ത​മി​ഴ് ഹാ​സ്യ ന​ട​ൻ വി​വേ​ക് അ​ന്ത​രി​ച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്;കണ്ണീരിൽ മുങ്ങി തമിഴ് മക്കളും സിനിമാ മേഖലയും

      ചെ​ന്നൈ: പ്ര​ശ​സ്ത ത​മി​ഴ് സി​നി​മാ താ​രം വി​വേ​ക്(59) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 4.35നാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ലെ സിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: അ​രു​ൾ​സെ​ൽ​വി. മ​ക്ക​ൾ: അ​മൃ​ത​ന​ന്ദി​നി, തേ​ജ​സ്വി​നി, പ​രേ​ത​നാ​യ പ്ര​സ​ന്ന​കു​മാ​ർ. സാ​മി, ശി​വാ​ജി, അ​ന്യ​ൻ തു​ട​ങ്ങി ഇ​രു​ന്നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ വി​വേ​ക് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് ത​വ​ണ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ഹാ​സ്യ​ന​ട​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നാ​യി​രി​ക്കെ മു​ൻ രാ​ഷ്ട്ര​പ​തി എ​പി​ജെ അ​ബ്ദു​ൽ ക​ലാം, ര​ജ​നി​കാ​ന്ത് അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​രു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. 2009ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചു. തൂ​ത്തു​ക്കു​ടി​യി​ലെ കോ​വി​ൽ​പ​ട്ടി​യി​ൽ 1961 ന​വം​ബ​ർ 19 നാ​ണ് വി​വേ​കാ​ന​ന്ദ​ൻ എ​ന്ന വി​വേ​ക് ജ​നി​ച്ച​ത്. മ​ധു​ര​യി​ലെ അ​മേ​രി​ക്ക​ൻ കോ​ള​ജി​ൽ ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. പി​ന്നീ​ട് സം​വി​ധാ​യ​ക​ൻ കെ. ​ബാ​ല​ച​ന്ദ​റി​ന്‍റെ തി​ര​ക്ക​ഥാ സ​ഹാ​യി​യാ​യി ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലേ​ക്ക് ചു​വ​ടു​വ​യ്ച്ചു. 1987ൽ‌ ​മ​ന​തി​ൽ ഉ​രു​തി വേ​ണ്ടും…

Read More

കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതിനു പിന്നാലെ ഹൃദയാഘാതം ! തമിഴ് നടന്‍ വിവേക് ആശുപത്രിയില്‍;നില ഗുരുതരം

പ്രശസ്ത തമിഴ് നടന്‍ വിവേകിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സിംസ്(എസ്‌ഐഎംഎസ്) ആശുപത്രിയിലാണ് ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നടന്റെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു തൊട്ടുപിന്നാലെയാണ് താരത്തിന് ഹൃദയാഘാതം ഉണ്ടായത്.

Read More