കൂടെയുള്ളവന്മാരൊക്കെ ഒരു കരപറ്റി ! ഈ സിനിമ സൂപ്പര്‍ഹിറ്റായിട്ടില്ലെങ്കില്‍ എന്റെ കാര്യം പോക്കാ… ബൈജുവിന്റെ തുറന്നു പറച്ചില്‍ വൈറലാകുന്നു…

ബാലതാരമായി മലയാള സിനിമയില്‍ ബൈജുവിന്റെ അത്ര തിളങ്ങിയ താരങ്ങള്‍ അധികം ഉണ്ടാവില്ല. 36 വര്‍ഷത്തെ സിനിമ ജീവിതത്തിനിടയില്‍ അഭിനയിച്ചത് 150ലധികം സിനിമകള്‍. ഇടക്കാലത്തൊന്ന് മാറി നിന്നെങ്കിലും തിരിച്ചു വരവില്‍ ആളുകളുടെ ഇഷ്ടംപിടിച്ചു പറ്റാന്‍ ബൈജുവിനായി. അനിയനായും അയല്‍പക്കത്തെ ചെറുപ്പക്കാരനായും സുഹൃത്തായുമെല്ലാം ഒരു കാലത്ത് ബൈജു മലയാളസിനിമയില്‍ നിറഞ്ഞു നിന്നിരുന്നു. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ആ കൊച്ചു പയ്യന്‍ ഇന്ന് അച്ഛന്‍ വേഷങ്ങളില്‍ വരെ അഭിനയിക്കുന്നു. ബൈജുവിന്റെ പുതിയ ചിത്രമാണ് നാദിര്‍ഷയുടെ മേരാ നാം ഷാജി. മൂന്നു ഷാജിമാരുടെ കഥ പറയുന്ന സിനിമയില്‍ ബിജു മേനോനും ആസിഫ് അലിക്കുമൊപ്പം പ്രധാന കഥാപാത്രമായി ബൈജുവുമെത്തുന്നു. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിക്കാരന്‍ അലവലാതി ഷാജി, തിരുവനന്തപുരത്തുകാരന്‍ െ്രെഡവര്‍ ജെന്റില്‍മാന്‍ ഷാജി എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങള്‍. പേരില്‍ ത്‌ന്നെ ചിരിയുണര്‍ത്തുന്ന കഥാപാത്രങ്ങള്‍ ആരാധകരെ രസിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഓഡിയോ…

Read More

ഒരു സ്ത്രീ പ്രതികരിച്ചാല്‍ കണ്ടംവഴി ഓടുന്ന പുരുഷന്മാരെ ഇവിടുള്ളൂ ! പരസ്പര സമ്മതപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം പിന്നീട് വിളിച്ചു പറയുന്നതിനോട് യോജിക്കാനാവില്ലെന്ന് നടന്‍ ബൈജു

മീടുവില്‍ പലരും പല അഭിപ്രായ പ്രകടനങ്ങളും നടത്തിയെങ്കിലും നടന്‍ ബൈജുവിന്റെ പ്രസ്താവന ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. നായക താരങ്ങളുടെ പേരിലാണ് സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതെന്നും അതു കൊണ്ടു തന്നെ അവര്‍ക്കിഷ്ടമുള്ള നടിമാരെയും നടന്മാരെയും ടെക്നീഷ്യന്‍സിനെയും സിനിമയ്ക്കായി തിരഞ്ഞെടുക്കുന്നതില്‍ അപാകതയില്ലെന്നാണ് ബൈജു പറയുന്നത്. സിനിമ ആരംഭിച്ച കാലം മുതല്‍ ഈ വ്യവസായം ഭരിക്കുന്നത് നായകന്മാരാണെന്നും ഈ വ്യവസായത്തെ നിയന്ത്രിക്കാന്‍ മാത്രമുള്ള സ്വാധീനം ഇവിടുത്തെ നായികമാര്‍ക്ക് വന്നിട്ടില്ലന്നും തിയേറ്ററില്‍ ജനം ഇടിച്ചുകയറുന്നതും ടെലിവിഷന്‍ റൈറ്റ് വില്‍ക്കുന്നതും നായകന്മാരെ കണ്ടാട്ടാണെന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ പിന്നെ നായകന്മാര്‍ ചില കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ എന്താണ് അപാകതയെന്നും നായകന്മാര്‍ക്ക് ഇഷ്ടമുള്ള നടിമാരും ടെക്നീഷ്യന്മാരും നടന്മാരും വരുന്നത് സ്വഭാവികം മാത്രമാണെന്നും ബൈജു പറഞ്ഞു. മീ ടൂ ക്യാമ്പയിനോടുള്ള വിയോജിപ്പും അദ്ദേഹം തുറന്നു പറഞ്ഞു. പരസ്പരസമ്മതപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം പിന്നീടു വിളിച്ചുപറയുന്നതിനോടു യോജിപ്പില്ല. ഇപ്പോള്‍…

Read More