കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ക്കും; ഈ​ശ്വ​ര​ന്‍റെ ഭൂ​മി​യി​ലെ പ്ര​തി​നി​ധി​ക​ളാ​ണ് ഡോ​ക്ട​ർ​മാർ; മ​ല​ക്കം മ​റി​ഞ്ഞ് ബാ​ബാ രാം​ദേ​വ്

  ഡെ​റാ​ഡൂ​ണ്‍: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​മെ​ന്ന് യോ​ഗ​ഗു​രു ബാ​ബാ രാം​ദേ​വ്. നേ​ര​ത്തെ യോ​ഗ​യു​ടെ​യും ആ​യു​ർ​വേ​ദ​ത്തി​ന്‍റെ​യും സം​ര​ക്ഷ​ണം ത​നി​ക്ക് ഉ​ള്ള​തി​നാ​ൽ കോ​വി​ഡ് വാ​ക്സി​ൻ ആ​വ​ശ്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ രാം​ദേ​വാ​ണ് ഇ​പ്പോ​ൾ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്. കൂ​ടാ​തെ ഈ​ശ്വ​ര​ന്‍റെ ഭൂ​മി​യി​ലെ പ്ര​തി​നി​ധി​ക​ളാ​ണ് ഡോ​ക്ട​ർ​മാ​രെ​ന്നും രാം​ദേ​വ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ 18 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ പൗ​ര​ർ​ക്കും ജൂ​ണ്‍ 21 മു​ത​ൽ വാ​ക്സി​ൻ സൗ​ജ​ന്യ​മാ​ക്കി​ക്കൊ​ണ്ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തെ ച​രി​ത്ര​പ​ര​മാ​യ ചു​വ​ടു​വയ്പെ​ന്ന് രാം​ദേ​വ് വി​ശേ​ഷി​പ്പി​ക്കു​ക​യും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രോ​ടും ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

Read More

പ​ര​സ്യ​മാ​യി മാ​പ്പു പ​റ​യ​ണം; രാം​ദേ​വി​നെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഡോ​ക്ട​ർ​മാ​ർ: ഇ​ന്ന് ദേ​ശീ​യ​ത​ല പ്ര​തി​ഷേ​ധം

  ന്യൂ​ഡ​ൽ​ഹി: വി​വാ​ദ യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വി​നെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ൾ.ആ​ധു​നി​ക വൈ​ദ്യാ​സ്ത്രം വി​ഡ്ഢി​ത്ത​ര​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ എ​ഫ്ഒ​ആ​ർ​ഡി​എ ഇ​ന്ന് ദേ​ശീ​യ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. മ​നു​ഷ്യ​ത്വ ര​ഹി​ത​വും വി​വേ​ക​മി​ല്ലാ​ത്ത​തും പ​രി​ഹ​സി​ക്കു​ന്ന​തു​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​മാ​ണ് രാം​ദേ​വ് ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി മാ​പ്പു പ​റ​യ​ണ​മെ​ന്നു​മാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ ആ​വ​ശ്യം. രാം​ദേ​വി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ കേ​സ് എ​ടു​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ഐ​എം​എ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Read More

“നി​ങ്ങ​ളു​ടെ അ​ച്ഛ​ന് പോ​ലും എ​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​നാ​കി​ല്ല’: “അ​റ​സ്റ്റ് രാം​ദേ​വ്’ എ​ന്ന ഹാ​ഷ്ടാ​ഗ് ട്രെ​ൻ​ഡിം​ഗി​നെതിരേ വെ​ല്ലു​വി​ളി​യു​മാ​യി ബാ​ബാ രാം​ദേ​വ്

  ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ “അ​റ​സ്റ്റ് രാം​ദേ​വ്’ എ​ന്ന ഹാ​ഷ്ടാ​ഗ് ട്രെ​ൻ​ഡിം​ഗാ​യ​തോ​ടെ വെ​ല്ലു​വി​ളി​യു​മാ​യി വി​വാ​ദ യോ​ഗ ഗു​രു ബാ​ബ രാം​ദേ​വ്. നി​ങ്ങ​ളു​ടെ അ​ച്ഛ​ന് പോ​ലും എ​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു രാം​ദേ​വി​ന്‍റെ വെ​ല്ലു​വി​ളി. രാം​ദേ​വി​ന്‍റെ വെ​ല്ലു​വി​ളി​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. സ​ഹി​കെ​ട്ട് സം​ഘ​പ​രി​വാ​ർ, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പോ​ലും രാം​ദേ​വി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ആ​ധു​നി​ക​ചി​കി​ത്സ വി​ഡ്ഢി​ത്ത​ര​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ വി​മ​ർ​ശ​നം ശ​ക്ത​മാ​യ​ത്. രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും രം​ഗ​ത്തു​വ​ന്നി​രു​ന്നു. രാ​ദേ​വ് 15 ദി​വ​സ​ത്തി​ന​കം മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 1000 കോ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​രാ​ഖ​ണ്ഡ് ഐം​എ​എ ഘ​ട​കം നോ​ട്ടീ​സ് അ​യ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ “അ​റ​സ്റ്റ് രാം​ദേ​വ്’ എ​ന്ന ഹാ​ഷ്ടാ​ഗ് ട്രെ​ൻ​ഡിം​ഗി​ലെ​ത്തി​യ​ത്.

Read More

വന്‍ വിലക്കുറവില്‍ സാനിറ്റൈസര്‍ ഇറക്കി ബാബാ രാംദേവ് ! വിലയും ഗുണവും താരതമ്യപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം…

ഈ കോവിഡ് കാലത്ത് ഏറ്റവുമധികം ആവശ്യമുള്ള വസ്തുക്കളിലൊന്നാണ് ഹാന്‍ഡ് സാനിറ്റൈസര്‍. പല കമ്പനികളും സാനിറ്റൈസറിന് വന്‍വിലയാണ് ഈടാക്കുന്നത്. ഇതു സംബന്ധിച്ച തര്‍ക്കങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. ഇപ്പോള്‍ വന്‍വിലക്കുറവില്‍ സാനിറ്റൈസര്‍ വിപണിയിലെത്തിച്ച ബാബാ രാംദേവാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 50 മില്ലി സാനിറ്റൈസറിന് ഡെറ്റോള്‍ 82 രൂപ ഈടാക്കുമ്പോള്‍ പതഞ്ജലി 120 മില്ലി സാനിറ്റൈസര്‍ 55 രൂപയ്ക്കാണ് നല്‍കുന്നത്. പതഞ്ജലിയുടെ സാനിറ്റൈസറിന്റേയും ഡെറ്റോളിന്റെ സാനിറ്റൈസറിന്റേയും വില താരതമ്യം ചെയ്ത് നടത്തിയ ബാബാ രാം ദേവിന്റെ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ ട്വിറ്ററില്‍ ഇപ്പോള്‍ തമ്മിലടി നടക്കുകയാണ്. സ്വദേശി ഉത്പന്നം സ്വന്തമാക്കൂ. വിദേശ കമ്പനികള്‍ക്ക് ഇന്ത്യ ഒരു വ്യാപാര മേഖല മാത്രമാണ്. എന്നാല്‍ പതഞ്ജലിക്ക് ഇന്ത്യ വീടാണ്. രാജ്യത്തെ കൊള്ളയടിക്കുന്നത് തടയാന്‍ പതഞ്ജലി സ്വന്തമാക്കൂവെന്നായിരുന്നു ബാബാ രാം ദേവ് ട്വിറ്ററില്‍ കുറിച്ചത്. വില താരതമ്യം ചെയ്തുകൊണ്ടുള്ള രണ്ട് ഉല്‍പന്നങ്ങളുടെ ചിത്രമടക്കമായിരുന്നു…

Read More