ഹ​രി​യാ​ന​യി​ല്‍ ഹോ​ട്ട​ല്‍ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു ! ഘോ​ഷ​യാ​ത്ര​യ്ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത് ഇ​വി​ടെ നി​ന്നെ​ന്ന് ആ​രോ​പ​ണം

ഹ​രി​യാ​ന ക​ലാ​പ​ത്തി​ന്റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഹോ​ട്ട​ല്‍ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച ഇ​ടി​ച്ചു ത​ക​ര്‍​ത്ത ജി​ല്ലാ ഭ​ര​ണ​കൂ​ടം. നൂ​ഹ് ജി​ല്ല​യി​ലെ സ​ഹാ​റാ ഹോ​ട്ട​ല്‍ ആ​ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച​ത്. വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്റെ​യും ബ​ജ്റ​ങ് ദ​ളി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഘോ​ഷ​യാ​ത്ര​യ്ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത് ഈ ​കെ​ട്ടി​ട​ത്തി​ല്‍ നി​ന്നാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് പൊ​ളി​ക്ക​ല്‍ ന​ട​പ​ടി. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പൊ​ളി​ക്ക​ല്‍ ന​ട​പ​ടി​യി​ല്‍ ശ​നി​യാ​ഴ്ച മാ​ത്രം ജി​ല്ല​യി​ലെ ഇ​രു​പ​തി​ലേ​റെ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളും മ​റ്റു ക​ട​ക​ളും ത​ക​ര്‍​ത്തി​രു​ന്നു. സം​ഘ​ര്‍​ഷ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​ക​ളും വീ​ടു​ക​ളു​മാ​ണ് പൊ​ളി​ക്കു​ന്ന​തെ​ന്നാ​ണ് വി​ഷ​യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. അ​തി​നാ​ല്‍​ത്ത​ന്നെ ബു​ള്‍​ഡോ​സ​ര്‍ നീ​ക്കം ക​ലാ​പ​കാ​രി​ക​ള്‍​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​യാ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ന​ല്‍​ഹാ​റി​ലെ ഷ​ഹീ​ദ് ഹ​സ​ന്‍ ഖാ​ന്‍ മേ​വാ​ടി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന് സ​മീ​പ​ത്തെ ക​ട​ക​ള്‍ ശ​നി​യാ​ഴ്ച ത​ക​ര്‍​ത്തി​രു​ന്നു. ഇ​വ കൂ​ടാ​തെ ജി​ല്ല​യി​ല്‍ നി​ര​വ​ധി ഇ​ട​ങ്ങ​ളി​ല്‍ മ​റ്റു കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ക്ക​പ്പെ​ട്ട​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍…

Read More

ഹോ​ട്ട​ലു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന പ്ര​ഹ​സ​ന​മെ​ന്ന് നാ​ട്ടു​കാ​ര്‍ ! ഉ​ന്ന​ത​രെ ഒ​ഴി​വാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍…

