സുബ്രഹ്മണ്യപുരം എന്ന സൂപ്പര്‍ഹിറ്റ് തമിഴ്ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മനംകവര്‍ന്ന സുന്ദരിയാണ് സ്വാതി റെഡ്ഡി. സുബ്രഹമണ്യപുരം എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് ഈ സിനിമയിലെ കണ്കള് ഇരണ്ടാല്‍ എന്ന ഒറ്റഗാന രംഗത്തിലൂടെ തന്നെ ആരാധകരുടെ മനസ്സിലേക്ക് കുടിയേറുകയായിരുന്നു സ്വാതി. പിന്നീട് മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും സ്വാതിയ്ക്കായി.ആമേന്‍, നോര്‍ത്ത് 24 കാതം, ആട്, മോസയിലെ കുതിരമീനുകള്‍ എന്നീ സിനിമകളില്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ആമേന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലും താരം സുപരിചിതയായി മാറിയത്. ഫഹദ് നായകനായി വേഷമിട്ട ഈ ഹിറ്റ് ചിത്രത്തില്‍ ശോശന്ന എന്ന വേഷത്തിലൂടെ ആയിരുന്നു സ്വാതി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. പിന്നീട് നോര്‍ത്ത് 24 കാതത്തിലും മികച്ച വേഷത്തില്‍ സ്വാതി എത്തിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ സംവിധാനത്തിലുള്ള ഡബിള്‍ ബാരലിലും സ്വാതി ഒരു പ്രധാന വേഷത്തില്‍ എത്തി. ജയസൂര്യ നായകനായി വേഷമിട്ട…
Read MoreTag: divorce
ഇപ്പോള്‍ വളരെ ഹാപ്പിയാണ് ! വിവാഹമോചനത്തെപ്പറ്റി തുറന്നു പറഞ്ഞ് സാധിക വേണുഗോപാല്‍
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാല്‍. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി. വിവാഹം വീട്ടുകാര്‍ ആലോചിച്ചു തന്നെ നടത്തിയതായിരുന്നു. പക്വതയുള്ള പ്രായത്തില്‍ തന്നെയാണ് വിവാഹം നടത്തിയത്. പക്ഷേ ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഇടയ്ക്കിടെ ഉണ്ടായെന്നും അത് പതിയെ വിവാഹമോചനത്തില്‍ കലാശിച്ചെന്നും സാധിക പറഞ്ഞു. വിവാഹമോചനം നേടിയെങ്കിലും മുന്‍ ഭര്‍ത്താവിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകളില്‍ നിന്നും നീക്കം ചെയ്തിട്ടില്ലെന്നും സാധിക വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു സാധിക ഇക്കാര്യം പറഞ്ഞത്. സാധികയുടെ വാക്കുകള്‍ ഇങ്ങനെ…എന്റെ വിവാഹം കഴിഞ്ഞതാണ്, സന്തോഷത്തോടെ വിവാഹമോചനം നേടി ജീവിക്കുന്നു. ഞാന്‍ വളരെ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു കല്യാണം. പക്ഷേ അത് ശരിയായില്ല. ഞാന്‍ കല്യാണം കഴിച്ചതാണോ എന്നറിയാത്ത ആളുകളുണ്ടെങ്കില്‍ അവര്‍ അതിനെപ്പറ്റി അന്വേഷിച്ചിട്ടില്ലാത്തത് കൊണ്ടായിരിക്കും. എന്റെ പ്രൊഫൈലുകളില്‍ നിന്ന് പഴയ ഫോട്ടോകളൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല. ഗൂഗിളില്‍ തിരഞ്ഞാലും…
Read Moreനടി അസിന് വിവാഹമോചനത്തിലേക്ക് ? ഇപ്പോള്‍ താമസം മാതാപിതാക്കള്‍ക്കൊപ്പം; സോഷ്യല്‍ മീഡിയയില്‍ നിന്ന് രാഹുലിന്റെ ചിത്രങ്ങള്‍ നീക്കി
2001ല്‍ പുറത്തിറങ്ങിയ നരേന്ദ്രന് മകന് ജയകാന്തന്‍ വക എന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും വരെ തരംഗമായ നടിയാണ് അസിന് തോട്ടുങ്കല്‍. നരേന്ദ്രന് മകന് ജയകാന്തന്‍ വകയ്ക്ക് ശേഷം അസിന് പിന്നീട് ഒരൊറ്റ മലയാല സിനിമയില്‍ പോലും അഭിനയിച്ചിരുന്നില്ല. എന്നിട്ടും തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയാ അസിന് തന്റെ വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. 2016ലാണ് അസിന് കോടീശ്വരനായ മൈക്രോമാക്സ്- റെവോള്‍ട്ട് ബ്രാന്‍ഡുകളുടെ മേധാവിയായ രാഹുല്‍ ശര്‍മ്മയെ വിവാഹം ചെയ്തത്. ഈ താരവിവാഹം വളരെ ആര്‍ഭാടത്തോടെ നടന്നത്. 2017ല്‍ അസിന്-രാഹുല്‍ ശര്‍മ്മ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു. കുഞ്ഞിന് ഇരുവരും അരിന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇടയ്ക്ക് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുട്ടിയുടെ വിശേഷങ്ങളെല്ലാം താരം…
