സുരക്ഷാ ജീവനക്കാർക്കു കാക്കി യൂണിഫോം വേണ്ടെന്ന് പോലീസ്; ആലപ്പുഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രിയിലെ​ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർക്കിതൊന്നും ബാധതകമല്ലേ…


അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ കാ​ക്കി യൂ​ണി​ഫോം മാ​റ്റാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ്.​

പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ അ​ബ്ദു​ൽ ജ​ബ്ബാ​ർ പ​ന​ച്ചു​വ​ട്, ന​സീ​ർ താ​ഴ്ച​യി​ൽ എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​യാ​ണ് കാ​ക്കി നി​റ​ത്തി​ലു​ള്ള യൂ​ണി​ഫോം ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം അ​ന്പ​ല​പ്പു​ഴ ഡി​വൈഎ​സ്പി ​സു​രേ​ഷ് കു​മാ​ർ ന​ട​പ​ടി​ക്കാ​യി സി ​ഐ ദ്വി​ജേ​ഷി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ ​സ​ജി ജോ​ർ​ജ് പു​ളി​ക്ക​ന് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് ന​ട​പ​ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ൽ​കി.

പോലീ​സ് യു​ണി​ഫോം എ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന കാ​ക്കി നി​റ​ത്തി​ലു​ള്ള യൂ​ണി​ഫോം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യ നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ഡിജിപി ഈ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.​

ദി പ്രൈ​വ​റ്റ് സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സീ​സ് (റ​ഗു​ലേ​ഷ​ൻ) ആ​ക്ട് 2005 സെ​ക്ഷ​ൻ 21 പ്ര​കാ​രം ഇ​ത് കു​റ്റ​ക​ര​മാ​ണെ​ന്നാ​ണ് ഡി.​ജി.​പി യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

കാ​ക്കി യൂ​ണി​ഫോം ധ​രി​ച്ചാ​ൽ ശി​ക്ഷാ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും ഡി.​ജി.​പി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കും കൈ​മാ​റി​യി​രു​ന്നു.​

എ​ന്നാ​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ കാ​ക്കി യൂ​ണി​ഫോം മാ​റ്റാ​ൻ ത​യ്യാ​റാ​യി​ല്ല.
ഏ​താ​നും വ​ർ​ഷം മു​ൻ​പ് ഇ​വി​ടു​ത്തെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്ക് നീ​ല യൂ​ണി​ഫോ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

പി​ന്നീ​ട് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്ന് മു​ൻ സൂ​പ്ര​ണ്ട് കാ​ക്കി യൂ​ണി​ഫോം ധ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment