നാല് വര്‍ഷത്തേക്ക് സൈനികരാകാം ! അഗ്‌നിപഥ് പദ്ധതിയില്‍ അഗ്‌നിവീര്‍ ആയി 45,000 പേരെ നിയമിക്കും; വിപ്ലവകരമായ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍…

സൈനിക റിക്രൂട്ട്മെന്റില്‍ ചരിത്രപരമായ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതുപ്രകാരം ഇനി യുവാക്കള്‍ക്ക് നാലുവര്‍ഷത്തേക്ക് സൈനികരാവാം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് ഇന്ന് വെളിപ്പെടുത്തി. വിരമിക്കുന്നത് വരെ അല്ലെങ്കില്‍ 20 വര്‍ഷമോ 15 വര്‍ഷമോ സേവനകാലം എന്ന നിലവിലെ വ്യവസ്ഥകള്‍ അടിമുടി പരിഷ്‌കരിച്ചിരിക്കുകയാണ്. ഹ്രസ്വകാലത്തേക്കും ഇനി സൈനിക സേവനത്തിനായി ചേരാം എന്നതാണ് പുതിയ പരിഷ്‌കാരത്തിന്റെ ഗുണം. 17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് നിയമനം. അഗ്‌നീപഥ് എന്ന പദ്ധതിയില്‍ നാല് വര്‍ഷത്തേക്കാണ് സൈനികരെ നിയമിക്കുക. ഇവര്‍ അഗ്‌നിവീര്‍ എന്നറിയപ്പെടുമെന്ന് മന്ത്രി അറിയിച്ചു. നാല് വര്‍ഷത്തിന് ശേഷം പിരിഞ്ഞുപോകാം. മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. സ്ഥിര നിയമനം നടത്തുമ്പോള്‍ ഉണ്ടാവുന്ന അധിക സാമ്പത്തിക ബാധ്യതയും പെന്‍ഷന്‍ ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം ആറ് മാസ പരിശീലനത്തിന് ശേഷമാവും…

Read More