Read Moreസിംഗിള്‍ ലൈഫ് പൊളിക്കുവാണല്ലേ ! വിവാഹമോചന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഭാമ
തന്റെ വിവാഹജീവിതം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും കമന്റുകള്‍ക്കും കൃത്യമായ മറുപടിയുമായി നടി ഭാമ. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ ഭാമയുടെ വിവാഹജീവിതത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പതിവാണ്. കഴിഞ്ഞ ദിവസം ഒരു യാത്രക്കിടയില്‍ ഒറ്റയ്ക്കുള്ള ചിത്രം പങ്കുവച്ചതിനു ലഭിച്ച കമന്റിന് ഭാമ നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ”സിംഗിള്‍ ലൈഫ് പൊളിച്ച് നടക്കുന്നു” എന്നായിരുന്നു ചിത്രത്തിന് ഒരാളുടെ കമന്റ്. ”സിംഗിള്‍ ലൈഫ് ആകുമ്പോള്‍ പറയാട്ടോ. ഇപ്പോള്‍ അല്ല” എന്നാണ് ഇതിന് ഭാമ നല്കിയ മറുപടി. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്നതരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ക്ക് മറുപടി എന്ന നിലയില്‍ കൂടിയാണ് താരത്തിന്റെ ഈ കമന്റ് ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത്. നേരത്തെ ഭര്‍ത്താവും മകളും ഇല്ലാതെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഭാമ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അന്നും സമാനമായ കമന്റുകളാണ് താരത്തെ തേടിയെത്തിയത്. എന്നാല്‍ ഒരു ഷൂട്ടിങ്ങിന് പോയപ്പോഴാണ് പിറന്നാള്‍ ആഘോഷിച്ചതെന്നും അതിനാലാണ് അവര്‍…
Read Moreഇനി മുമ്പോട്ടു പോകാന്‍ കഴിയില്ല ! തങ്ങള്‍ വേര്‍പിരിയുകയാണെന്നും ആരും മാനസികമായി വേദനിപ്പിക്കരുതെന്നും പ്രവീണും ഐഷുവും…
സോഷ്യല്‍മീഡിയയില്‍ സജീവമായ ട്രാന്‍സ് ദമ്പതികളായിരുന്നു പ്രവീണ്‍ നാഥും റിഷാന ഐഷുവും പ്രണയ ദിനമായ ഫെബ്രുവരി 14നായിരുന്നു വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പ്രവീണ്‍ നാഥാണ് തങ്ങള്‍ വേര്‍പിരിയുകയാണെന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. രണ്ടര മാസത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയാനൊരുങ്ങുന്നത്. ഇനി മുന്നോട്ട് ഒരുമിച്ച് പോവേണ്ടതില്ലെന്നും വേര്‍പിരിയുകയാണ് നല്ലതെന്നും ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് പ്രവീണ്‍ നാഥ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത് ചില വ്യക്തിപരമായ കാരണം കൊണ്ടാണ്. ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാക്കുന്ന ചോദ്യങ്ങള്‍ ആരില്‍ നിന്നും ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നുവെന്നും പ്രവീണ്‍ പറയുന്നു. ഇപ്പോള്‍ തങ്ങള്‍ ഒന്നിച്ചല്ല കഴിയുന്നതെന്നും തങ്ങളുടെ രണ്ടാളുടെയും ജീവിതം നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുകയാണെന്നും ഇത്രയും കാലം തങ്ങളെ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദിയെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു. പ്രവീണിന്റെ കുറിപ്പില്‍…
