സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആ വീഡിയോകള്‍ അഞ്ജുവിന്റേതല്ല ! അന്ന് ആത്മഹത്യയില്‍ നിന്നും അവള്‍ രക്ഷപ്പെട്ടത് അമ്മ കണ്ടതു കൊണ്ടു മാത്രം…

സമൂഹമാധ്യമങ്ങളില്‍ തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന അശ്ലീലവീഡിയോകള്‍ തന്റേതല്ലെന്ന് വ്യക്തമാക്കി സീരിയല്‍ താരം അഞ്ജു. നടി സുരഭി ലക്ഷ്മിക്കൊപ്പം ഫേസ്ബുക്ക് ലൈവില്‍ വന്നാണ് അഞ്ജു ഈ വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചത്. സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന എം80 മൂസ എന്ന സീരിയലില്‍ സുരഭിയുടെ മകളായി വേഷമിട്ടിരുന്നത് അഞ്ജുവായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് അഞ്ജുവിന്റേതെന്ന പേരില്‍ ഒരു അശ്ളീല വീഡിയോ പ്രചരിച്ചിരുന്നെന്നും എന്നാല്‍ അന്നത് തങ്ങള്‍ സീരിയസ് ആയി എടുത്തിരുന്നില്ലെന്നും സുരഭി പറയുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ആ വീഡിയോ പ്രചരിക്കുകയാണെന്നും അതില്‍ ഉള്ള പെണ്‍കുട്ടിക്ക് അഞ്ജുവിന്റെ ചെറിയ മുഖ സാദൃശ്യം മാത്രമേയുള്ളു അത് അഞ്ജുവല്ല എന്നും സുരഭി പറഞ്ഞു. മുമ്പ് ഇത്തരം ഒരു വീഡിയോ പ്രചരിച്ചതിന്റെ പേരില്‍ അഞ്ജു ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്നും അമ്മ കണ്ടത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും തങ്ങളുടെ നിരന്തരമായ പ്രയത്നം കൊണ്ടാണ് അഞ്ജുവിനെ പഴയ പോലെയാക്കാന്‍…

Read More

നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നം നേരിടേണ്ടി വന്നിട്ടുണ്ട്; ഇപ്പോള്‍ ഞാനും അതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്; വ്യാജവാര്‍ത്തയ്‌ക്കെതിരേ പ്രതിഷേധവുമായി നടി അഞ്ജു

ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം മരണവാര്‍ത്ത കേള്‍ക്കുക എന്ന അപൂര്‍വ സൗഭാഗ്യം പല സിനിമാതാരങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. പഴയകാല നടി അഞ്ജുവിനാണ് ഈ സൗഭാഗ്യം അവസാനമായി ലഭിച്ചത്. മലയാളം തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഞ്ജു മരിച്ചെന്ന വാര്‍ത്ത ഒരു തമിഴ് ഓണ്‍ലൈനാണ് പുറത്തു വിട്ടത്. ഇതേത്തുടര്‍ന്ന് വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതിഷേധവുമായി അഞ്ജു തന്നെ രംഗത്തെത്തി. കൗരവര്‍, നീലഗിരി എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു. ‘വ്യാജവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഞാനും അതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് എന്നേയും എന്റെ കുടുംബത്തേയും മാനസികമായി തളര്‍ത്തുന്നു. അഞ്ജു മാധ്യമങ്ങളോട് വ്യക്തമാക്കി. അഞ്ജുവിന്റെ സുഹൃത്തും ക്യാമറാമാനും നടനുമായ നാട്ടിയും വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. അവര്‍ തമിഴ്‌നാട്ടിലെ വലസരവക്കം എന്ന സ്ഥലത്ത് സന്തോഷത്തോടെ ജീവിക്കുകയാണ്. പിന്നെന്തിനാണ് ഉത്തരത്തിലുള്ള വ്യാജ വാര്‍ത്ത പടച്ചുവിടുന്നതെന്ന് അദ്ദേഹം…

Read More