നാല് വര്‍ഷത്തേക്ക് സൈനികരാകാം ! അഗ്‌നിപഥ് പദ്ധതിയില്‍ അഗ്‌നിവീര്‍ ആയി 45,000 പേരെ നിയമിക്കും; വിപ്ലവകരമായ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍…

സൈനിക റിക്രൂട്ട്മെന്റില്‍ ചരിത്രപരമായ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതുപ്രകാരം ഇനി യുവാക്കള്‍ക്ക് നാലുവര്‍ഷത്തേക്ക് സൈനികരാവാം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് ഇന്ന് വെളിപ്പെടുത്തി. വിരമിക്കുന്നത് വരെ അല്ലെങ്കില്‍ 20 വര്‍ഷമോ 15 വര്‍ഷമോ സേവനകാലം എന്ന നിലവിലെ വ്യവസ്ഥകള്‍ അടിമുടി പരിഷ്‌കരിച്ചിരിക്കുകയാണ്. ഹ്രസ്വകാലത്തേക്കും ഇനി സൈനിക സേവനത്തിനായി ചേരാം എന്നതാണ് പുതിയ പരിഷ്‌കാരത്തിന്റെ ഗുണം. 17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് നിയമനം. അഗ്‌നീപഥ് എന്ന പദ്ധതിയില്‍ നാല് വര്‍ഷത്തേക്കാണ് സൈനികരെ നിയമിക്കുക. ഇവര്‍ അഗ്‌നിവീര്‍ എന്നറിയപ്പെടുമെന്ന് മന്ത്രി അറിയിച്ചു. നാല് വര്‍ഷത്തിന് ശേഷം പിരിഞ്ഞുപോകാം. മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. സ്ഥിര നിയമനം നടത്തുമ്പോള്‍ ഉണ്ടാവുന്ന അധിക സാമ്പത്തിക ബാധ്യതയും പെന്‍ഷന്‍ ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം ആറ് മാസ പരിശീലനത്തിന് ശേഷമാവും…

Read More

അ​മേ​രി​ക്ക​ന്‍ വ​നി​താ സൈ​നി​കോ​ദ്യോ​ഗ​സ്ഥ​യ്ക്കു നേ​രെ അ​തി​ക്ര​മം ന​ട​ത്തി അ​ഫ്ഗാ​ന്‍ പു​രു​ഷ അ​ഭ​യാ​ര്‍​ഥി​ക​ള്‍ ! യു​വ​തി ആ​ശു​പ​ത്രി​യി​ല്‍…

അ​മേ​രി​ക്ക​യി​ല്‍ അ​ഭ​യം തേ​ടി​യെ​ത്തി​യ അ​ഫ്ഗാ​ന്‍ പൗ​ര​ന്മാ​രി​ല്‍ ചി​ല​ര്‍ അ​മേ​രി​ക്ക​ന്‍ സൈ​നി​കോ​ദ്യോ​ഗ​സ്ഥ​യ്ക്കു നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് പ​രാ​തി. അ​മേ​രി​ക്ക​യി​ലെ ന്യൂ ​മെ​ക്‌​സി​ക്കോ​യി​ലെ ഡോ​ണ അ​ന്ന അ​ഭ​യാ​ര്‍​ഥി കേ​ന്ദ്ര​ത്തി​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന ചി​ല പു​രു​ഷ അ​ഭ​യാ​ര്‍​ഥി​ക​ളാ​ണ് സൈ​നി​കോ​ദ്യോ​ഗ​സ്ഥ​യെ ആ​ക്ര​മി​ച്ച​ത്. ഈ ​പ​രാ​തി​യെ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് എ​ഫ്ബി​ഐ ഏ​ജ​ന്റ് ജാ​നെ​റ്റ് ഹാ​ര്‍​പ്പ​ര്‍ ഫോ​ക്‌​സ് ന്യൂ​സി​നോ​ട് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വ​തി ഇ​പ്പോ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഈ ​ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഈ ​അ​ഭ​യാ​ര്‍​ത്ഥി കേ​ന്ദ്ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി എ​ഫ്ബി​ഐ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ത​ങ്ങ​ളു​ടെ 20 കൊ​ല്ലം നീ​ണ്ട അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ച്ച് അ​മേ​രി​ക്ക​ന്‍ സൈ​ന്യം മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ നി​ര​വ​ധി അ​ഫ്ഗാ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് അ​മേ​രി​ക്ക അ​ഭ​യം ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ങ്ങ​നെ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടാ​തെ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പൗ​ര​ന്മാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ മ​ണ്ണി​ല്‍ അ​ഭ​യം ന​ല്കു​ന്ന​തി​നെ​പ്പ​റ്റി പ​ര​ക്കെ ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ ഇ​പ്പോ​ള്‍ ഉ​ണ്ടാ​യ…

