സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അനുകുമാരി നാലു വയസുകാരന്റെ അമ്മ; കഴിഞ്ഞ ഒമ്പതു വര്‍ഷം ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അനുകുമാരിക്ക് ഒരു സുപ്രഭാതത്തില്‍ ഐഎഎസ് മോഹമുണ്ടായതിങ്ങനെ…

സോണിപേട്ട്: ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് സ്വന്തമാക്കിയ ഹരിയാന സ്വദേശി അനുകുമാരി ഒരു അമ്മയും കൂടിയാണ്. നാലു വയസുകാരന്റെ അമ്മയായ ഈ 31കാരി രണ്ടാമത്തെ ശ്രമത്തിലാണ് ഐഎഎസ് കരസ്ഥമാക്കുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിക്‌സില്‍ ബിരുദവും നാഗ്പൂര്‍ ഐഎംടിയില്‍ നിന്നും എംബിഎയും കരസ്ഥമാക്കിയ അനു കുമാരി കഴിഞ്ഞ ഒമ്പതു വര്‍ഷം ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. സമൂഹത്തില്‍ അരക്ഷിതരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന വിചാരത്തില്‍ നിന്നാണ് ഒരു സുപ്രഭാതത്തില്‍ ഐഎഎസ് എന്ന സ്വപ്‌നം ഉടലെടുക്കുന്നത്. പിന്നെ ഒന്നും ചിന്തിച്ചില്ല. ജോലി രാജിവെച്ചു സിവില്‍ സര്‍വീസിനുള്ള പഠനം സ്വന്തം നിലയ്ക്ക് തന്നെ തുടങ്ങി. രണ്ടാമത്തെ ശ്രമത്തില്‍ രണ്ടാം റാങ്ക് കൈപ്പിടിയില്‍ ഒതുക്കാനും ഈ മിടുക്കിക്ക് കഴിഞ്ഞു.സ്വകാര്യ സ്ഥാപനത്തിലായിരുന്നെങ്കിലും എന്റെ ജോലി വളരെ നല്ലതായിരുന്നു. എന്നാല്‍ അതില്‍ ഒരു ആത്മസംതൃപ്തി ലഭിച്ചിരുന്നില്ല. എന്നാല്‍…

Read More

വിവാഹം ഒരു ബാധ്യത; ലിവിംഗ് ടുഗെദര്‍ പരിപാടിയും താല്‍പര്യമില്ല; തന്റെ ഭാവി ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അനുമോള്‍

വെടി വഴിപാട് ,ഷട്ടര്‍, ഒരുനാള്‍ ഇരവില്‍,തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അനുമോള്‍. അഭിനയ സാധ്യതയുള്ളതും വേറിട്ട് നില്‍ക്കുന്നതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെയാണ് അനുമോള്‍ ശ്രദ്ധ നേടിയത്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ പോലെ ജീവിതത്തിലും തന്റേതായ ഒരു ശൈലി സൂക്ഷിക്കുന്ന താരമാണ് അനുമോള്‍. വിവാഹത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും വ്യത്യസ്തമായ കാഴ്ച്ചപ്പാടാണ് അനുമോള്‍ക്ക് ഉള്ളത്. വിവാഹം തന്നെ ഒരു ബാധ്യതയാണെന്നാണ് താരം പറയുന്നത്. ഒരാള്‍ തന്റെ ജീവിതത്തിലേക്ക് വന്നാല്‍ അയാള്‍ക്ക് എന്നെ മനസിലാകുമോയെന്ന പേടിയുണ്ട്. ഇത്രയും കാലം സ്വതന്ത്രയായി ജീവിച്ച എനിക്ക് പെട്ടെന്നൊരാള്‍ വന്നാല്‍ അയാള്‍ക്ക് എങ്ങനെ സ്‌പേസ് കൊടുക്കാന്‍ കഴിയും എന്ന സംശയമുണ്ടെന്നും അനു പറഞ്ഞു. ഇടയ്ക്ക് കല്യാണം കഴിക്കണമെന്ന് തോന്നും അടുത്ത നിമിഷത്തില്‍ തന്നെ അത് വേണ്ടെന്നും തോന്നും”.വംശം നിലനിര്‍ത്തുക അല്ലെങ്കില്‍ ശാരീരികമായ ആവശ്യം എന്ന രീതിയില്‍ വിവാഹത്തെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അനു പറഞ്ഞു. തന്റെ വിവാഹിതരായ കൂട്ടുകാരില്‍ എണ്‍പതു…

Read More