ആ വിഡ്ഢിയ്ക്ക് രാഷ്ട്രീയം അറിയില്ല രാജ്യത്തെ നയിക്കേണ്ടയാള്‍ ഞാനാണ് ! സുനന്ദ പുഷ്‌കര്‍ ആഗ്രഹിച്ചിരുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍; സുനന്ദയുടെ ജീവിതം തുറന്നു പറയുന്ന പുസ്തകം ചര്‍ച്ചയാവുന്നു…

എഴുത്തുകാരനും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന്റെ പത്‌നി സുനന്ദ പുഷ്‌കറിന്റെ അകാല മരണം ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു. ഇപ്പോള്‍ സുനന്ദയുടെ ജീവിതത്തെ വെളിപ്പെടുത്തുന്ന’ ദി എക്‌സ്ട്രാ ഓര്‍ഡിനറി ലൈഫ് ആന്‍ഡ് ഡെത്ത് ഓഫ് സുനന്ദ പുഷ്‌കര്‍’ എന്ന പുസ്തകം ചര്‍ച്ചയാവുകയാണ്. സുനന്ദയുടെ പഴയ ക്ലാസ്‌മേറ്റായ സുനന്ദ മേത്തയാണ് പുസ്തകം എഴുതിയിരിക്കുന്നത്. ”തന്നെ ആരെങ്കിലും പ്രിയങ്കയെ പരിചയപ്പെടുത്തി തന്നാല്‍ താന്‍ രാഷ്ട്രിയത്തില്‍ പ്രവേശിക്കുമെന്നും സുനന്ദ വെളിപ്പെടുത്തിയിരുന്നു. തരൂര്‍ എന്ന ആ വിഡ്ഢിക്ക് രാഷ്ട്രീയം അറിയില്ലെന്നും താന്‍ ഞാന്‍ ണ് രാജ്യത്തെ നയിക്കേണ്ടയാള്‍ എന്ന് ഒരിക്കല്‍ പുഷ്‌കര്‍ വിവാദ പ്രസ്താവന നടത്തിയിരുന്നുവെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു. ഇതിന് പുറമെ കാശ്മീരില്‍ നിന്നും താന്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച് കാണിക്കാമെന്ന ആത്മവിശ്വാസം നിറഞ്ഞ വെല്ലുവിളിയും പുഷ്‌കര്‍ പുറപ്പെടുവിച്ചിരുന്നു. ചുരുക്കത്തില്‍ സുനന്ദ പുഷ്‌കറുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം തുറന്ന് പറയുന്ന പുസ്തകമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി…

Read More

ലില്ലിപ്പൂക്കളായിരുന്നു അവള്‍ക്കേറ്റവും പ്രിയപ്പെട്ടത് ! 56 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേദിവസമാണ് ജമ്മുകാശ്മീരില്‍ അവള്‍ ജനിച്ചത്; സുനന്ദ പുഷ്‌കറിന്റെ ജന്മദിനത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് ശശി തരൂര്‍…

അഞ്ചു വര്‍ഷം മുമ്പ് മരിച്ച ഭാര്യ സുനന്ദ പുഷ്‌കറിന്റെ 56-ാം ജന്മദിനത്തില്‍ അവരുടെ ഓര്‍മകള്‍ പങ്കുവച്ച് ശശി തരൂര്‍ എംപി. സുനന്ദയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ലില്ലിപൂക്കള്‍ സമര്‍പ്പിച്ചാണ് ശശി തരൂരിന്റെ കുറിപ്പ്. ‘സുനന്ദയെക്കുറിച്ച് ഓര്‍മിക്കുകയാണ്. 56 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇതേ ദിവസമാണ് ജമ്മുകാശ്മീരിലെ സോപോറില്‍ അവള്‍ ജനിച്ചത്. ലില്ലിപ്പൂക്കളായിരുന്നു അവള്‍ക്കേറ്റവും പ്രിയപ്പെട്ടത്, കുറച്ച് പൂക്കള്‍ ഒരു സുഹൃത്ത് ഇന്ന് രാവിലെ അയച്ചുതന്നു’ സുനന്ദ പുഷ്‌കറിന്റെ ചിത്രത്തിന് മുന്നില്‍ ആ ലില്ലിപ്പൂക്കള്‍ സമര്‍പ്പിച്ചുകൊണ്ട് ശശിതരൂര്‍ കുറിച്ചു. 2010 ഓഗസ്റ്റിലായിരുന്നു സുനന്ദയും ശശി തരൂരും തമ്മിലുള്ള വിവാഹം. 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറെ ഡല്‍ഹി ചാണക്യപുരിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയില്‍ ആദ്യം കണ്ടതെന്നാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാര്‍ അന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ്…

