ഓണസദ്യ ; വിറ്റാമിനുകളുടെ അവിയൽ, പ്രോട്ടീൻ സമ്പുഷ്ടം സാമ്പാർ


പ​ല​ത​ര​ത്തി​ലു​ള്ള പ​ച്ച​ക്ക​റി​ക​ളും തേ​ങ്ങ​യും ചേ​ര്‍​ത്ത് ത​യാ​റാ​ക്കു​ന്ന അ​വി​യ​ല്‍ ഒാണസ​ദ്യ​യി​ലെ കേ​മ​നാ​ണ്. ഇ​തി​ലു​ള്ള നാ​രു​ക​ള്‍ ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നും പോ​ഷ​കക്കു​റ​വ് നി​ക​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു. വി​റ്റാ​മി​നു​ക​ളു​ടെ​യും മി​ന​റ​ലു​ക​ളു​ടെ​യും ക​ല​വ​റ​യാ​ണി​ത്.

പ​ച്ച​ടി
പ​ച്ച​ടി​യി​ല്‍​ത​ന്നെ​യു​ണ്ട് പ​ല വ​ക​ഭേ​ദ​ങ്ങ​ള്‍. പൈ​നാ​പ്പി​ള്‍, ബീ​റ്റ്‌​റൂ​ട്ട്, മ​ത്ത​ങ്ങ എ​ന്നി​വ​യെ​ല്ലാം ചേ​ര്‍​ത്ത് പ​ച്ച​ടി തയാ​റാ​ക്കാം. പൈ​നാ​പ്പി​ളി​ലു​ള്ള ബ്രേ​മി​ലി​ന്‍ എ​ന്ന എ​ന്‍​സൈ​മു​ക​ള്‍ ദ​ഹ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്നു. ബീ​റ്റ്റൂ​ട്ടി​ല്‍ ബീ​റ്റാ​സി​യാ​നി​ന്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ചീ​ത്ത കൊ​ള​സ്‌​ട്രോ​ളാ​യ (LDL) നെ ​കു​റ​യ്ക്കു​ന്നു.

മ​ത്ത​ങ്ങ വി​റ്റാ​മി​ന്‍ ‘സി’, ‘​ഇ’, ബീ​റ്റാ​ക​രോ​ട്ടീ​ന്‍ എ​ന്നി​വ​യാ​ല്‍ സ​മ്പു​ഷ്ട​മാ​ണ്. മ​ത്ത​ങ്ങ​യി​ല്‍ ധാ​രാ​ളം മ​ഗ്‌​നീ​ഷ്യ​വും പൊ​ട്ടാ​സ്യ​വു​മു​ണ്ട്. ഇ​ത് ഹൃ​ദ​യ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മ​മാ​ണ്.


സാ​മ്പാ​ര്‍
സ്വാ​ദി​നു മാ​ത്ര​മ​ല്ല ആ​രോ​ഗ്യ​പ​ര​മാ​യും ഏ​റെ ഗു​ണ​മു​ള്ള ഒ​ന്നാ​ണ് സാ​മ്പാ​ര്‍. പ​ല​ത​രം പ​ച്ച​ക്ക​റി​ക​ളു​ടെ ചേ​രു​വ​യാ​ണി​ത്. നാ​രു​ക​ള്‍ ധാ​രാ​ള​മു​ള്ള​തി​നാ​ല്‍ മ​ല​ബ​ന്ധം അ​ക​റ്റു​ന്നു.

പ​രി​പ്പ് സാ​മ്പാ​റി​ന്‍റെ ഒ​രു പ്ര​ധാ​ന ചേ​രു​വ​യാ​ണ്. അ​തു​കൊ​ണ്ട് പ്രോ​ട്ടീ​ന്‍ സ​മ്പു​ഷ്ട​മാ​ണ് സാ​മ്പാ​ര്‍. വെ​ണ്ട​യ്ക്ക, വെ​ള്ള​രി​യ്ക്ക, പ​ട​വ​ല​ങ്ങ, കാ​ര​റ്റ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, മു​രി​ങ്ങ​യ്ക്ക എ​ന്നി​ങ്ങ​നെ ചേ​രു​ന്നു ഇ​തി​ന്‍റെ കൂ​ട്ടു​ക​ള്‍.


പു​ളി​ശ്ശേ​രി (കാ​ള​ന്‍), മോ​ര്, ര​സം
ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും സൗ​ന്ദ​ര്യ​ത്തി​നും ഉ​ത്ത​മ പ​രി​ഹാ​ര​മാ​ണ് മോ​ര്. പ്രോ​ട്ടീ​ന്‍ ധാ​രാ​ളം ഉ​ള്ള​തി​നാ​ല്‍ പേ​ശി​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടൊ​പ്പം മോ​രി​ന് പ്ര​ധാ​ന സ്ഥാ​ന​മാ​ണു​ള്ള​ത്. മ​നു​ഷ്യ ശ​രീ​ര​ത്തി​ന് ഗു​ണ​ക​ര​മാ​യ ബാ​ക്ടീ​രി​യ​ക​ള്‍ മോ​രി​ലു​ണ്ട്. അ​വ കു​ട​ല്‍​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളും ദ​ഹ​ന​പ്ര​ശ്‌​ന​ങ്ങ​ളും അ​ക​റ്റു​ന്നു.

