അ​റ​ക്കു​ന്ന​തി​നു മു​മ്പു​ള്ള വെ​ള്ളം ന​ല്‍​ക​ലോ ഇ​ത് ? സ്ത്രീ​ക​ള്‍​ക്ക് പാ​സ്‌​പോ​ര്‍​ട്ട് ന​ല്‍​കാ​നൊ​രു​ങ്ങി താ​ലി​ബാ​ന്‍; ഒ​രു ദി​വ​സം കൊ​ണ്ടു ന​ല്‍​കു​ന്ന​ത് 6000 പാ​സ്‌​പോ​ര്‍​ട്ടു​ക​ള്‍…

താ​ലി​ബാ​ന് മ​നം​മാ​റ്റം സം​ഭ​വി​ച്ചോ​യെ​ന്ന് ഈ ​വാ​ര്‍​ത്ത കേ​ള്‍​ക്കു​മ്പോ​ള്‍ തോ​ന്നും. പൗ​ര​ന്മാ​ര്‍​ക്കു​ള്ള പാ​സ്‌​പോ​ര്‍​ട്ട് വി​ത​ര​ണം അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ പു​ന​രാ​രം​ഭി​ച്ച​താ​യു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. ഓ​ഗ​സ്റ്റി​ല്‍ താ​ലി​ബാ​ന്‍ രാ​ജ്യ​ത്തി​ന്റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ ഈ ​പ്ര​ക്രി​യ മ​ന്ദ​ഗ​തി​യി​ലാ​കാ​ന്‍ തു​ട​ങ്ങി​യി​രു​ന്നു. ഒ​രു ദി​വ​സം 5,000 മു​ത​ല്‍ 6,000 വ​രെ പാ​സ്‌​പോ​ര്‍​ട്ടു​ക​ള്‍ ന​ല്‍​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​ണ് പാ​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സി​ന്റെ ആ​ക്ടിം​ഗ് ഹെ​ഡ് ആ​ലം ഗു​ല്‍ ഹ​ഖാ​നി പ​റ​യു​ന്ന​ത്. സ്ത്രീ​ക​ള്‍​ക്കും പാ​സ്‌​പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.​സ്ത്രീ​ക​ളു​ടെ അ​പേ​ക്ഷ പ​രി​ശോ​ധി​ക്കാ​ന്‍ സ്ത്രീ​ക​ളെ ത​ന്നെ നി​യോ​ഗി​ക്കു​മെ​ന്നും ആ​ലം ഗു​ല്‍ ഹ​ഖാ​നി പ​റ​ഞ്ഞു. നി​ല​വി​ല്‍ പാ​സ്‌​പോ​ര്‍​ട്ടി​നാ​യി 100,000 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 25,000 അ​പേ​ക്ഷ​ക​ളി​ലാ​ണ് ഇ​പ്പോ​ള്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ശേ​ഷി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ലും തീ​രു​മാ​നം ഉ​ട​നു​ണ്ടാ​വും. താ​ലി​ബാ​നെ ഭ​യ​ന്ന് നി​ര​വ​ധി​പേ​ര്‍ രാ​ജ്യം വി​ടാ​ന്‍ ഒ​രു​ങ്ങി​നി​ല്‍​ക്കു​ക​യാ​ണ്. പാ​സ്‌​പോ​ര്‍​ട്ട് ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ഇ​വ​രു​ടെ യാ​ത്ര ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പാ​സ്‌​പോ​ര്‍​ട്ട് ല​ഭി​ച്ചാ​ലും ഇ​വ​രു​ടെ മോ​ഹം ന​ട​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല.…

Read More

വേണേല്‍ താലിബാനെക്കൂടി വിളിക്കാം കേട്ടോ…എന്ന് പാക്കിസ്ഥാന്‍ ! വോ…വേണ്ട എന്ന് ഇന്ത്യ; സാര്‍ക്ക് സമ്മേളനം റദ്ദാക്കി…

