അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരുടെ കാക്കി യൂണിഫോം മാറ്റാൻ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. പൊതുപ്രവർത്തകരായ അബ്ദുൽ ജബ്ബാർ പനച്ചുവട്, നസീർ താഴ്ചയിൽ എന്നിവർ നൽകിയ പരാതിയാണ് കാക്കി നിറത്തിലുള്ള യൂണിഫോം ഒഴിവാക്കാൻ നിർദ്ദേശം നൽകിയത്. ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം അന്പലപ്പുഴ ഡിവൈഎസ്പി സുരേഷ് കുമാർ നടപടിക്കായി സി ഐ ദ്വിജേഷിന് നിർദ്ദേശം നൽകി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ സജി ജോർജ് പുളിക്കന്‍ അന്പലപ്പുഴ പോലീസ് നടപടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി. പോലീസ് യുണിഫോം എന്നു തോന്നിപ്പിക്കുന്ന കാക്കി നിറത്തിലുള്ള യൂണിഫോം ദുരുപയോഗം ചെയ്യുന്നതായ നിരവധി പരാതികൾ ഉയർന്നതോടെയാണ് ഡിജിപി ഈ ഉത്തരവിറക്കിയത്. ദി പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസീസ് (റഗുലേഷൻ) ആക്ട് 2005 സെക്ഷൻ 21 പ്രകാരം ഇത് കുറ്റകരമാണെന്നാണ് ഡി.ജി.പി യുടെ ഉത്തരവിൽ…
Read MoreTag: alappuzha medical college
ആലപ്പുഴ മെഡിക്കൽ കോളജിൽ പതിമൂന്നുകാരിയെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ച സംഭവം; പെൺകുട്ടിയെ അപമാനിക്കുന്ന വീഡിയോയ്ക്കെതിരേ പരാതി നൽകി കുടുംബം
അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പോലീസിനെതിരേ മാതാപിതാക്കൾ കോടതിയെ സമീപിക്കാനൊരുങ്ങവേയാണ് ഈ സംഭവത്തിൽ അന്പലപ്പുഴ പോലീസ് കേസെടുത്തത്. ആശുപത്രിയിൽ പതിമൂന്നുകാരിയുടെ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ പരാതിയിൽ കേസെടുക്കാൻ അന്പലപ്പുഴ പോലീസ് അനാസ്ഥ കാണിക്കുന്നതായി കുടുംബം ആക്ഷേപം ഉന്നയിച്ചിരുന്നു. രണ്ടാഴ്ച മുൻപാണ് പതിമൂന്നുകാരിയെ സുരക്ഷാ ജീവനക്കാർ മർദിച്ചതായി പരാതി ഉയർന്നത്. എന്നാൽ ജീവനക്കാർ മർദനത്തെ പ്രതിരോധിച്ച ഭാഗം മാത്രം വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെരെയാണ് ബന്ധുക്കൾ അന്പലപ്പുഴ പോലീസിൽ കഴിഞ്ഞ 15ന് പരാതി നൽകിയത്. പരാതി സ്വീകരിച്ച് രസീത് നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ തയാറായില്ല.ആശുപത്രി പൊതുസ്ഥലമാണന്നും ഇവിടെ ആർക്കും വീഡിയോ പകർത്തുകയും പ്രചരിപ്പിക്കാമെന്നും അതിനാൽ ഇത്തരത്തിലുള്ള പരാതിയിൻമേൽ നടപടി എടുക്കാൻ കഴിയില്ലെന്നും അന്പലപ്പുഴ പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞുവെന്നും അതിനാൽ…
Read Moreവണ്ടാനം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും കോവിഡ്; കർശന നിയന്ത്രണങ്ങൾ; രോഗികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് സൂപ്രണ്ട്
അമ്പലപ്പുഴ: വണ്ടാനംമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.മെഡിക്കൽ കോളജാശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിയന്ത്രണം കടുപ്പിച്ചു. ഇന്നലെ നടന്ന വകുപ്പ് തലവൻമാരുടെയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഡോക്ടർമാർക്കു കോവിഡ്ആറു ഡോക്ടർമാർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടാതെചില ജീവനക്കാര്‍ക്കും എയ്ഡ് പോസ്റ്റിലെ ഒരു പോലീസുകാരനു കൊവിഡ് സ്ഥിതീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.