ക​ടു​ത്തു​രു​ത്തി: ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഹോ​ട്ട​ലു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന പ്ര​ഹ​സ​ന​മാ​യി. ഭ​ക്ഷ​ണ​ത്തെ​കു​റി​ച്ചും വൃ​ത്തി​യി​ല്ലാ​ത്ത​തി​ന്റെ പേ​രി​ലും പ​ല​ത​വ​ണ പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ള്ള ഹോ​ട്ട​ലു​ക​ള്‍ പ​ല​തും ഒ​ഴി​വാ​ക്കി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നാ​ണു പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ​ണ​പാ​ച​ക​ശാ​ല​ക​ളി​ലും ഇ​ന്ന​ലെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്റു​ക​ളി​ലു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ക​ടു​ത്തു​രു​ത്തി ടൗ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ഹോ​ട്ട​ലു​ക​ള്‍​ക്കെ​തി​രേ വ്യാ​പ​ക പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടും തി​രി​ഞ്ഞു നോ​ക്കാ​ന്‍​പോ​ലും ഉ​ദ്യാ​ഗ​സ്ഥ​ര്‍ ത​യാ​റാ​യി​ല്ലെ​ന്നു നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. ഇ​വി​ടു​ത്തെ പ​ല ഹോ​ട്ട​ലു​ക​ളി​ല്‍​നി​ന്നും ടൗ​ണി​ലെ ഓ​ട​യി​ലേ​ക്കാ​ണു മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​തെ​ന്ന​തും പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്. ഈ ​മ​ലി​ന​ജ​ലം ഒ​ഴു​കി സ​മീ​പ​ത്തു​ള്ള ക​ടു​ത്തു​രു​ത്തി വ​ലി​യ​തോ​ട്ടി​ലേ​ക്കാ​ണെ​ത്തു​ന്ന​ത്. ഇ​തു​മൂ​ലം ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം അ​റി​ഞ്ഞി​ട്ടും ആ​രോ​പ​ണ​വി​ധേ​യ​മാ​യ ഹോ​ട്ട​ലു​ക​ള്‍​ക്കെ​തി​രേ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ​പി​ന്‍​ബ​ല​മാ​ണ് പ​ല​പ്പോ​ഴും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​ക​ള്‍ കെ​ട്ട​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. എ​ന്നാ​ല്‍ ആ​ര്‍​ജ​വ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത​താ​ണ്…

Read More

ഹോ​ട്ട​ലി​ല്‍ നി​ന്നു​ള്ള ചി​ല്ലി ചി​ക്ക​ന്‍ ക​ഴി​ച്ച 52കാ​ര​ന്‍ മ​രി​ച്ചു ! സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളോ​ടെ മ​ക്ക​ള്‍ ചി​കി​ത്സ​യി​ല്‍…

ഹോ​ട്ട​ലി​ല്‍ നി​ന്ന് പാ​ഴ്‌​സ​ല്‍ വാ​ങ്ങി​യ ചി​ല്ലി ചി​ക്ക​ന്‍ ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ 52കാ​ര​ന്‍ മ​രി​ച്ചു. ക​ട​പ്പു​റം ക​റു​ക​മാ​ട് കെ​ട്ടു​ങ്ങ​ല്‍ പ​ള്ളി​ക്ക് വ​ട​ക്ക് പു​തു​വീ​ട്ടി​ല്‍ പ​രേ​ത​നാ​യ വേ​ലാ​യി​യു​ടെ​യും മാ​രി​യു​ടെ​യും മ​ക​ന്‍ പ്ര​കാ​ശ​നാ​ണ് മ​രി​ച്ച​ത്. ചി​ല്ലി ചി​ക്ക​ന്‍ ക​ഴി​ച്ച ശേ​ഷം ച​ര്‍​ദ്ദി​യും വ​യ​റി​ള​ക്ക​വും ക​ല​ശ​ലാ​യ​തോ​ടെ പ്ര​കാ​ശ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി മ​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​കാ​ശ​ന്റെ മ​ക്ക​ളാ​യ പ്ര​വീ​ണും (22) സം​ഗീ​ത(16)​യും സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളോ​ടെ തൃ​ശൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പ്ര​കാ​ശ​ന്‍ ചൊ​വ്വാ​ഴ്ച രാ​ത്രി അ​ഞ്ച​ങ്ങാ​ടി​യി​ലെ ഹോ​ട്ട​ലി​ല്‍ നി​ന്ന് ചി​ല്ലി ചി​ക്ക​ന്‍ വാ​ങ്ങി​യി​രു​ന്നു. പ്ര​കാ​ശ​നും മ​ക്ക​ളും ഇ​ത് ക​ഴി​ച്ചു. മാം​സാ​ഹാ​രം ക​ഴി​ക്കാ​ത്ത​തി​നാ​ല്‍ പ്ര​കാ​ശ​ന്റെ ഭാ​ര്യ ര​ജ​നി ഇ​തു ക​ഴി​ച്ചി​രു​ന്നി​ല്ല. ര​ജ​നി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​ത്ത​താ​ണ് ഹോ​ട്ട​ലി​ല്‍ നി​ന്ന് വാ​ങ്ങി​യ ചി​ല്ലി ചി​ക്ക​ന്‍ ക​ഴി​ച്ച​തി​ലൂ​ടെ​യു​ണ്ടാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യ​മു​യ​രാ​ന്‍ കാ​ര​ണം. പ്ര​കാ​ശ​നും മ​ക്ക​ളും ബു​ധ​നാ​ഴ്ച താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി മ​രു​ന്ന് വാ​ങ്ങി തി​രി​ച്ച് പോ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ…