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിന്റെ ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന സമ്മേളനം റദ്ദാക്കി. സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാന്‍ നേതാക്കളെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സമ്മേളനം തന്നെ റദ്ദാക്കിയത്. സാര്‍ക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താനാണു നിശ്ചയിച്ചിരുന്നത്. പാക്ക് നിര്‍ദേശം ഇന്ത്യയുള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ എതിര്‍ത്തുവെന്നു വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനെ പ്രതിനിധീകരിച്ച് ഒഴിഞ്ഞ കസേര ഇടാമെന്നാണു ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. ഇതു പാക്കിസ്ഥാന്‍ അംഗീകരിച്ചില്ലെന്നാണു വിവരം. തുടര്‍ന്നാണു യോഗം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇത്തവണ നേപ്പാള്‍ ആണ് സാര്‍ക് യോഗത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്നത്. അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ ഇന്ത്യ ഔദ്യോഗികമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. കാബൂളിലെ ഭരണകൂടത്തോടു പൊതുവെ മറ്റു ലോകരാജ്യങ്ങള്‍ക്കും നിസ്സഹകരണ മനോഭാവമാണ്. യുഎന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെട്ടവരാണു താലിബാന്‍ മന്ത്രിസഭയില്‍ ഏറെയും ഉള്‍പ്പെട്ടിട്ടുള്ളത് എന്നതും ചര്‍ച്ചയായിട്ടുണ്ട്. അടുത്തിടെ നടന്ന ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍…

Read More

പെണ്‍കുട്ടികളില്ലാതെ ഞങ്ങളും സ്‌കൂളിലേക്കില്ല ! ശക്തമായ പതിഷേധവുമായി അഫ്ഗാനിലെ ആണ്‍കുട്ടികള്‍

താലിബാന്‍ ഭീകരര്‍ വീണ്ടും അഫാഗാനിസ്ഥാന്റെ ഭരണം പിടിച്ചതോടെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ നേരിട്ടെത്തി പഠിക്കുന്നത് നിരോധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അഫ്ഗാനിലെ ആണ്‍കുട്ടികളും സ്‌കൂള്‍ പഠനം ഉപേക്ഷിക്കാന്‍ തുടങ്ങുകയാണ്. പെണ്‍കുട്ടികള്‍ക്കില്ലാത്ത സൗകര്യം തങ്ങള്‍ക്കു മാത്രമായി വേണ്ടെന്നാണ് ആണ്‍കുട്ടികള്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ക്ക് അവസരം നല്‍കുന്നതുവരെ സ്‌കൂളില്‍ പോകില്ലെന്നറിയിച്ച് ഏതാനും ആണ്‍കുട്ടികള്‍ വീടുകളില്‍ തുടരുന്നതായി വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. താലിബാന്‍ ഭരണം പിടിച്ചശേഷം അഫ്ഗാനില്‍ പെണ്‍കുട്ടികളുടെ പഠനത്തിനു കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആണ്‍-പെണ്‍കുട്ടികള്‍ക്കു പ്രത്യേകം ക്ലാസ് മുറികള്‍ സജ്ജീകരിച്ചും കര്‍ട്ടനുകളിട്ടു വേര്‍തിരിച്ചുമാണ് പഠനം. കഴിഞ്ഞദിവസം തുറന്ന സെക്കന്‍ഡറി സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Read More

താലിബാന്‍ ഉഗ്രന്‍ ഐറ്റമാ ! താലിബാനെ പിന്തുണച്ച് 300 സ്ത്രീകളുടെ പ്രകടനം; സംഭവം ഇങ്ങനെ…