ഏതാനും ദിവസങ്ങ ളായായി കൊവിഡ് വാർഡിൽ രോഗികളുടെ എണ്ണംകൂടിയിരിക്കുകയാണ് . രണ്ടുദിവസങ്ങളായി രോഗികളുടെ വരവിൽ കുത്തനെയുള്ള വർധനയാണ് ഉണ്ടായിരിക്കുന്നത്. ഗുരുത ലക്ഷണങ്ങളുള്ള സി കാറ്റഗറി രോഗികളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കാനാണ് സർക്കാർ നിർദേശമുള്ളതെങ്കിലും ഗുരുതരാവസ്ഥയിലല്ലാത്ത ബി കാറ്റഗറിക്കാർ എത്തുന്നത് ആശങ്ക യുളവാക്കുകയാണ് ഇത്തരക്കാരെ മറ്റ് ആരോഗ്യകേന്ദ്രങ്ങളിലോ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻറുകളിലോ ആണു പ്രവേശിപ്പിക്കേണ്ടത്. മെഡിക്കൽ കോ ളേജിൽ ക്രമാതീതമായി രോഗി കളെത്തിയാൽ ഗുരുതരാവസ്ഥ യിലുള്ളവർക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കാത്ത സാഹചര്യമുണ്ടാകും.…
Read Moreവിവാദങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു; ആലപ്പുഴ മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാർ പോലീസ് വേഷത്തിൽ വിലസുന്നു
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർക്കു കാക്കി യൂണിഫോം അനുവദിച്ചിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷപം. ഏതാനും വർഷം മുന്‍പ് ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാർക്കു നീല യൂണിഫോമാണ് ഉണ്ടായിരുന്നത്. പിന്നീട് സെക്യൂരിറ്റി ജീവനക്കാരുടെ ആവശ്യത്തെത്തുടർന്നാണ് കാക്കി യൂണിഫോം ധരിക്കാൻ അനുമതി നൽകിയത്. ഇതിനെതിരേ സാമൂഹിക പ്രവർത്തകൻ കാക്കാഴം താഴ്ചയിൽ നസീർ ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. പോലീസ് യൂണിഫോമിനു സമാനമായ കാക്കി നിറത്തിലുള്ള യൂണിഫോം ദുരുപയോഗം ചെയ്യരുതെന്ന ഉത്തരവിനു മെഡിക്കൽ കോളജാശുപത്രിയിൽ പുല്ലുവില. ദി പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസീസ് (റഗുലേഷൻ) ആക്ട് 2005 സെക്ഷൻ 21 പ്രകാരം ഇതു കുറ്റകരമാണെന്ന് ഡിജിപി ഉത്തരവിറക്കിയിരുന്നു. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സെക്യൂരിറ്റി ജീവനക്കാരടക്കം നിരവധി പേർ പോലീസ് യൂണിഫോമിനു സമാനമായ വേഷം ധരിക്കുന്നതിനെതിരേ വ്യാപക പരാതി ഉയർന്നതോടെയാണ് ഡിജിപി ഈ ഉത്തരവിറക്കിയത്. ഈ രീതിയിൽ…
Read Moreആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് അനാസ്ഥ; സ്വകാര്യ കോഫി സ്റ്റാളുകൾക്ക്ആശുപത്രി വക സൗജന്യ വൈദ്യുതി
അമ്പലപ്പുഴ: സ്വകാര്യ കോഫി സ്റ്റാളുകൾക്ക് ആശുപത്രി വക സൗജന്യ വൈദ്യുതി. നിയമവിരുദ്ധ പ്രവർത്തി ശ്രദ്ധയിൽപ്പെട്ടിട്ടും കണ്ണടച്ച് കെഎസ്ഇബി. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ മൂന്ന് കോഫി വെൻഡിംഗ് സ്റ്റാളുകൾക്കാണ് ആശുപത്രി അധികാരികൾ സൗജന്യമായി വൈദ്യുതി നൽകുന്നത് . സ്വന്തമായി വൈദ്യുതിലൈൻ സ്ഥാപിച്ച് സ്റ്റാളുകൾ പ്രവർത്തിപ്പിക്കാം എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് സ്റ്റാളുകൾക്ക് പ്രവർത്തിനനുമതി നൽകിയത്. കോഫി സ്റ്റാളുകൾ രണ്ട് വർഷം കൂടുമ്പോൾ ലേലം ചെയ്യണമെന്ന് ഹൈക്കോടതി വിധിയും പുറപ്പെടുവിച്ചിരുന്നു എന്നാൽ ഈ വിധിക്കെതിരെ കോഫി സ്റ്റാൾ ഉടമകൾ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകി . വിധി വരും വരെ തൽസ്ഥിതി തുടരാൻ കോടതി ഇടക്കാല ഉത്തരവ് നൽകി . ഇതിന്റെ മറപിടിച്ചാണ് കോഫി സ്റ്റാൾ ഉടമകൾ സൗജന്യമായി വൈദ്യുതി ഉപയോഗിക്കാൻ തുടങ്ങിയത് ഇതിന് സുപ്രണ്ട് ഓഫീസിലെ ചിലരുടെ ഒത്താശയുമുണ്ട് . വൈദ്യുത മീറ്റർ പോലും ഇല്ലാതെ വൈദ്യുതി…
Read More