Read More

ഹോ​ട്ട​ലി​ല്‍ വി​ള​മ്പി​യ ഗ്രേ​വി​യെ​ച്ചൊ​ല്ലി ത​ര്‍​ക്കം ! യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍…

ഹോ​ട്ട​ലി​ല്‍ വി​ള​മ്പി​യ ഗ്രേ​വി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​നെ തു​ട​ര്‍​ന്ന് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. വ​ലി​യ​തു​റ സ്വ​ദേ​ശി അ​രു​ണി​നാ​ണ് ക്രൂ​ര​മാ​യ മ​ര്‍​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ ചാ​ക്ക സ്വ​ദേ​ശി​ക​ളാ​യ ര​ഞ്ജി​ത്, പ്ര​ബി​ന്‍, ശ്യാം ​എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം വേ​ളി​യി​ല്‍ ഞാ​യ​റാ​ഴ്ച ദി​വ​സം രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മ​ര്‍​ദ​ന​മേ​റ്റ അ​രു​ണും മ​ര്‍​ദി​ച്ച സം​ഘ​വും. ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നോ​ട് ചോ​ദി​ച്ച ഗ്രേ​വി ആ​ദ്യം ഇ​വ​ര്‍​ക്ക് ന​ല്‍​കി​യ​ത് അ​രു​ണ്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​ത് ത​ര്‍​ക്ക​ത്തി​നി​ട​യാ​ക്കി.​തു​ട​ര്‍​ന്ന് ഹോ​ട്ട​ലി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ അ​രു​ണി​നെ പി​ന്നാ​ലെ​യെ​ത്തി മൂ​വ​രും ചേ​ര്‍​ന്ന് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. നെ​ഞ്ചി​ലും വ​യ​റി​ലും ത​ല​യ്ക്കും അ​രു​ണി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​രു​ണി​ന്റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ള്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Read More

കേ​ടാ​യ 500 കി​ലോ ഇ​റ​ച്ചി പി​ടി​കൂ​ടി​യ സം​ഭ​വം ! സ്ഥാ​പ​നം ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്ത​ത് 50ല​ധി​കം ഹോ​ട്ട​ലു​ക​ളി​ലേ​ക്ക്…

ക​ള​മ​ശ്ശേ​രി​യി​ല്‍ 500 കി​ലോ പ​ഴ​കി​യ കോ​ഴി​യി​റ​ച്ചി പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​സ്ഥാ​ന​ത്തു​ള്ള സ്ഥാ​പ​നം ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്ത​ത് 50ല​ധി​കം ഹോ​ട്ട​ലു​ക​ളി​ലേ​ക്കെ​ന്നു ക​ണ്ടെ​ത്ത​ല്‍. ക​ള​മ​ശേ​രി കൈ​പ്പ​ട​മു​ക​ളി​ല്‍ നി​ന്ന് പ​ഴ​കി​യ ഇ​റ​ച്ചി പി​ടി​കൂ​ടി​യ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് എ​റ​ണാ​കു​ള​ത്തെ നി​ര​വ​ധി ഹോ​ട്ട​ലു​ക​ളി​ലേ​ക്കാ​ണ് ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. ഇ​തെ​ല്ലാം സു​നാ​മി ഇ​റ​ച്ചി​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. 500 കി​ലോ ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്ത​ത് 49 റെ​സ്റ്റോ​റ​ന്റു​ക​ളി​ല്‍. ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗം പു​റ​ത്തു​വി​ട്ടു. ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​മു​ഖ റെ​സ്റ്റോ​റ​ന്റു​ക​ളി​ലേ​ക്കൊ​ക്കെ ഈ ​ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബി​ല്‍ ബു​ക്കും മ​റ്റും ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. പാ​ല​ക്കാ​ട് സ്വ​ദേ​ശി ജു​നൈ​സ്, എ​റ​ണാ​കു​ളം സ്വ​ദേ​ശി നി​സാ​ര്‍, മ​ര​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ള്‍ ര​ണ്ടു​പേ​രും ഒ​ളി​വി​ലാ​ണ്. അ​ങ്ക​മാ​ലി, കാ​ക്ക​നാ​ട്, ക​ള​മ​ശേ​രി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​മ്പ​തി​ല​ധി​കം ഹോ​ട്ട​ലു​ക​ളി​ലേ​ക്കാ​ണ് പ​ഴ​കി​യ ഇ​റ​ച്ചി ഇ​വ​ര്‍ കൈ​മാ​റി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ലു​ള്ള കോ​ഴി​യി​റ​ച്ചി വി​ല്‍​പ്പ​ന​ക്കാ​രി​ല്‍ നി​ന്നാ​ണ് ഹോ​ട്ട​ലു​ക​ളി​ലേ​ക്ക്…

