വിവാഹത്തിന് ഒരു പേപ്പറും ഡിവോഴ്‌സിന് ‘ഒരുകെട്ട്’ പേപ്പറും ! തന്റെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അര്‍ച്ചന കവി…

ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് അര്‍ച്ചന കവി. ലാല്‍ജോസ്-എംടി ടീമിന്റെ നീലത്താമര എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടി പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി. എന്നാല്‍ നീലത്താരമരയ്ക്കു സമാനമായ ഒരു പ്രഭാവം ഉണ്ടാക്കാന്‍ താരത്തിന്റെ പിന്നീടു വന്ന മിക്ക സിനിമകള്‍ക്കും കഴിഞ്ഞില്ല. മമ്മി ആന്റ് മി എന്ന സിനിമ മികച്ച വിജയം നേടിയെങ്കിലും ആ വിജയത്തുടര്‍ച്ച നിലനിര്‍ത്താന്‍ കഴിയാതെ വന്നതോടെ നടിയുടെ അവസരങ്ങള്‍ കുറഞ്ഞു. 2015 ല്‍ വിവാഹം കഴിഞ്ഞതോടെ താരം സിനിമാലോകത്തു നിന്നും തല്‍ക്കാലത്തേക്ക് വിടവാങ്ങുകയും ചെയ്തു. എന്നാല്‍ ഇക്കാലയളവിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവം ആയിരുന്നു താരം. തന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെ കുറിച്ചും അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. സിനിമയില്‍ സജീവം ആയിരുന്നില്ല എങ്കിലു വെബ് സീരീസുകളിലൂടെയും യൂട്യൂബിലൂടെയും അര്‍ച്ചന പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. 2021ല്‍ അഭീഷുമായി അര്‍ച്ചന വിവാഹബന്ധം…

Read More

പേടിയാണോ ? ടാറ്റു കുത്തുമ്പോള്‍ അര്‍ച്ചന കവി ഭര്‍ത്താവിന്റെ കൈയ്യില്‍ മുറുകെ പിടിച്ചത് എന്തിന് ? നടിയുടെ ടാറ്റു വീഡിയോ വൈറല്‍…

  നീലത്താമര എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് അര്‍ച്ചന കവി. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ താരം സിനിമയില്‍ നിന്നും തല്‍ക്കാലത്തേക്ക് വിട്ടു നില്‍ക്കുകയാണ്. യാത്രകള്‍ക്കും ഗവേഷണങ്ങള്‍ക്കും വേണ്ടിയാണു ഇപ്പോള്‍ കൂടുതല്‍ സമയവും മാറ്റിവച്ചിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ കൂടി തന്റെ യാത്രകകളുടെ വിശേഷങ്ങള്‍ പുറത്തു വിടാനും അര്‍ച്ചന മറക്കാറില്ല. ഭര്‍ത്താവ് അബീഷിനൊപ്പം ടാറ്റുകുത്താന്‍ പോയ അര്‍ച്ചനയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ടാറ്റുകുത്തുന്ന സമയത്ത് അബീഷിന്റെ കൈയില്‍ മുറുകെ പിടിച്ചിരിക്കുന്ന അര്‍ച്ചനെയേ കാണാം. പലരും പറഞ്ഞ് പേടിപ്പിച്ചിരുന്നു എന്നും എന്നാല്‍ പുരികം ത്രൈഡ് ചെയ്യുന്ന വേദനയേ ഉള്ളു എന്നും അര്‍ച്ചന കവി ടാറ്റുകുത്തിയതിനു ശേഷം പറയുന്നു. കളിക്കൂട്ടുകാരനായ അബീഷ് മാത്യൂവാണ് അര്‍ച്ചനയെ വിവാഹം കഴിച്ചിരിക്കുന്നത്. ടെലിവിഷന്‍ ഷോകളിലൂടെയും സ്റ്റാന്റ് അപ്പ് കോമഡികളിലൂടെയും ശ്രദ്ധിക്കപ്പെട്ടയാളാണ് അബീഷ് മാത്യൂ. എന്തായാലും ടാറ്റു കുത്തിയ ത്രില്ലിലാണ് താരമിപ്പോള്‍.

Read More