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കിരാത ഭരണം തുടങ്ങിയതോടെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ അതിദാരുണമായെന്നാണ് ലോകം വിലയിരുത്തുന്നത്. എന്നാല്‍ അതേസമയം താലിബാന്‍ സര്‍ക്കാരിനെ പിന്തുണച്ച് പ്രകടനം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകള്‍.മുഖവും ശരീരവും പൂര്‍ണമായും മൂടുന്ന വസ്ത്രം ധരിച്ച് 300 സ്ത്രീകള്‍ പൊതുചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാബൂള്‍ യൂണിവേഴ്‌സിറ്റി പ്രഭാഷണ തിയറ്ററില്‍ നടത്തിയ ചടങ്ങിലാണ് സ്ത്രീകള്‍ പങ്കെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താലിബാന്‍ പതാക വീശി, നയങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. താലിബാന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ രോഷം കനത്തതിന് പിന്നാലെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയം. താലിബാന്റെ പുതിയ വിദ്യാഭ്യാസ നയവും വന്നിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സര്‍വകലാശാലകളില്‍ പ്രത്യേക ക്ലാസ് മുറികളുണ്ടാകും. പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് അധ്യാപികമാര്‍ മാത്രം ആയിരിക്കും. വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കണം. താലിബാന്‍ സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ബഖി ഹഖാനി ആണ്…

Read More

പോണ്‍സൈറ്റുകള്‍ അരിച്ചുപെറുക്കി താലിബാന്‍ ! ലൈംഗികത്തൊഴിലാളികളെയെല്ലാം കണ്ടെത്തി പരസ്യമായി കല്ലെറിഞ്ഞു കൊല്ലാന്‍ നീക്കം…

അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കാട്ടുഭരണം തിരികെയെത്തിയിരിക്കുകയാണ്. ഇതിന്റെ ആദ്യ നടപടിയായി ലൈംഗികത്തൊഴിലാളികളെ ഒന്നൊഴിയാതെ ഉന്മൂലം ചെയ്യാനുള്ള പണി ഭീകരസംഘം തുടങ്ങിക്കഴിഞ്ഞു. ഇതിനായി പോണ്‍സൈറ്റുകള്‍ പരതുകയാണ് ഇവര്‍. ലൈംഗിക തൊഴിലാളികളെ പൊതു ഇടങ്ങളില്‍ വെച്ച് ഇല്ലായ്മ ചെയ്യാനാണ് താലിബാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോണ്‍സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച അഫ്ഗാന്‍ ലൈംഗിക തൊഴിലാളികളുടെ വീഡിയോകള്‍ താലിബാന്‍ ഡെത്ത് സ്‌ക്വാഡ് കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലൈംഗികത്തൊഴിലാളികളെ കണ്ടെത്തിയാല്‍ കല്ലെറിഞ്ഞോ തൂക്കിലേറ്റിയോ തലവെട്ടിയോ കൊല്ലുന്നതാണ് ഇവരുടെ രീതി. ഇതിന് മുന്‍പ് ഇവരെ താലിബാന്‍ തീവ്രവാദികള്‍ കൂട്ടബലാത്സംഗം ചെയ്യുമെന്നും ‘ദി സണ്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗിക വീഡിയോകളില്‍ അഭിനയിച്ച സ്ത്രീകളെ കണ്ടെത്താന്‍ താലിബാന്‍ പോണ്‍ സൈറ്റുകളില്‍ വ്യാപകമായ തെരച്ചില്‍ നടത്തുന്നുണ്ട്. സൈറ്റുകളില്‍ കൊടുത്തിരിക്കുന്ന ലൊക്കേഷന്‍ ട്രേസ് ചെയ്താണ് താലിബാന്‍ ഇവരിലേക്ക് എത്തുന്നത്. പാശ്ചാത്യരുമായുള്ള ലൈംഗിക വീഡിയോ ചിത്രീകരിച്ച അഫ്ഗാന്‍ സ്ത്രീകള്‍ക്ക് എതിരെയാണ്…

Read More

കാബൂളില്‍ പ്രതിഷേധ പ്രകടനം നടത്തിയ സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിച്ച് താലിബാന്‍ ! ചോരയൊലിക്കുന്ന തലയുമായി നില്‍ക്കുന്ന യുവതി ലോകത്തിനു മുമ്പില്‍ ചോദ്യചിഹ്നമാവുമ്പോള്‍…