Read More

ജീ​വി​ക്കാ​ന്‍ സെ​ക്‌​സ് വ​ര്‍​ക്ക് ചെ​യ്യു​ന്ന​വ​ര്‍ വെ​ടി​ക​ള്‍ ! ല​ക്ഷ​ങ്ങ​ള്‍ വാ​ങ്ങി ഹോ​ട്ട​ല്‍ മു​റി​യി​ല്‍ കി​ട​ന്നു കൊ​ടു​ക്കു​ന്ന​വ​ര്‍ മാ​ന്യ​സ്ത്രീ​ക​ള്‍; അ​മേ​ലി​യ ചോ​ദി​ക്കു​ന്നു…

കേ​ര​ളീ​യ സ​മൂ​ഹം പു​രോ​ഗ​മി​ച്ചു​വെ​ന്ന് പ​റ​യാ​റു​ണ്ടെ​ങ്കി​ലും ട്രാ​ന്‍​സ് വ്യ​ക്തി​ത്വ​ങ്ങ​ളോ​ടു​ള്ള മ​നോ​ഭാ​വ​ത്തി​ന് ഇ​പ്പോ​ഴും വ​ലി​യ മാ​റ്റം വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ന്നും സ​മൂ​ഹ​മോ സ​ര്‍​ക്കാ​രോ പൂ​ര്‍​ണ​മാ​യും ഇ​വ​രെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ണ്. പ​ല​പ്പോ​ഴും ജീ​വി​ക്കാ​നാ​യി ശ​രീ​രം ഉ​പ​യോ​ഗി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ട്രാ​ന്‍​സ് വ്യ​ക്തി​ക​ള്‍. ഇ​പ്പോ​ഴി​താ താ​ന്‍ നേ​രി​ട്ട​തും മ​റ്റ് ട്രാ​ന്‍​സ് വ്യ​ക്തി​ക​ള്‍ നേ​രി​ടു​ന്ന​തും തു​റ​ന്നു​പ​റ​യു​ക​യാ​ണ് ട്രാ​ന്‍​സ് പേ​ഴ്‌​സ​ണ്‍ അ​മേ​ലി​യ രാ​മ​ച​ന്ദ്ര​ന്‍. പ്രൗ​ഡ് ട്രാ​ന്‍ പേ​ഴ്‌​സ​ണാ​ണ് താ​നെ​ന്ന് അ​മേ​ലി​യ പ​റ​യു​ന്നു. ഒ​രു ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​ന്‍ ട്രാ​ന്‍​സ് വ്യ​ക്തി​യാ​യി മാ​റി​യ​തി​ന്റെ ബു​ദ്ധി​മു​ട്ടു​ക​ളും പ്ര​തി​സ​ന്ധി​ക​ളും അ​മേ​ലി​യ പ​റ​യു​ക​യാ​ണ്. ത​നി​ക്ക് നാ​ലാ​മ​ത്തെ വ​യ​സ്സ് മു​ത​ല്‍ എ​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു ഞാ​നൊ​രു ന​ല്ല അ​സ്സ​ല്‍ പെ​ണ്‍​കു​ട്ടി​യാ​ണ് എ​ന്ന്. ഒ​രി​ക്ക​ലും അ​യ്യോ ഞാ​നൊ​രു ട്രാ​ന്‍​സ് ആ​ണ​ല്ലോ എ​ന്ന് ക​രു​തി​യ വി​ഷ​മം ത​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ചി​രി​ച്ചു​കൊ​ണ്ട് പി​ന്നി​ല്‍ നി​ന്ന് കു​ത്തു​ന്ന​വ​രോ​ട് ഞാ​നും അ​ങ്ങി​നെ ത​ന്നെ പ്ര​തി​ക​രി​ക്കു​മെ​ന്നാ​ണ് അ​മേ​ലി​യ…

