“നി​ങ്ങ​ളു​ടെ അ​ച്ഛ​ന് പോ​ലും എ​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​നാ​കി​ല്ല’: “അ​റ​സ്റ്റ് രാം​ദേ​വ്’ എ​ന്ന ഹാ​ഷ്ടാ​ഗ് ട്രെ​ൻ​ഡിം​ഗി​നെതിരേ വെ​ല്ലു​വി​ളി​യു​മാ​യി ബാ​ബാ രാം​ദേ​വ്

 

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ “അ​റ​സ്റ്റ് രാം​ദേ​വ്’ എ​ന്ന ഹാ​ഷ്ടാ​ഗ് ട്രെ​ൻ​ഡിം​ഗാ​യ​തോ​ടെ വെ​ല്ലു​വി​ളി​യു​മാ​യി വി​വാ​ദ യോ​ഗ ഗു​രു ബാ​ബ രാം​ദേ​വ്. നി​ങ്ങ​ളു​ടെ അ​ച്ഛ​ന് പോ​ലും എ​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു രാം​ദേ​വി​ന്‍റെ വെ​ല്ലു​വി​ളി.

രാം​ദേ​വി​ന്‍റെ വെ​ല്ലു​വി​ളി​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. സ​ഹി​കെ​ട്ട് സം​ഘ​പ​രി​വാ​ർ, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പോ​ലും രാം​ദേ​വി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ആ​ധു​നി​ക​ചി​കി​ത്സ വി​ഡ്ഢി​ത്ത​ര​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ വി​മ​ർ​ശ​നം ശ​ക്ത​മാ​യ​ത്. രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും രം​ഗ​ത്തു​വ​ന്നി​രു​ന്നു.

രാ​ദേ​വ് 15 ദി​വ​സ​ത്തി​ന​കം മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 1000 കോ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​രാ​ഖ​ണ്ഡ് ഐം​എ​എ ഘ​ട​കം നോ​ട്ടീ​സ് അ​യ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ “അ​റ​സ്റ്റ് രാം​ദേ​വ്’ എ​ന്ന ഹാ​ഷ്ടാ​ഗ് ട്രെ​ൻ​ഡിം​ഗി​ലെ​ത്തി​യ​ത്.

Related posts

Leave a Comment