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കാട്ടുഭരണം തുടങ്ങി. കഴിഞ്ഞ ദിവസം കാബൂളില്‍ പ്രതിഷേധ പ്രകടനം നടത്തിയ യുവതിയെ താലിബാന്‍ ഭീകരര്‍ മര്‍ദ്ദിച്ചവശയാക്കി. കാബൂളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിഷേധവുമായി യുവതികള്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധ പ്രകടനം താലിബാന്‍ തടഞ്ഞതോടെ അക്രമാസക്തമാകുകയായിരുന്നു. തുടര്‍ന്ന് താലിബാന്‍ ഭീകരവാദികള്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രകടനത്തില്‍ ഒരു യുവതിയ്ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത റാബിയ സാദത്ത് എന്ന യുവതിയെയാണ് താലിബാന്‍ മര്‍ദ്ദിച്ചവശയാക്കിയത്. ചോരയൊലിക്കുന്ന തലയുമായി നില്‍ക്കുന്ന റാബിയയുടെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ സാകി ദറ്യാബി ട്വീറ്റ് ചെയ്തു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അഫ്ഗാന്‍ യുവതികള്‍ തെരുവില്‍ ഇറങ്ങുന്നത്. യുവതികള്‍ക്ക് ജോലിചെയ്യാനും വിദ്യാഭ്യാസം നേടാനും അനുവദിക്കണമെന്നാണ് പ്രധാനമായും യുവതികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രാചീനഗോത്രപരമായ ചിന്താധാരകളാല്‍ നയിക്കപ്പെടുന്ന താലിബാന്‍ ഇത് അംഗീകരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് മിക്കവരും പറയുന്നത്.

Read More

നിങ്ങള്‍ക്ക് ഇവിടേക്ക് വരാന്‍ പക്ഷെ ഒരു തിരിച്ചു പോക്കുണ്ടാകില്ല ! പഞ്ച്ശീറിലെ വടക്കന്‍ സഖ്യം പോരാട്ടവീര്യത്താല്‍ താലിബാനെ വിറപ്പിക്കുന്നതിങ്ങനെ…

അഫ്ഗാന്‍ പിടിച്ചടക്കിയ താലിബാന്‍ രാജ്യത്ത് കിരാത ഭരണകൂടം സ്ഥാപിക്കാനുള്ള പുറപ്പാടിലാണ്. എന്നാല്‍ താലിബാന്റെ മോഹങ്ങളെ അലോസരപ്പെടുത്തുകയാണ് പഞ്ചശീറിലെ വടക്കന്‍ സഖ്യം. കടുത്ത പോരാട്ടത്തിനൊടുവില്‍ വടക്കന്‍ സഖ്യം 41 താലിബാന്‍കാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്തുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പഞ്ച്ശീര്‍ മലനിരകള്‍ പിടിക്കാനുള്ള താലിബാന്‍ നീക്കത്തിലാണ് ഖവാകിന് സമീപം നാഷനല്‍ റെസിസ്റ്റന്റ് ഫ്രണ്ടുമായി (എന്‍ആര്‍എഫ്) ഏറ്റുമുട്ടലുണ്ടായത്. അന്ദരാബ് ജില്ലയിലെ ഗസ േമഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 34 താലിബാന്‍കാരും കൊല്ലപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനിടെ നിരവധിപ്പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ”മലനിരകളില്‍ പ്രവേശിക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കും, എന്നാല്‍ ഇവിടെനിന്നു പുറത്തുപോകാന്‍ അനുവദിക്കില്ല”നോര്‍ത്തേണ്‍ അലയന്‍സ് കമാന്‍ഡര്‍ ഹസിബ് താലിബാനുള്ള മുന്നറിയിപ്പായി പറഞ്ഞു. യുഎസ് സൈന്യം പിന്‍മാറിയതിനുശേഷം പഞ്ച്ശീര്‍ കീഴടക്കാനുള്ള ആദ്യനീക്കത്തില്‍ത്തന്നെ താലിബാനു വന്‍ തിരിച്ചടിയാണ് നേരിട്ടത്. എന്‍ആര്‍എഫ് പ്രതിരോധ സേനാ അംഗങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്. നൂറുകണക്കിന് അംഗങ്ങളെയാണ് പഞ്ച്ശീര്‍ കീഴടക്കാന്‍ താലിബാന്‍…

