ആ വിഡ്ഢിയ്ക്ക് രാഷ്ട്രീയം അറിയില്ല രാജ്യത്തെ നയിക്കേണ്ടയാള്‍ ഞാനാണ് ! സുനന്ദ പുഷ്‌കര്‍ ആഗ്രഹിച്ചിരുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍; സുനന്ദയുടെ ജീവിതം തുറന്നു പറയുന്ന പുസ്തകം ചര്‍ച്ചയാവുന്നു…

എഴുത്തുകാരനും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന്റെ പത്‌നി സുനന്ദ പുഷ്‌കറിന്റെ അകാല മരണം ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു. ഇപ്പോള്‍ സുനന്ദയുടെ ജീവിതത്തെ വെളിപ്പെടുത്തുന്ന’ ദി എക്‌സ്ട്രാ ഓര്‍ഡിനറി ലൈഫ് ആന്‍ഡ് ഡെത്ത് ഓഫ് സുനന്ദ പുഷ്‌കര്‍’ എന്ന പുസ്തകം ചര്‍ച്ചയാവുകയാണ്. സുനന്ദയുടെ പഴയ ക്ലാസ്‌മേറ്റായ സുനന്ദ മേത്തയാണ് പുസ്തകം എഴുതിയിരിക്കുന്നത്. ”തന്നെ ആരെങ്കിലും പ്രിയങ്കയെ പരിചയപ്പെടുത്തി തന്നാല്‍ താന്‍ രാഷ്ട്രിയത്തില്‍ പ്രവേശിക്കുമെന്നും സുനന്ദ വെളിപ്പെടുത്തിയിരുന്നു. തരൂര്‍ എന്ന ആ വിഡ്ഢിക്ക് രാഷ്ട്രീയം അറിയില്ലെന്നും താന്‍ ഞാന്‍ ണ് രാജ്യത്തെ നയിക്കേണ്ടയാള്‍ എന്ന് ഒരിക്കല്‍ പുഷ്‌കര്‍ വിവാദ പ്രസ്താവന നടത്തിയിരുന്നുവെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു. ഇതിന് പുറമെ കാശ്മീരില്‍ നിന്നും താന്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച് കാണിക്കാമെന്ന ആത്മവിശ്വാസം നിറഞ്ഞ വെല്ലുവിളിയും പുഷ്‌കര്‍ പുറപ്പെടുവിച്ചിരുന്നു. ചുരുക്കത്തില്‍ സുനന്ദ പുഷ്‌കറുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം തുറന്ന് പറയുന്ന പുസ്തകമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി…

Read More

മണ്‍മറഞ്ഞത് ഇന്ത്യ കണ്ട മികച്ച നയതന്ത്രജ്ഞനും വാഗ്മിയുമായ പ്രധാനമന്ത്രി ! പേരു പോലെ ദൃഢമായ തീരുമാനങ്ങളിലൂടെ ശ്രദ്ധേയനായി;കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതും ഈ തന്ത്രജ്ഞത

അടല്‍ ബിഹാരി വാജ്‌പേയിയുടെ വിയോഗത്തിലൂടെ ഇന്ത്യയ്ക്ക് നഷ്ടമായത് ഒരു മുന്‍ പ്രധാനമന്ത്രിയെ മാത്രമല്ല ഇന്ത്യ കണ്ട മികച്ച നയതന്ത്രജ്ഞനും വാഗ്മിയുമായ ഒരു വിശിഷ്യ വ്യക്തിത്വത്തെ കൂടിയാണ്. അഞ്ചു വര്‍ഷം തികച്ച് ഭരിച്ച ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയായ വാജ്‌പേയിയെ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചവരില്‍ പ്രധാനിയായിരുന്നു വാജ്‌പേയി. ടെലികോം രംഗത്ത് ഇന്ത്യയുടെ കുതിച്ചു ചാട്ടത്തിന് പ്രേരകശക്തിയായതും റോഡ്,റെയില്‍,വ്യോമ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവെച്ചതും അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു. 1951ല്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനസംഘ് രൂപികരിക്കാന്‍ മുമ്പില്‍ നിന്നവരില്‍ ഒരാളായിരുന്നു വാജ്‌പേയി. 1957ല്‍ ജനസംഘിന്റെ ടിക്കറ്റില്‍ രണ്ടാം ലോക്‌സഭയില്‍ അംഗമായി. അന്നു മുതല്‍ ഇങ്ങോട്ട് ഒമ്പത് തവണയാണ് ലോക്‌സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1977ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍ വിദേശകാര്യ മന്ത്രി വാജ്‌പേയി…

Read More