Read Moreകാത്തിരിക്കേണ്ട ആവശ്യമില്ല ! പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന്റെ നടപടികള്‍ എളുപ്പത്തിലാക്കണമെന്ന് സുപ്രീംകോടതി
ഒരിക്കലും യോജിച്ചു പോകില്ലെന്നുറപ്പായവര് വിവാഹമോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 142ാം വകുപ്പ് പ്രകാരമാണ് വിവാഹമോചനം അനുവദിക്കുക. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറു മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് ആവശ്യമില്ല. നിബന്ധനകള്‍ക്ക് വിധേയമായാണിതെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, സഞ്ജീവ് ഖന്ന, എ.എസ്.ഒക, വിക്രം നാഥ്, ജെ.കെ.മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് നിരീക്ഷണം. സംരക്ഷണം, ജീവനാംശം, കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങിയവ തുല്യമായി വീതംവയ്ക്കണമെന്നും കോടതി വ്യക്താക്കി. ഹിന്ദു വിവാഹനിയമത്തിലെ സെക്ഷന്‍ 13 ബി ഒഴിവാക്കാനാകുമോയെന്നതാണ് കോടതി പരിശോധിച്ചത്. ഇതിനിടെയാണ് ആര്‍ട്ടിക്കിള്‍ 142 പ്രകാരം വീണ്ടെടുക്കാനാകാതെ തകര്‍ന്ന കുടുംബ ബന്ധങ്ങള്‍ സമയപരിധിയില്ലാതെ അവസാനിപ്പിക്കാമെന്ന് കോടതി ഉത്തരവിട്ടത്.
Read Moreകിടപ്പറയില്‍ കടന്നുവന്ന ‘ആത്മാവിനെ വിവാഹം ചെയ്ത’ സ്ത്രീയ്ക്ക് ഇപ്പോള്‍ വിവാഹമോചനം വേണം ! പ്രേത ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് യുവതി
പല വിചിത്രമായ വാര്‍ത്തകളും ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്. അത്തരത്തിലൊന്നായിരുന്നു ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമായ റോക്കര്‍ ബ്രോക്കാര്‍ഡ് വിക്ടോറിയന്‍ കാലഘട്ടത്തിലെ ഒരു സൈനികന്റെ ആത്മാവായ എഡ്വാര്‍ഡോയെ വിവാഹം കഴിച്ചുവെന്ന വാര്‍ത്ത. 2022 ഹാലോവീനില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പള്ളിയില്‍ വച്ചായിരുന്നു ആത്മാവുമായുള്ള വിവാഹം നടന്നത് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി തന്റെ കിടപ്പുമുറിയില്‍ പ്രവേശിച്ചപ്പോഴാണ് ഇവര്‍ എഡ്വാര്‍ഡോയെ ‘കണ്ടുമുട്ടിയത്’ ആദ്യ കണ്ടുമുട്ടലില്‍ തന്നെ ശക്തമായ ബന്ധം അനുഭവപ്പെട്ടുവെന്നു പറഞ്ഞ ഇവര്‍ അഞ്ചുമാസത്തിനു ശേഷം വിവാഹമുറപ്പിക്കുകയായിരുന്നു. വെയില്‍സിലെ ബാരി ഐലന്‍ഡില്‍ അവര്‍ ഹണിമൂണ്‍ ആഘോഷിക്കാനും പോയി. എന്നാലിപ്പോള്‍ ബ്രോക്കാര്‍ഡ് വിവാഹമോചനം ആഗ്രഹിക്കുന്നതായുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ റോക്കര്‍ ബ്രോക്കാര്ഡും ഭര്‍ത്താവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഭര്‍ത്താവ് ഇപ്പോള്‍ അവരെ പിന്തുടരുന്നതായാണ് ആരോപണം തന്റെ ജീവിതത്തില്‍ നിന്ന് അവനെ ഒഴിവാക്കാന്‍ അവര്‍ ഇപ്പോള്‍ ഒരു മന്ത്രവാദിയെ…
Read Moreപ്രണയിച്ച് വിവാഹം കഴിച്ചവരാണെങ്കിലും പിന്നീട് കാര്യം മനസ്സിലായി ! വിവാഹമോചനത്തെക്കുറിച്ച് ഗൗതമി നായര്‍ പറയുന്നതിങ്ങനെ…