Read More

കേരളത്തില്‍ താലിബാന് പിന്തുണ കൂടുന്നു ! വെള്ളപൂശലും അനുകൂല പ്രസ്താവനകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകം; താലിബാനെതിരേ പറയുന്നവര്‍ക്കെതിരേ കൂട്ടായ ആക്രമണം…

കേരളത്തില്‍ താലിബാനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി താലിബാന്‍ അനുകൂല പ്രചരണം നടക്കുന്നതിനെക്കുറിച്ച് സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം ഗ്രൂപ്പുകളിലൂടെയാണ് താലിബാനെ വെള്ളപൂശിക്കൊണ്ടുള്ള പ്രചാരണങ്ങള്‍ കൊഴുക്കുന്നത്. ചിലര്‍ വ്യാജ ഐഡികളിലാണെങ്കില്‍ ചിലര്‍ സ്വന്തം ഐഡികളില്‍ വന്നാണ് താലിബാനെ സ്വാതന്ത്ര്യപോരാളികളായി വിശേഷിപ്പിക്കുന്നത്. തീവ്രവാദ ബന്ധമാരോപിക്കപ്പെട്ടിട്ടുള്ള ചില സംഘടനകളുടെ ഗ്രൂപ്പുകള്‍ വഴി താലിബാനെ വെളിപ്പിക്കുന്ന പരിപാടി ശക്തമായി മുമ്പോട്ടു പോകുകയാണ്. മുമ്പ് കാഷ്മീരിലെ തീവ്രവാദികളെ സ്വാതന്ത്ര്യവാദികളെന്നു വിശേഷിപ്പിച്ച സംഘടന തന്നെയാണ് താലിബാനെ പുകഴ്ത്തുന്നതിലും മുന്‍നിരയിലുള്ളത്. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ലോകത്തിന്റെ വിമോചന പോരാളികളായാണ് വിശേഷിപ്പിക്കുന്നത്. മാത്രമല്ല താലിബാനെതിരേ പറയുന്നവര്‍ക്കെതിരേ സംഘടിത സൈബര്‍ ആക്രമണം അഴിച്ചു വിടുന്നതും ഇത്തരം തീവ്രഗ്രൂപ്പുകളുടെ നിലപാടാണ്. പാരമ്പര്യവാദികളായ വിശ്വാസികളെ കൂടുതല്‍ തീവ്ര നിലപാടുകാരാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നു കരുതപ്പെടുന്നു. ഐഎസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍…

Read More

താലിബാന്‍കാര്‍ പോസിറ്റീവ് ചിന്താഗതിക്കാരും ക്രിക്കറ്റിന്റെ കടുത്ത ആരാധകരും ! സ്ത്രീകള്‍ക്ക് ആവശ്യത്തിന് സ്വാതന്ത്ര്യമുണ്ട്; ഭീകരര്‍ക്ക് കട്ട സപ്പോര്‍ട്ടുമായി ഷഹീദ് അഫ്രീദി;വീഡിയോ കാണാം…

