കൂടെയുള്ളവന്മാരൊക്കെ ഒരു കരപറ്റി ! ഈ സിനിമ സൂപ്പര്‍ഹിറ്റായിട്ടില്ലെങ്കില്‍ എന്റെ കാര്യം പോക്കാ… ബൈജുവിന്റെ തുറന്നു പറച്ചില്‍ വൈറലാകുന്നു…

ബാലതാരമായി മലയാള സിനിമയില്‍ ബൈജുവിന്റെ അത്ര തിളങ്ങിയ താരങ്ങള്‍ അധികം ഉണ്ടാവില്ല. 36 വര്‍ഷത്തെ സിനിമ ജീവിതത്തിനിടയില്‍ അഭിനയിച്ചത് 150ലധികം സിനിമകള്‍. ഇടക്കാലത്തൊന്ന് മാറി നിന്നെങ്കിലും തിരിച്ചു വരവില്‍ ആളുകളുടെ ഇഷ്ടംപിടിച്ചു പറ്റാന്‍ ബൈജുവിനായി. അനിയനായും അയല്‍പക്കത്തെ ചെറുപ്പക്കാരനായും സുഹൃത്തായുമെല്ലാം ഒരു കാലത്ത് ബൈജു മലയാളസിനിമയില്‍ നിറഞ്ഞു നിന്നിരുന്നു. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ആ കൊച്ചു പയ്യന്‍ ഇന്ന് അച്ഛന്‍ വേഷങ്ങളില്‍ വരെ അഭിനയിക്കുന്നു.

ബൈജുവിന്റെ പുതിയ ചിത്രമാണ് നാദിര്‍ഷയുടെ മേരാ നാം ഷാജി. മൂന്നു ഷാജിമാരുടെ കഥ പറയുന്ന സിനിമയില്‍ ബിജു മേനോനും ആസിഫ് അലിക്കുമൊപ്പം പ്രധാന കഥാപാത്രമായി ബൈജുവുമെത്തുന്നു. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിക്കാരന്‍ അലവലാതി ഷാജി, തിരുവനന്തപുരത്തുകാരന്‍ െ്രെഡവര്‍ ജെന്റില്‍മാന്‍ ഷാജി എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങള്‍. പേരില്‍ ത്‌ന്നെ ചിരിയുണര്‍ത്തുന്ന കഥാപാത്രങ്ങള്‍ ആരാധകരെ രസിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ബൈജു പങ്കുവച്ചത്. ഈ സിനിമ സൂപ്പര്‍ ഹിറ്റ് ആവേണ്ടത് ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യം ഉള്ളത് എനിക്കാണെന്നും ബൈജു പറയുന്നു. ബിജു മേനോനും ആസിഫ് അലിയും ഒരു കര പറ്റിയെന്നും ഇത് സൂപ്പര്‍ഹിറ്റായില്ലെങ്കില്‍ എന്റെ കാര്യം പോക്കാണെന്നും ബൈജു തുറന്നു പറയുന്നു. മുഴുനീള ഹാസ്യചിത്രമണ് മേരാനാം ഷാജി.

Related posts