Read More

അറിഞ്ഞില്ല,ആരും പറഞ്ഞില്ല ! കള്ളന്‍ മോഷ്ടിക്കാന്‍ കയറിയത് പട്ടാളക്കാരന്റെ വീട്ടില്‍; പട്ടാളത്തൊപ്പി കണ്ടപ്പോള്‍ രാജ്യസ്‌നേഹം ഉണര്‍ന്ന കള്ളന്‍ കത്തെഴുതിവച്ച് സ്ഥലം വിട്ടു; സംഭവം തിരുവാങ്കുളത്ത്

കള്ളന്മാരിലും രാജ്യസ്‌നേഹികളുണ്ടെന്നു ബോധ്യമാവുന്ന സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. മോഷ്ടിക്കാനായി വീട് കുത്തിത്തുറന്ന് അകത്തു കയറി കള്ളന്‍ കണ്ടത് പട്ടാളക്കാരന്റെ തൊപ്പി. ഇതോടെ രാജ്യസ്‌നേഹം ഉണര്‍ന്ന കള്ളന്‍ ക്ഷമ എഴുതി വെച്ച് സ്ഥലം വിട്ടു. തിരുവാങ്കുളം ജംഗ്ഷന് സമീപമുള്ള വീട്ടില്‍ കയറിയ മോഷ്ടിക്കാന്‍ കയറിയ കള്ളനാണ് നാട്ടുകാരെയും പൊലീസുകാരെയും ഒരുപോലെ ‘ചിരിപ്പിക്കുന്നത്’. തിരുവാങ്കുളം പാലത്തിങ്കല്‍ ഐസക് മാണിയുടെ വീട്ടിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. മുന്‍ സൈനികനായ അദ്ദേഹം ഇപ്പോള്‍ വിദേശത്താണ്. വീടിനകത്ത് കയറിയ കള്ളന്‍ മുറികള്‍ പരിശോധിച്ചപ്പോള്‍ പട്ടാളക്കാരന്റെ തൊപ്പി കാണുകയായിരുന്നു. രാജ്യസ്‌നേഹം തോന്നിയ കള്ളന്‍ ക്ഷമാപണം എഴുതി വെച്ച് സ്ഥലം വിടുകയായിരുന്നു. അവസാന നിമിഷമാണ് മനസ്സിലായത്. തൊപ്പി കണ്ടപ്പോള്‍. ക്ഷമിക്കണം പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ പൂട്ടു പൊളിച്ച് അകത്തു കയറില്ലായിരുന്നു എന്ന കുറിപ്പെഴുതി വെച്ച കള്ളന്‍ ഒരു ജോഡി ഡ്രസ്സും കുറച്ചു മദ്യവും 150 രൂപയും…

Read More

മാനത്ത് നോക്കിയപ്പോള്‍ അതാ അവിടെ മോഹന്‍ലാല്‍ ! പിന്നെയൊന്നും നോക്കിയില്ല ഒരു ഉഗ്രന്‍ ഫോട്ടോയങ്ങ് കാച്ചി; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മോഹന്‍ലാലിന്റെ വിളിവന്നു…