Read More

ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്ന് ഭ​ക്ഷ​ണ​വും മ​ദ്യ​വും ക​ഴി​ച്ച് കാ​ശ് കൊ​ടു​ക്കാ​തെ മു​ങ്ങു​ന്ന​യാ​ള്‍ പി​ടി​യി​ല്‍ ! അ​ഴി​മ​തി​യ്ക്കും അ​നാ​ശാ​സ്യ​ങ്ങ​ള്‍​ക്കും എ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​മെ​ന്ന് പ്ര​തി

തി​രു​വ​ന​ന്ത​പു​രം: ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ല്‍ താ​മ​സി​ച്ച് സു​ഭി​ക്ഷ​മാ​യ ഭ​ക്ഷ​ണ​വും മ​ദ്യ​വും ശാ​പ്പി​ട്ട് ബി​ല്‍ കൊ​ടു​ക്കാ​തെ മു​ങ്ങു​ന്ന ത​ട്ടി​പ്പു​കാ​ര​ന്‍ പി​ടി​യി​ല്‍. തൂ​ത്തു​ക്കൂ​ടി സ്വ​ദേ​ശി വി​ന്‍​സ​ന്റ് ജോ​ണ്‍(66) എ​ന്ന​യാ​ളാ​ണ് കൊ​ല്ലം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​നി​ന്ന് പി​ടി​യി​ലാ​യ​ത്. രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​യാ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. മാ​ന്യ​വേ​ഷ​ധാ​രി​യാ​യി ഹോ​ട്ട​ലു​ക​ളി​ല്‍ എ​ത്തി മു​റി​യെ​ടു​ക്കു​ന്ന ഇ​യാ​ള്‍ ഇം​ഗ്ലീ​ഷ ഭാ​ഷ​യി​ലെ പ്രാ​വീ​ണ്യം കൊ​ണ്ടാ​ണ് ആ​ളു​ക​ളെ മ​യ​ക്കി​യി​രു​ന്ന​ത്. റൂം ​സ​ര്‍​വീ​സും റെ​സ്റ്റ​റ​ന്റ് – ബാ​ര്‍ സൗ​ക​ര്യ​ങ്ങ​ളും ആ​വോ​ളം ഉ​പ​യോ​ഗി​ച്ച ശേ​ഷം ബി​ല്‍ ന​ല്‍​കാ​തെ മു​ങ്ങു​ന്ന​താ​ണ് പ​തി​വ്. ബി​ല്‍ ന​ല്‍​കാ​തെ മു​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ളി​ല്‍​നി​ന്ന് വി​ല​യേ​റി​യ ലാ​പ്‌​ടോ​പ്പ്, മൊ​ബൈ​ല്‍ ഫോ​ണ്‍ തു​ട​ങ്ങി​യ​വ ത​ന്ത്ര​പൂ​ര്‍​വം കൈ​ക്ക​ലാ​ക്കി ക​ട​ത്തി​ക്കൊ​ണ്ട് പോ​കു​ന്ന​തും ഇ​യാ​ളു​ടെ പ​തി​വാ​യി​രു​ന്നു. സ​മാ​ന​മാ​യ ത​ട്ടി​പ്പ് തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു ഹോ​ട്ട​ലി​ല്‍ ന​ട​ത്തി​യ ശേ​ഷം മു​ങ്ങി​യ വേ​ള​യി​ലാ​ണ് കൊ​ല്ല​ത്ത് നി​ന്ന് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. അ​ഡ്വാ​ന്‍​സ് തു​ക ന​ല്‍​കാ​തെ ത​ല​സ്ഥാ​ന​ത്തെ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് സൗ​ക​ര്യ​ങ്ങ​ള്‍…

