിച്ചത്. തുടക്കം മുതല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ റിയാലിറ്റിഷോയുടെ ഫൈനലില്‍ ഒരു ബോംബ് പൊട്ടിച്ചാണ് ആര്യ റിയാലിറ്റിഷോ അവസാനിപ്പിച്ചത്. ഫൈനലിലെത്തിയ മൂന്നു മത്സരാര്‍ഥികളില്‍ നിന്ന് ഒരാളെ വധുവായി തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്നു പറഞ്ഞ ആര്യയുടെ പിന്മാറ്റമായിരുന്നു ആ ബോംബ്. മത്സരം കഴിഞ്ഞതോടെ മത്സരാര്‍ഥികളും പലവഴി പിരിഞ്ഞു. എന്നാല്‍ മത്സരത്തിന്റെ അന്തിമ ഘട്ടത്തിനു മുന്‍പ് മത്സരത്തില്‍ നിന്നും പുറത്തായ ഒരു മത്സരാര്‍ഥി അന്നും ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. തമിഴ്‌നാട് കുംഭകോണം സ്വദേശി അബര്‍നദിയാണത്. ഷോയുടെ തുടക്കം മുതല്‍ തന്നെ ആര്യയ്ക്കു യോജിച്ച പെണ്‍കുട്ടി എന്ന മട്ടില്‍ അബര്‍നദിയുടെ പേരു പറഞ്ഞിരുന്നു. മത്സരത്തിന്റെ പല ഘട്ടങ്ങളിലും ആര്യയുടെ അടുത്ത സുഹൃത്തുക്കള്‍ പോലും അബര്‍നദിയാണ് ആര്യയ്ക്ക് യോജിച്ച വധുവെന്ന് പലകുറി പറഞ്ഞിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അവര്‍…

Read More