ബ​ഹ​റി​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ 4 മ​ല​യാ​ളി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: ബ​ഹ​റി​നി​ലെ ആ​ലി​യി​ല്‍ ബി​ന്‍ സ​ല്‍​മാ​ന്‍ ഹൈ​വേ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നാ​ലു മ​ല​യാ​ളി​ക​ള്‍ അ​ട​ക്കം അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ശു​ചീ​ക​ര​ണ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി വി.​പി. മ​ഹേ​ഷ്, പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി ജ​ഗ​ത് വാ​സു​ദേ​വ​ന്‍, തൃ​ശൂ​ര്‍ ചാ​ല​ക്കു​ടി സ്വ​ദേ​ശി ഗൈ​ദ​ര്‍ ജോ​ര്‍​ജ്, ത​ല​ശേ​രി സ്വ​ദേ​ശി അ​ഖി​ല്‍ ര​ഘു എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ള്‍. തെ​ല​ങ്കാ​ന​യി​ലെ സു​മ​ന്‍ രാ​മ​ണ്ണ​യാ​ണ് മ​രി​ച്ച അ​ഞ്ചാ​മ​ന്‍. സ​ല്‍​മാ​ബാ​ദി​ല്‍​നി​ന്ന് മു​ഹ​റ​ഖി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. കാ​ര്‍ ശു​ചീ​ക​ര​ണ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​ഞ്ചു​പേ​രും മു​ഹ​റ​ഖി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രാ​ണ്. ഇ​ന്ന​ലെ രാ​ത്രി പ​ത്തു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. മൃ​ത​ദേ​ഹ​ങ്ങ​ള്‍ സ​ല്‍​മാ​നി​യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

ബഹ്‌റൈനില്‍ മലയാളി യുവഡോക്ടര്‍മാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അടിമുടി ദുരൂഹത; ആത്മസുഹൃത്തുക്കളും ബന്ധുക്കളുമായ ഇവരുടെ മരണം അമിതഡോസില്‍ ഗുളിക കഴിച്ചതിനെത്തുടര്‍ന്ന്; മരിച്ച വനിതാ ഡോക്ടര്‍ ഗര്‍ഭിണി…

ബഹ്‌റൈനിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ മലയാളികളുടെ മരണത്തില്‍ ഞെട്ടി ബഹ്‌റൈനിലെ മലയാള സമൂഹം. കൊല്ലം സ്വദേശി ഡോ. ഇബ്രാഹിം റാവുത്തര്‍(34), പത്തനംതിട്ട സ്വദേശിനി ഡോ. ഷംലീന മുഹമ്മദ് സലീം(34) എന്നിവരെയാണ് ശനിയാഴ്ച രാത്രി ബുഖ്വാരയിലെ ഫ്ലാറ്റില്‍ മാരകമായ ഗുളികകള്‍ അമിതമായി കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ഇരുവരും സഹപാഠികളും ബന്ധുക്കളുമായിരുന്നു. ഷംലീന വിവാഹിതയാണ്. അവരുടെ ഭര്‍ത്താവും ബഹ്‌റൈനില്‍ ഡോക്ടറാണ്. ഷംലീന ഗര്‍ഭിണിയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് സുഹൃത്തുക്കളുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷംലീനയുടെ ഭര്‍ത്താവിനേയും ബഹ്റൈന്‍ പൊലീസ് ചോദ്യം ചെയ്തു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ലെന്നാണ് സൂചന. ഷംലീനയുടെ ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവാണ് റാവുത്തര്‍. പൊതുവേ ശാന്തശീലനും മൃദു സ്വഭാവക്കാരനുമായിരുന്നു ഡോക്ടര്‍. അതുകൊണ്ട് തന്നെ ഇവരുടെ മരണത്തില്‍ ദുരൂഹത പലരും സംശയിക്കുന്നുണ്ട്. ഡോ.ഇബ്രാഹീമിന്റെ താമസസ്ഥലത്തായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബഹ്‌റൈനിലെ പ്രമുഖ ആശുപത്രിയായ ബിഡിഎഫിലെ അനസ്‌തേഷ്യ…

Read More