വിവാഹത്തിന് ഒരു പേപ്പറും ഡിവോഴ്‌സിന് ‘ഒരുകെട്ട്’ പേപ്പറും ! തന്റെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അര്‍ച്ചന കവി…

ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് അര്‍ച്ചന കവി. ലാല്‍ജോസ്-എംടി ടീമിന്റെ നീലത്താമര എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടി പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി.

എന്നാല്‍ നീലത്താരമരയ്ക്കു സമാനമായ ഒരു പ്രഭാവം ഉണ്ടാക്കാന്‍ താരത്തിന്റെ പിന്നീടു വന്ന മിക്ക സിനിമകള്‍ക്കും കഴിഞ്ഞില്ല.

മമ്മി ആന്റ് മി എന്ന സിനിമ മികച്ച വിജയം നേടിയെങ്കിലും ആ വിജയത്തുടര്‍ച്ച നിലനിര്‍ത്താന്‍ കഴിയാതെ വന്നതോടെ നടിയുടെ അവസരങ്ങള്‍ കുറഞ്ഞു. 2015 ല്‍ വിവാഹം കഴിഞ്ഞതോടെ താരം സിനിമാലോകത്തു നിന്നും തല്‍ക്കാലത്തേക്ക് വിടവാങ്ങുകയും ചെയ്തു.

എന്നാല്‍ ഇക്കാലയളവിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവം ആയിരുന്നു താരം. തന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെ കുറിച്ചും അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.

സിനിമയില്‍ സജീവം ആയിരുന്നില്ല എങ്കിലു വെബ് സീരീസുകളിലൂടെയും യൂട്യൂബിലൂടെയും അര്‍ച്ചന പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. 2021ല്‍ അഭീഷുമായി അര്‍ച്ചന വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന രാജ റാണി എന്ന സീരിയലില്‍ അഭിനയിക്കുകയാണ് അര്‍ച്ചന.

ഇതിനിടെ ധന്യ വര്‍മയുമായി അര്‍ച്ചന നടത്തിയ അഭിമുഖത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. തന്റെ വിവാഹ സങ്കല്‍പ്പവും വിവാഹമോചനവുമൊക്കെ അര്‍ച്ചന തുറന്നുപറയുകയാണ് ഈ അഭിമുഖത്തില്‍.

തന്റെ അഭിപ്രായത്തില്‍ ആവശ്യമെങ്കില്‍ മാത്രം ചെയ്യേണ്ട ഒന്നാണ് വിവാഹമെന്ന് അര്‍ച്ചന പറയുകയാണ്. എന്റെ പ്രായത്തിലുളള പലരും ഡിവോഴ്സിലൂടെ കടന്ന് പോയിട്ടുണ്ട്.

അതേസമയം, എന്തിനു വേണ്ടിയാണ് താന്‍ കല്യാണ കഴിക്കുന്നതെന്ന് ഒരാള്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം.

വിവാഹത്തിന് ഒരു പെപ്പറില്‍ സൈന്‍ ചെയ്താല്‍ മതിയാകും എന്നാല്‍ ഡിവോഴ്സിനായി ഒരു കെട്ട് പേപ്പറില്‍ സൈന്‍ ചെയ്യേണ്ടി വരുമെന്നാണ് താരം പറയുന്നത്.

അതേസമയം, താന്‍ ഭര്‍ത്താവ് അഭീഷുമായി പിരിയാന്‍ എന്താണ് കാരണം എന്ന ചോദ്യത്തിന് തങ്ങളുടെ ആവശ്യങ്ങള്‍ വളരെ വ്യത്യസ്തമാണെന്നാണ് അര്‍ച്ചന മറുപടി നല്‍കിയത്.

വളരെ പ്രാക്റ്റിക്കലായി ചിന്തിക്കുന്നയാളാണ് അഭീഷ്. എന്നാല്‍ താന്‍ ഇമോഷണലായിട്ടുള്ള വ്യക്തിയാണ്. പരസ്പരമുളള പ്രശ്നം സൗഹൃദത്തെ ബാധിക്കരുതെന്ന് വിചാരിച്ചാണ് പിരിയാന്‍ തീരുമാനിച്ചതെന്നും അര്‍ച്ചന പറയുകയാണ്

സിനിമയില്‍ സജീവമായിരിക്കെയാണ് 2015 ഒക്ടോബര്‍ 31 ന് സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കൂടിയായ അഭീഷുമായുളള അര്‍ച്ചനയുടെ വിവാഹം നടന്നത്.

കൊച്ചി വല്ലാര്‍പാടം പള്ളിയില്‍ വച്ചായിരുന്നു വിവാഹം. അര്‍ച്ചനയുടെ ദീര്‍ഘകാല സുഹൃത്ത് കൂടിയായിരുന്നു അഭീഷ്.

Related posts

Leave a Comment