മാനത്ത് മേഘം മോഹന്‍ലാലിനെപ്പോലെ തെളിഞ്ഞങ്ങനെ നില്‍ക്കുന്നതു കണ്ടപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല ഒരു ഉഗ്രന്‍ ഫോട്ടോയങ്ങു കാച്ചി. ഒരു സൈനിക ഉദ്യോഗസ്ഥനാണ് മേഘത്തിനെ കണ്ടപ്പോള്‍ ടെറിറ്റോറിയല്‍ ആര്‍മി ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാലിനെപ്പോലെ തോന്നിയത്. അയാള്‍ അപ്പോള്‍ എടുത്ത ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായത്. ഫോട്ടോ കണ്ട് മോഹന്‍ലാല്‍ സൈനികനെ വിളിക്കുകയും ചെയ്തു. ഹൈദരാബാദിലെ സൈനികനായ ഷാമില്‍ കണ്ടാശ്ശേരിയാണ് ഫോട്ടോ എടുത്തത്. സൈനിക കേന്ദ്രത്തിലെ പൊതു കുളിസ്ഥലത്ത് കുളിക്കുമ്പോഴാണ് ഷമിലിന് അപ്പോള്‍ കണ്ട മേഘത്തിന് മോഹന്‍ലാലിന്റെ ഛായയുണ്ടെന്ന് തോന്നിയത്. ഉടന്‍ ഫോട്ടോയും എടുത്തു. അതില്‍ മീശയും കണ്ണും വരച്ചുചേര്‍ത്തതോടെ മോഹന്‍ലാലിന്റെ ചെറിയ സാദൃശ്യവുമായി. സുഹൃത്തുക്കള്‍ക്ക് അയച്ച ഫോട്ടോ മോഹന്‍ലാലിലും എത്തിപ്പെട്ടു. മോഹന്‍ലാലിനെ കാണണം എന്ന് കരുതിയിരുന്ന ഷാമിലിനെ താരം തന്നെ വിളിക്കുകയും ചെയ്തു.

Read More

രക്ഷപ്പെട്ടോടിയ സൈനികന്റെ വയറ്റില്‍ 27 സെന്റീമീറ്റര്‍ നീളമുള്ള വിര; ഉത്തരകൊറിയയില്‍ കൊടും ദാരിദ്ര്യമെന്ന് ദക്ഷിണകൊറിയന്‍ ഡോക്ടര്‍മാര്‍; വളങ്ങള്‍ക്കു പകരം ഉപയോഗിക്കുന്നത്…

  സോള്‍: കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയില്‍ കൊടും ദാരിദ്ര്യമെന്ന് സൂചന. ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട് ദക്ഷിണകൊറിയയിലെത്തിയ സൈനികനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇയാളുടെ വയറ്റില്‍ നിന്നും 27 സെന്റീമീറ്റര്‍ നീളമുള്ള വിരയെ കണ്ടെത്തി. ഇതോടെയാണ് ഉത്തര കൊറിയയിലെ പോഷകാഹാരക്കുറവും ശുചിത്വമില്ലാത്ത ദുരിതജീവിതവും വെളിച്ചത്തായത്. മുപ്പതിനു താഴെ പ്രായമുള്ള സൈനികന്റെ വയറ്റില്‍നിന്നു നീക്കംചെയ്തതരം വിര മെഡിക്കല്‍ പാഠപുസ്തകങ്ങളില്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നു ദക്ഷിണ കൊറിയയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇയാളുടെ ആമാശയത്തില്‍നിന്ന് ചോളത്തരികളും കണ്ടെത്തി. തീര്‍ത്തും മോശമായ ഭക്ഷണമാണു സൈനികര്‍ക്കു പോലും കിട്ടിയിരുന്നതെന്ന സൂചനയാണിതെന്നു വിദഗ്ധര്‍ പറയുന്നു.അതിര്‍ത്തിയിലെ യുഎന്‍ സംരക്ഷിത മേഖലയില്‍ കാവല്‍നില്‍ക്കുന്നതിനിടെ ദക്ഷിണ കൊറിയയിലേക്ക് രക്ഷപ്പെട്ടോടിയ സൈനികനെ ഉത്തര കൊറിയന്‍ സൈനികര്‍ വെടിവച്ചുവീഴ്ത്തിയിരുന്നു. വെടിയേറ്റിട്ടും ഓടി അതിര്‍ത്തി കടന്നശേഷമാണു യുവാവ് കുഴഞ്ഞുവീണത്. അതീവ ഗുരുതര നിലയിലായിരുന്ന ഇയാള്‍ക്ക് ഒന്നിലേറെ ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. ഇതിനിടെയാണ് വിരകള്‍ കണ്ടെത്തിയത്. വളങ്ങള്‍ക്കു ക്ഷാമം നേരിടുന്ന…

Read More