ഇ​തി​ല്‍ പൊ​ട്ടാ​സ്യം, കാ​ല്‍​സ്യം, ഫോ​സ്ഫ​റ​സ്, സി​ങ്ക്, റൈ​ബോ​ഫ്ളാ​വി​ന്‍ തു​ട​ങ്ങി​യ ധാ​രാ​ളം പോ​ഷ​ക​ങ്ങ​ളു​മു​ണ്ട്. അ​ണു​ബാ​ധ​ക​ള്‍​ക്കും വൈ​റ​സ് ബാ​ധ​ക​ള്‍​ക്കു​മെ​തി​രാ​യ ഒ​ന്നാ​ന്ത​രം മ​രു​ന്നാ​ണ് ര​സം. സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളാ​ല്‍ ത​യാ​റാ​ക്കു​ന്ന ര​സം ദ​ഹ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്നു.

തോ​ര​ന്‍
പ​ല​ത​രം പ​ച്ച​ക്ക​റി​ക​ള്‍ കൊ​ണ്ട് തോ​ര​ന്‍ ത​യാ​റാ​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ലും പ​ഴ​യ​കാ​ല ഓ​ണ​സ​ദ്യ​യി​ല്‍ തോ​ര​നാ​യി ചേ​ന​ത്ത​ണ്ടും ചെ​റു​പ​യ​റു​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കാ​ബേ​ജ്, അ​ച്ചി​ങ്ങ പ​യ​ര്‍ എ​ന്നി​വ കൊണ്ടും തോ​ര​ന്‍ ത​യാ​റാ​ക്കാ​റു​ണ്ട്. കാ​ബേ​ജി​ലു​ള്ള സ​ള്‍​ഫോ​റാ​ഫാ​ന്‍, ഗ്ലൂ​ട്ടാ​മി​ന്‍ എ​ന്നി​വ ആ​ന്‍റിഇ​ന്‍​ഫ്‌​ല​മേ​റ്റ​റി ഏ​ജ​ന്‍റ് ആ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

പാ​യ​സം
പാ​യ​സ​മി​ല്ലാ​തെ സ​ദ്യ പൂ​ര്‍​ണ​മാ​വി​ല്ല. വി​വി​ധ ത​ര​ത്തി​ലു​ള്ള പാ​യ​സ​ങ്ങ​ള്‍ ഓ​ണ​ത്തി​ന് ത​യാ​റാ​ക്കാ​റു​ണ്ട്. അ​ട​പ്ര​ഥ​മ​നും പാ​ല്‍​പ്പാ​യ​സ​വു​മാ​ണ് അ​തി​ല്‍ പ്ര​ധാ​നം. ശ​ര്‍​ക്ക​ര​കൊ​ണ്ട് ത​യാ​റാ​ക്കു​ന്ന പാ​യ​സ​ത്തി​ല്‍ ഇ​രു​മ്പ്, സി​ങ്ക്, പൊ​ട്ടാ​സ്യം തു​ട​ങ്ങി​യ മൂ​ല​ക​ങ്ങ​ള്‍ ധാ​രാ​ള​ം. എ​ന്നാ​ല്‍ കാ​ല്‍​സ്യം, ഫോ​സ്ഫ​റ​സ്, പ്രോ​ട്ടീ​ന്‍ എ​ന്നി​വ നി​റ​ഞ്ഞ​താ​ണ് പാ​ല്‍​പ്പാ​യ​സം

ചു​ക്കു​വെ​ള്ളം
സ​ദ്യ​യ്ക്കുശേ​ഷം ഒ​രു ഗ്ലാ​സ് ചു​ക്കു​വെ​ള്ളം കു​ടി​ക്കാ​ന്‍ മ​റ​ക്ക​രു​ത്. ഇ​ഞ്ചി​യു​ടെ ഗു​ണ​ങ്ങ​ളു​ള്ള ചു​ക്കി​ന് സ​ദ്യ​യു​ണ്ട​തി​ന്‍റെ ക്ഷീ​ണം മാ​റ്റാ​നും ആ​ഹാ​രം പെ​ട്ടെ​ന്ന് ദ​ഹി​പ്പി​ക്കാ​നു​മു​ള്ള ക​ഴി​വു​ണ്ട്.

വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.

Related posts

Leave a Comment