ന്യൂ​ന​മ​ര്‍​ദം തീ​വ്ര​ത പ്രാ​പി​ക്കു​ന്നു ! നാ​ലു ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്; ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്നു ദി​വ​സം വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. തീ​വ്ര​മ​ഴ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് സം​സ്ഥാ​ന​ത്ത് നാ​ലു​ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്. മ​ല​പ്പു​റം, പാ​ലാ​ക്കാ​ട്, തൃ​ശൂ​ര്‍, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ ആ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദ്ദം 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തീ​വ്ര​മാ​കു​മെ​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പ്. ബു​ധ​നാ​ഴ്ച എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ധ്യ പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും മു​ക​ളി​ലാ​യാ​ണ് ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ട്ട​ത്. വ​രും​മ​ണി​ക്കൂ​റി​ല്‍ ഇ​ത് ശ​ക്തി കൂ​ടി​യ ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി മാ​റും. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഇ​ത്…

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം ! അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത…

ചെറിയ ഒരിടവേളയ്ക്കു ശേഷം വീണ്ടും ന്യൂനമര്‍ദ്ദ ഭീഷണി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ നിലവില്‍ ന്യൂനമര്‍ദ്ദ ഭീഷണിയില്ലെങ്കിലും എന്നാല്‍ അടുത്ത അഞ്ചുദിവസം കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്തായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. വരും മണിക്കൂറില്‍ കിഴക്കു-വടക്കു കിഴക്കു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ ഭൂമധ്യരേഖക്കും അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും ! 48 മണിക്കൂറിനുള്ളില്‍ അതിശക്തമാകും; കേരളത്തില്‍ മൂന്ന് ദിവസം കനത്ത മഴ…

ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതുകൂടാതെ ശ്രീലങ്കന്‍ തീരത്തിന് സമീപമായി നിലക്കൊള്ളുന്ന ചക്രവാതചുഴി നാളെയോടെ( തിങ്കളാഴ്ച) അറബിക്കടലില്‍ പ്രവേശിക്കാനും സാധ്യതയുണ്ട്. തെക്ക് ആന്ധ്രാ – തമിഴ്നാട് തീരത്തു വടക്ക് കിഴക്കന്‍ കാറ്റ് ശക്തമാണ്. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ നാളെയോടെ രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത മൂന്ന് ദിവസം മഴ തുടരാന്‍ സാധ്യതയുണ്ട്. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ വന്‍ ന്യൂനമര്‍ദ്ദം ! ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴ…

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തേത്തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്. ഞായറാഴ്ചവരെ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം നിലവില്‍ കോമറിന്‍ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിക്കുന്ന ന്യൂനമര്‍ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ന്യുനമര്‍ദ്ദത്തിന്റെ ഫലമായി തെക്കേ ഇന്ത്യക്ക് മുകളില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. അതേസമയം വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്ത് നീരൊഴുക്ക് ശക്തമായപിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എട്ട് ഷട്ടറുകള്‍ തുറന്നു. ചൊവ്വാഴ്ച്ച അര്‍ധ രാത്രിയോടെ തേക്കടി വനപ്രദേശത്ത്…

Read More

സൂപ്പര്‍ സൈക്ലോണായി ആഞ്ഞടിച്ച് ഉംപുണ്‍ ! ബംഗാള്‍ ഉള്‍ക്കടലില്‍ ഇത്രയധികം ശക്തിയേറിയ ചുഴലിക്കാറ്റ് വീശുന്നത് ഈ നൂറ്റാണ്ടില്‍ ആദ്യം; കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ…

ബംഗാള്‍ ഉള്‍ക്കടലില്‍ ഈ നൂറ്റാണ്ടില്‍ രൂപം കൊണ്ട ആദ്യത്തെ സൂപ്പര്‍ സൈക്ലോണായി ഉംപുണ്‍. മണിക്കൂറില്‍ 265 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഈ ചുഴലിക്കൊടുങ്കാറ്റ് വീശുന്നത്. ചുഴലിക്കാറ്റുകളുടെ ഗണത്തില്‍ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റിനെയാണ് സൂപ്പര്‍ സൈക്ലോണ്‍ എന്ന് പറയുന്നത്. അതിവേഗത്തിലാണ് ഉംപുണ്‍ കരുത്താര്‍ജിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഉംപുണ്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടല്‍. പശ്ചിമബംഗാള്‍, ഒഡിഷ തീരങ്ങളില്‍ നിന്ന് 15 ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്. കര തൊടുമ്പോഴും കാറ്റ് 200ലധികം കിലോമീറ്ററില്‍ ആഞ്ഞു വീശുമെന്നാണ് കരുതുന്നത്. ഒഡീഷ,പശ്ചിമ ബംഗാള്‍, സിക്കിം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ മെയ് 21 വരെ കാറ്റിന്റെ പ്രഭാവത്തില്‍ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഒഡീഷയിലെ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിന്റെ ദിഘയുടെ 1110 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്. ഈ രണ്ട് മേഖലകള്‍ക്കിടയില്‍ത്തന്നെ…

Read More