Read More

സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ടതു തന്നെയോ ? സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകളുടെ കാലപ്പഴക്കം വിരല്‍ചൂണ്ടുന്നത് കൊലപാതകത്തിലേക്ക്; പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നത്…

  ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ടതാണെന്ന സംശയം മുറുകുന്നു. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് സംഭവം നടന്ന സമയത്ത് ഡല്‍ഹിയില്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആയിരുന്ന ബിഎസ് ജയ്‌സ്വാള്‍ തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സുനന്ദയുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ സ്ഥലം സന്ദര്‍ശിച്ച വസന്ത് വിഹാര്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അലോക് ശര്‍മ്മയും സുനന്ദയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും ഇത് ആത്മഹത്യയല്ലെന്നും വ്യക്തമാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ ശരിയായ രീതിയിലല്ല പുരോഗമിക്കുന്നത് എന്ന് കണ്ടതോടെ ഇത് ഒരു കൊലപാതകം എന്ന നിലയില്‍ അന്വേഷിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സരോജിനി നഗര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷബാധയേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി പറഞ്ഞിരുന്നു. സാഹചര്യ…

Read More

സുനന്ദ പുഷ്‌കറിന്റേത് ആസൂത്രിത കൊലപാതകം; മരണം സംഭവിച്ച മുറിയില്‍ നിന്ന് മൃതദേഹം മാറ്റി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അര്‍ണാബിന്റെ റിപബ്ലിക് ടിവി;സംഭാഷണങ്ങള്‍ ഉടന്‍ പുറത്തുവിടും

ന്യൂഡല്‍ഹി: തിരുവനന്തപുരം എംപി ശശിതരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമെന്ന് അര്‍ണാബ് ഗോസ്വാമിയുടെ ചാനലായ റിപബ്ലിക് ടിവി. ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുനന്ദ പുഷ്‌കറിന്റെ മൃതദേഹം മരണം നടന്ന സ്ഥലത്തുനിന്ന് മാറ്റപ്പെട്ടുവെന്നാണ് വൈകിട്ട് ഏഴു മണിക്ക് സൂപ്പര്‍ എക്സ്‌ക്ലൂസീവായി പുറത്തുവിട്ട വാര്‍ത്തയില്‍ അര്‍ണാബ് ആരോപിച്ചത്. ഹോട്ടലിലെ 307ാംനമ്പര്‍ മുറിയില്‍നിന്ന് 345ാം മുറിയിലേക്കു മൃതദേഹം മാറ്റിയെന്നാണ് ആരോപിച്ചിരിക്കുന്നത്. മരണം നടന്ന സ്ഥലത്തെ ക്രൈം സീനില്‍ മാറ്റം വരുത്തിയെന്നും ആരോപിക്കുന്നു. മരണദിവസത്തെയും തലേ ദിവസങ്ങളിലെയും ഓഡിയോ ടേപ്പുകള്‍ ഉടന്‍ പുറത്തുവിടുമെന്നും ചാനല്‍ അറിയിച്ചിട്ടുണ്ട്. സുനന്ദ പുഷ്‌കര്‍ അടക്കമുള്ളവരുടെ ശബ്ദം ടേപ്പിലുണ്ട്. റിക്കാര്‍ഡ് ചെയ്യപ്പെട്ട 19 ഫോണ്‍ സംഭാഷണങ്ങളാണ് പുറത്തുവിടുമെന്ന് റിപബ്ലിക് ടിവി പ്രഖ്യാപിച്ചിരിക്കുന്നത്. സുനന്ദ സംസാരിക്കാന്‍ ആഗ്രിച്ചപ്പോള്‍ തരൂര്‍ തടുത്തുവെന്നത് ടേപ്പില്‍ നിന്നു വ്യക്തമാകുന്നു. ഇതാദ്യമായാണ് ഈ ഓഡിയോ സംഭാഷണങ്ങള്‍…

Read More