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ഗൗതമി നായര്‍. മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ആദ്യസിനിമയായ സെക്കന്‍ഡ് ഷോ തന്നെയായിരുന്നു ഗൗതമി നായരുടെ ആദ്യ സിനിമ. പിന്നീട് ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സിനിമയില്‍ തമിഴ് പെണ്‍കുട്ടിയുടെ വേഷം കൈകാര്യം ചെയ്തു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിലെ അഭിനയത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. എന്നാല്‍ വിവാഹശേഷം അഭിനയജീവിതത്തില്‍ നിന്ന് താരം ഇടവേളയെടുക്കുകയായിരുന്നു. സെക്കന്‍ഡ്ഷോ എന്ന ചിത്രത്തിന്റെ സംവിധായകന് ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. എന്നാല്‍ ഈ വിവാഹബന്ധത്തിന് ദീര്‍ഘായുസ്സുണ്ടായില്ല. അടുത്തിടെയായിരുന്നു ഇരുവരും വിവാഹമോചിതരായത്. ഇപ്പോഴിതാ ഇതേപ്പറ്റി സംസാരിക്കുകയാണ് ഗൗതമി. താന്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ താന്‍ ഇപ്പോഴും അഭിനയിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇക്കാര്യം സിനിമാമേഖലയില്‍ ഉള്ളവര്‍ക്ക് അറിയില്ലെന്നും അതേപോലെ തന്നെ താനും…
Read Moreഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ ആവശ്യമുള്ളൂ ! അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ഭാമയുടെ വാക്കുകള്‍…
ലോഹിതദാസം സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ഭാമ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവരാന്‍ നടിയ്ക്കായി. ശേഷം തമിഴിലും തെലുങ്കിലുമെല്ലാം നടി കഴിവു തെളിയിച്ചു. അതേസമയം വിവാഹത്തെ തുടര്‍ന്ന് നടി അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. 2020ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് ഒരു കുട്ടിയും പിറന്നിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങളായി ഭാമ വിവാഹമോചിതയാകുന്നു എന്ന സംശയത്തിലാണ് സോഷ്യല്‍ മീഡിയ. ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും അടക്കമുള്ള തന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ നിന്നും ഭാമ ഭര്‍ത്താവ് അരുണിന് ഒപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തതോടെയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. നടി തന്റെ സോഷ്യല്‍ മീഡിയ പേജുകളുടെ പ്രൊഫൈല്‍ നെയിം ഭാമ എന്ന് മാത്രമാക്കി മാറ്റുകയും ചെയ്തു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് ഡയാന രാജകുമാരിയുടെ…
Read More14 വര്‍ഷമായി എന്നെ അറിയാവുന്ന ആളായിരുന്നിട്ടും ! വിവാഹമോചനത്തിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ശാലു മേനോന്…
നൃത്തരംഗത്തു നിന്ന് സിനിമാ-സീരിയല്‍ രംഗത്ത് സജീവമായ താരമാണ് ശാലു മേനോന്. നിരവധി ഹിറ്റ് സീരിയലുകളിലലെ മികച്ച വേഷങ്ങളിലൂടെ മിനി സ്ക്രീന്‍ ആരാധകരായ കുടുംബ പ്രക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് ശാലു മേനോന്. സീരിയല്‍ താരമായ നടന് സജി ജി നായര്‍ ആയിരുന്നു ശാലു മേനോനെ വിവാഹം കഴിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇരുവരും അകന്ന് കഴിയുക ആയിരുന്നു. ഇപ്പോഴിതാ താന്‍ വിവാഹമോചിതയാവാന്‍ പോവുകയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശാലു മേനോന്. 2016ലായിരുന്നു ശാലു മേനോന്റെ വിവാഹം. ആലിലത്താലി എന്ന പരമ്പരയില്‍ ശാലു മേനോനും സജി ജി നായരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. കുറേ നാളുകള്‍ ആയി ഇരുവരും പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഇതാ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ശാലു മേനോന്. വിവാഹ മോചനം തന്നെയാണ്…
Read More