Read More

കാ​ബൂ​ളി​ലെ ഹോ​ട്ട​ലി​ല്‍ ആ​ക്ര​മ​ണം ! ചൈ​നീ​സ് വ്യ​വ​സാ​യി​ക​ളെ ബ​ന്ദി​ക​ളാ​ക്കി​യെ​ന്ന് സൂ​ച​ന; താ​ലി​ബാ​ന്‍ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം രം​ഗ​ത്ത്…

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹോ​ട്ട​ലി​ല്‍ സാ​യു​ധ​സം​ഘം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ചൈ​നീ​സ് സ​ന്ദ​ര്‍​ശ​ക​രെ ബ​ന്ദി​യാ​ക്കി​യ​താ​യി റി​പ്പോ​ര്‍​ട്ട്. കാ​ബൂ​ളി​ലെ ഷ​ഹ​ര്‍ ഇ ​നൗ ന​ഗ​ര​ത്തി​ലെ കാ​ബൂ​ള്‍ ലോ​ങ്ഗ​ന്‍ ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. ഹോ​ട്ട​ലി​ന​ടു​ത്ത് ര​ണ്ട് ത​വ​ണ ശ​ക്ത​മാ​യ സ്ഫോ​ട​ന​മു​ണ്ടാ​വു​ക​യും വെ​ടി​യൊ​ച്ച കേ​ള്‍​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​ത്തു​ന്ന ചൈ​നീ​സ് വ്യ​വ​സാ​യി​ക​ള്‍ സ്ഥി​ര​മാ​യി താ​മ​സി​ക്കാ​റു​ള്ള സ്ഥ​ല​മാ​ണ് കാ​ബൂ​ള്‍ ലോ​ങ്ഗ​ന്‍ ഹോ​ട്ട​ല്‍. ഇ​വി​ടേ​ക്ക് സാ​യു​ധ​രാ​യ സം​ഘം ക​ട​ന്നു​ക​യ​റി​യി​ട്ടു​ണ്ടെ​ന്ന് പാ​കി​സ്താ​നി​ല്‍ നി​ന്നു​ള്ള താ​ലി​ബാ​ന്‍ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് എ​എ​ഫ്പി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. താ​ലി​ബാ​ന്‍ പ്ര​ത്യേ​ക ദൗ​ത്യ സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​താ​യും സ്ഥി​രീ​ക​ര​ണ​മു​ണ്ട്. അ​തേ​സ​മ​യം ഹോ​ട്ട​ലി​ല്‍ എ​ത്ര​പേ​ര്‍ ബ​ന്ദി​ക​ളാ​യു​ണ്ടെ​ന്നും അ​ക്കൂ​ട്ട​ത്തി​ല്‍ വി​ദേ​ശി​ക​ള്‍ ഉ​ണ്ടോ എ​ന്നു​മു​ള്ള കാ​ര്യം വ്യ​ക്ത​മ​ല്ല. ആ​ര്‍​ക്കെ​ങ്കി​ലും അ​പാ​യം സം​ഭ​വി​ച്ചോ എ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല. രാ​ജ്യ​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് താ​ലി​ബാ​ന്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. താ​ലി​ബാ​ന്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു​ശേ​ഷം ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളോ സ്ഫോ​ട​ന​ങ്ങ​ളോ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ന​ട​ന്നി​ട്ടി​ല്ല. അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യി 76 കി​മീ അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന രാ​ജ്യ​മാ​ണ്…

