‘എടാ നിനക്ക് കറുത്ത വസ്ത്രം ഇടണമായിരുന്നോ? തിരഞ്ഞു കണ്ടുപിടിക്കേണ്ടി വരുന്നല്ലോ’ ! നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചവര്‍ക്ക് കിടിലന്‍ മറുപടിയുമായി സംവിധായകന്‍ അറ്റ്‌ലി…

നിറത്തിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ചവര്‍ക്ക് ഉഗ്രന്‍ മറുപടി നല്‍കി തമിഴ് സംവിധായകന്‍ അറ്റ്‌ലി. ഇളയ ദളപതി വിജയ് യെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബിഗിളിന്റെ ഓഡിയോ ലോഞ്ചില്‍ വച്ചായിരുന്നു യുവസംവിധായകന്റെ പ്രതികരണം. ‘ഹിന്ദി, ഇംഗ്ലിഷ് എന്നത് വെറും ഭാഷകള്‍ മാത്രമാണ്. അത് അറിവല്ല. അതുപോലെ, കറുപ്പും വെളുപ്പും എന്നു പറയുന്നത് വെറും നിറങ്ങളാണ്’, അറ്റലി വ്യക്തമാക്കി. അറ്റ്‌ലിയും ഭാര്യയും തമ്മിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് പലപ്പോഴും ചില വര്‍ണവെറിയന്മാര്‍ കമന്റ് പാസാക്കുന്നത്. ഇതു കൂടാതെ ഐപിഎല്‍ മത്സരത്തിനിടെ ഷാരുഖ് ഖാനൊപ്പം ഗാലറിയില്‍ ഇരിക്കുന്ന ചിത്രം ചിലര്‍ പങ്കുവെച്ചിരുന്നു ‘എടാ നിനക്ക് കറുത്ത വസ്ത്രം ഇടണമായിരുന്നോ? തിരഞ്ഞു കണ്ടുപിടിക്കേണ്ടി വരുന്നല്ലോ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. അങ്ങനെ ചെയ്തവരോടു നന്ദി പറഞ്ഞുകൊണ്ടാണ് ഓഡിയോ ലോഞ്ചില്‍ അറ്റ്‌ലി സംസാരം ആരംഭിച്ചത്. അറ്റ്‌ലിയുടെ വാക്കുകള്‍…

Read More