അഫ്ഗാന്‍ ജനത താലിബാന്‍ ഭീകരതയുടെ തീച്ചൂളയില്‍ വെന്തു നീറുമ്പോള്‍ ഭീകരസംഘടനയ്ക്ക് പിന്തുണയുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ഷഹീദ് അഫ്രീദി. പാകിസ്താനി മാധ്യമപ്രവര്‍ത്തക നൈല ഇനായാത്ത് പങ്കുവെച്ച വീഡിയോയില്‍, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തെ അഫ്രീദി സ്വാഗതം ചെയ്യുന്നത് വ്യക്തമാണ്. അഫ്രീദിയുടെ വാക്കുകള്‍ ഇങ്ങനെ…വളരെ നല്ല മനസ്സോടെയാണ് താലിബാന്‍ വന്നത്. പോസിറ്റീവ് ചിന്താഗതിക്കാരാണ് താലിബാന്‍കാര്‍. അവര്‍ സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ടെന്നും അഫ്രീദി മാധ്യമങ്ങളോട് പറഞ്ഞു. താലിബാന്‍ ക്രിക്കറ്റിനെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. താലിബാന്‍ കര്‍ശനമായ ഇസ്ലാമിക ശരീഅത്ത് പിന്തുടരുന്നുണ്ട് അവിടെ ക്രിക്കറ്റ് ഉള്‍പ്പെടെ ഏത് വിനോദവും ‘ഹറാം’ ആണ്.’ തുടക്കകാലത്ത് താലിബാന്‍ ക്രിക്കറ്റിനെയും ഫുട്ബോളിനെയും വിലക്കിയിരുന്നു, കാരണം ഇത് പ്രാര്‍ത്ഥനയില്‍ നിന്ന് പുരുഷന്മാരെ അകറ്റിനിര്‍ത്തുമെന്ന് അവര്‍ കരുതിയിരുന്നു. എന്നാല്‍, എല്ലാ കായിക ഇനങ്ങളും പ്രത്യേകിച്ച് , ക്രിക്കറ്റ് പുതിയ താലിബാന്‍ ആസ്വദിക്കുന്ന ഒരു കായിക വിനോദമാണെന്നും അഫ്രീദി പറഞ്ഞു.…

Read More

ഇനി അഫ്ഗാന്‍ അമേരിക്കന്‍ പട്ടാളമില്ലാത്ത നാട് ! അമേരിക്ക ഉപേക്ഷിച്ച അത്യാധുനീക ആയുധങ്ങള്‍ ഇനി താലിബാന് സ്വന്തം; അഫ്ഗാന്‍ ജനതയെ കാത്തിരിക്കുന്നത് ഭീകരവാദികളുടെ കാട്ടുഭരണം…

ഓഗസ്റ്റ് 31 എന്ന ഡെഡ്‌ലൈന്‍ താലിബാന്‍ പ്രഖ്യാപിച്ചപ്പോഴേ അമേരിക്കന്‍ സേന എല്ലാം കണക്കുകൂട്ടിയിട്ടുണ്ടാകാം. അതിനാല്‍ തന്നെയാകും ഓഗസ്റ്റ് 30ന് തന്നെ അവസാന പട്ടാളക്കാരനെയും കൊണ്ട് അമേരിക്കന്‍ വിമാനം അഫ്ഗാന്‍ മണ്ണു വിട്ടുയര്‍ന്നത്. ഇതോടെ രാജ്യം ഔദ്യോഗികമായി താലിബാന്‍ ഭീകരരുടെ കൈയ്യിലായി. രണ്ടു പതിറ്റാണ്ടുകൊണ്ട് 2500ല്‍ പരം അമേരിക്കന്‍ സൈനികരാണ് അഫ്ഗാന്‍ മണ്ണില്‍ പിടഞ്ഞു തീര്‍ന്നത്. അവസാന അമേരിക്കന്‍ വിമാനവും പറന്നുയര്‍ന്നതോടെ അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം കിട്ടിയപോലെയാണ് താലിബാന്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ തന്റെ വാഗ്ദാനം നിറവേറ്റിയപ്പോള്‍ ഭീകരരുടെ ദയയ്ക്കായി കാത്ത് തെരുവിലായത് ഏകദേശം ഇരുന്നോറോളം അമേരിക്കന്‍ പൗരന്മാരും അതുപോലെ താലിബാന്‍ വിരുദ്ധരായ പതിനായിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാരുമാണ്. ഇനിയവര്‍ക്ക് രക്ഷപ്പെടാന്‍ ഹമീദ് കര്‍സായ് വിമാനത്താവളം ഒരു മാര്‍ഗ്ഗമല്ലാതായി മാറിയിരിക്കുന്നു. അവസാനമായി പറന്നുയര്‍ന്ന സി -17 വിമാനത്തില്‍ അഫ്ഗാനിലെ അമേരിക്കന്‍ സ്ഥാനാധിപതി റോസ്സ് വില്‍സണും ഉണ്ടായിരുന്നതായി പെന്റഗണ്‍…

Read More