Read More

പട്ടിയിറച്ചി വിളമ്പിയെന്ന പ്രചാരം വ്യാജം ! അങ്ങനെയൊരു ഹോട്ടല്‍ തന്നെ ആലപ്പുഴയില്‍ ഇല്ലെന്ന് നഗരസഭാ അധികൃതര്‍…

ആലപ്പുഴ നഗരത്തിലെ ഹോട്ടലില്‍ പട്ടിയിറച്ചി പിടികൂടിയെന്ന പ്രചാരണം വ്യാജമെന്ന് നഗരസഭാ അധികൃതര്‍. വാട്സ്ആപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇത്തരത്തില്‍ വ്യാപക പ്രചാരണം നടന്നത്. ഇങ്ങനെയൊരു ഹോട്ടല്‍ തന്നെ ആലപ്പുഴയില്‍ ഇല്ലെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പട്ടി ഇറച്ചി പിടികൂടിയെന്നാണ് പ്രചാരണം. ഹോട്ടലിനു മുന്നില്‍ പോലീസുകാര്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് സന്ദേശത്തിന് ഒപ്പമുള്ളത്. പട്ടിയുടെ തലയോടു കൂടിയ മാംസ ചിത്രങ്ങളും പ്രചരിച്ചു. കൊല്‍ക്കത്തയിലെ ഒരു ഹോട്ടലിന്റെ ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചാരണം എന്നാണ് വിവരം. ഇതേ ചിത്രങ്ങള്‍ ഉപയോഗിച്ച് സമാനമായ പ്രചാരണം മറ്റു പല നഗരങ്ങളിലും മുമ്പും നടന്നിട്ടുണ്ട് എന്ന വിവരവും ഇതോടൊപ്പം പുറത്തു വരുന്നുണ്ട്.

Read More

പാ​ത്ര​വു​മാ​യി വ​രു​ന്ന​വ​ര്‍​ക്ക് വ​മ്പി​ച്ച ഓ​ഫ​ര്‍ പ്ര​ഖ്യാ​പി​ച്ച് ഹോ​ട്ട​ലു​ട​മ​ക​ള്‍ ! സം​ഭ​വം ഇ​ങ്ങ​നെ…

ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ വ​ല​ഞ്ഞ​ത് ഹോ​ട്ട​ലു​ട​മ​ക​ളാ​ണ്. ഇ​പ്പോ​ഴി​താ ഭ​ക്ഷ​ണം കൊ​ണ്ടു​പോ​കാ​ന്‍ ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ത്ര​വു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ ഓ​ഫ​ര്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് തി​രൂ​രി​ലെ ഹോ​ട്ട​ലു​ട​മ​ക​ള്‍. തി​രൂ​രി​ലെ ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റ​റ​ന്റ് മേ​ഖ​ലാ ക​മ്മി​റ്റി​യാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പാ​ഴ്‌​സ​ല്‍ വാ​ങ്ങാ​ന്‍ പാ​ത്ര​വു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്കാ​ണ് ഓ​ഫ​ര്‍. ക​റി​ക​ളും മ​റ്റും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി​യാ​ണ് ഇ​തു​വ​രെ ന​ല്‍​കി​യി​രു​ന്ന​ത്. നി​രോ​ധ​നം വ​ന്ന​തോ​ടെ ഇ​തി​നു പ​ക​രം അ​ലു​മി​നി​യം ഫോ​യി​ല്‍ പെ​ട്ടി​ക​ളി​ലാ​ണു ക​റി​ക​ള്‍ ന​ല്‍​കു​ന്ന​ത്. പാ​ത്ര​ങ്ങ​ളു​മാ​യി ആ​വ​ശ്യ​ക്കാ​ര്‍ എ​ത്തി​യാ​ല്‍ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം മൂ​ല​മു​ണ്ടാ​യ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​മെ​ന്നാ​ണ് ഉ​ട​മ​ക​ള്‍ ക​രു​തു​ന്ന​ത്. കൂ​ടാ​തെ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്റെ പ്ര​ചാ​ര​ണ​വും ബോ​ധ​വ​ല്‍​ക്ക​ര​ണ​വും ഇ​വ​ര്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

Read More