കാ​ബൂ​ളി​ലെ ഹോ​ട്ട​ലി​ല്‍ ആ​ക്ര​മ​ണം ! ചൈ​നീ​സ് വ്യ​വ​സാ​യി​ക​ളെ ബ​ന്ദി​ക​ളാ​ക്കി​യെ​ന്ന് സൂ​ച​ന; താ​ലി​ബാ​ന്‍ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം രം​ഗ​ത്ത്…

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹോ​ട്ട​ലി​ല്‍ സാ​യു​ധ​സം​ഘം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ചൈ​നീ​സ് സ​ന്ദ​ര്‍​ശ​ക​രെ ബ​ന്ദി​യാ​ക്കി​യ​താ​യി റി​പ്പോ​ര്‍​ട്ട്. കാ​ബൂ​ളി​ലെ ഷ​ഹ​ര്‍ ഇ ​നൗ ന​ഗ​ര​ത്തി​ലെ കാ​ബൂ​ള്‍ ലോ​ങ്ഗ​ന്‍ ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. ഹോ​ട്ട​ലി​ന​ടു​ത്ത് ര​ണ്ട് ത​വ​ണ ശ​ക്ത​മാ​യ സ്ഫോ​ട​ന​മു​ണ്ടാ​വു​ക​യും വെ​ടി​യൊ​ച്ച കേ​ള്‍​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​ത്തു​ന്ന ചൈ​നീ​സ് വ്യ​വ​സാ​യി​ക​ള്‍ സ്ഥി​ര​മാ​യി താ​മ​സി​ക്കാ​റു​ള്ള സ്ഥ​ല​മാ​ണ് കാ​ബൂ​ള്‍ ലോ​ങ്ഗ​ന്‍ ഹോ​ട്ട​ല്‍. ഇ​വി​ടേ​ക്ക് സാ​യു​ധ​രാ​യ സം​ഘം ക​ട​ന്നു​ക​യ​റി​യി​ട്ടു​ണ്ടെ​ന്ന് പാ​കി​സ്താ​നി​ല്‍ നി​ന്നു​ള്ള താ​ലി​ബാ​ന്‍ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് എ​എ​ഫ്പി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. താ​ലി​ബാ​ന്‍ പ്ര​ത്യേ​ക ദൗ​ത്യ സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​താ​യും സ്ഥി​രീ​ക​ര​ണ​മു​ണ്ട്. അ​തേ​സ​മ​യം ഹോ​ട്ട​ലി​ല്‍ എ​ത്ര​പേ​ര്‍ ബ​ന്ദി​ക​ളാ​യു​ണ്ടെ​ന്നും അ​ക്കൂ​ട്ട​ത്തി​ല്‍ വി​ദേ​ശി​ക​ള്‍ ഉ​ണ്ടോ എ​ന്നു​മു​ള്ള കാ​ര്യം വ്യ​ക്ത​മ​ല്ല. ആ​ര്‍​ക്കെ​ങ്കി​ലും അ​പാ​യം സം​ഭ​വി​ച്ചോ എ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല. രാ​ജ്യ​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് താ​ലി​ബാ​ന്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. താ​ലി​ബാ​ന്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു​ശേ​ഷം ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളോ സ്ഫോ​ട​ന​ങ്ങ​ളോ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ന​ട​ന്നി​ട്ടി​ല്ല. അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യി 76 കി​മീ അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന രാ​ജ്യ​മാ​ണ്…

Read More