സി​ന​ഗോ​ഗി​ന് മു​ന്നി​ൽ തീ​യി​ട്ട കേ​സ് എ​ൻ​ഐ​എ ഏ​റ്റെ​ടു​ക്കും; പ്ര​തി എ​ബി​ൻ പോ​ളി​നെ​തി​രെ യു​എ​പി​എ ചു​മ​ത്തി

കൊ​ച്ചി: സി​ന​ഗോ​ഗി​ന് മു​ന്നി​ൽ തീ​യി​ട്ട കേ​സി​ൽ പ്ര​തി എ​ബി​ൻ പോ​ളി​നെ​തി​രെ യു​എ​പി​എ ചു​മ​ത്തി. കേ​സ് അ​ന്വേ​ഷ​ണം വൈ​കാ​തെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ എ​ൻ​ഐ​എ ഏ​റ്റെ​ടു​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. നി​ല​വി​ൽ നാ​ല് കേ​സു​ക​ളി​ലാ​ണ് എ​ബി​ൻ പോ​ളി​നെ​തി​രെ പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ ഇ​യാ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കൊ​ച്ചി മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മു​ള്ള സി​ന​ഗോ​ഗി​ന് മു​ന്നി​ൽ തീ​യി​ട്ട സം​ഭ​വ​ത്തി​ലാ​ണ് എ​ബി​ൻ പോ​ളി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​വാ​റ്റു​പു​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​യാ​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പൊ​ലി​സി​ന് ല​ഭി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​തി​ക്കെ​തി​രെ നാ​ല് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ എ​ൻ​ഐ​എ സം​ഘം എ​ബി​ൻ പോ​ളി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. തീ​വ്ര​വാ​ദ ബ​ന്ധം സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. സി​ന​ഗോ​ഗ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഇ​ട​ങ്ങ​ളി​ൽ എ​ബി​ൻ പോ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. മൂ​വാ​റ്റു​പു​ഴ…

Read More