ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച കോ​ണ്‍​ഗ്ര​സ് ഇ​ത​ര പ്ര​ധാ​ന​മ​ന്ത്രി​യാ​യി മോ​ദി; മ​റി​ക​ട​ന്ന​ത് വാ​ജ്പേയി​യെ​

ന്യൂ​ഡ​ൽ​ഹി: ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച കോ​ണ്‍​ഗ്ര​സ് ഇ​ത​ര പ്ര​ധാ​ന​മ​ന്ത്രി​യാ​യി ന​രേ​ന്ദ്ര മോ​ദി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ 2,268 ദി​വ​സം പി​ന്നി​ട്ട മോ​ദി ത​ന്‍റെ മു​ൻ​ഗാ​മി അ​ട​ല്‍ ബി​ഹാ​രി വാ​ജ്പേ​യി​യെ​യാ​ണ് മ​റി​ക​ട​ന്ന​ത്. വാ​ജ്പേ​യി ആ​യി​രു​ന്നു മോ​ദി​ക്ക് മു​ൻ​പ് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം അ​ധി​കാ​ര​ത്തി​ലി​രു​ന്ന കോ​ൺ​ഗ്ര​സ് ഇ​ത​ര പ്ര​ധാ​ന​മ​ന്ത്രി. 2014 മെ​യ് 26 ന് ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ മോ​ദി ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന നാ​ലാ​മ​ത്തെ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന ബ​ഹു​മ​തി​യും സ്വ​ന്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വി​നാ​ണ് റി​ക്കാ​ർ​ഡ്. നെ​ഹ്റു 16 വ​ര്‍​ഷ​വും 286 ദി​വ​സ​വും ഇ​ന്ത്യ​യെ ന​യി​ച്ചു. 1947 ഓ​ഗ​സ്റ്റ് 15 ന് ​ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച ദി​വ​സം മു​ത​ല്‍ 1964 മെ​യ് 27 ന് ​അ​ദ്ദേ​ഹം മ​രി​ക്കു​ന്ന ദി​വ​സം വ​രെ അ​ദ്ദേ​ഹം അ​ധി​കാ​ര​ത്തി​ലി​രു​ന്നു. ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വി​ന്‍റെ മ​ക​ള്‍ ഇ​ന്ദി​രാ​ഗാ​ന്ധി​യാ​ണ് തൊ​ട്ടു​പി​ന്നി​ൽ. ഇ​ന്ദി​ര മൂ​ന്ന് ത​വ​ണ​ക​ളി​ലാ​യി 11 വ​ര്‍​ഷ​വും…

Read More

മണ്‍മറഞ്ഞത് ഇന്ത്യ കണ്ട മികച്ച നയതന്ത്രജ്ഞനും വാഗ്മിയുമായ പ്രധാനമന്ത്രി ! പേരു പോലെ ദൃഢമായ തീരുമാനങ്ങളിലൂടെ ശ്രദ്ധേയനായി;കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതും ഈ തന്ത്രജ്ഞത

അടല്‍ ബിഹാരി വാജ്‌പേയിയുടെ വിയോഗത്തിലൂടെ ഇന്ത്യയ്ക്ക് നഷ്ടമായത് ഒരു മുന്‍ പ്രധാനമന്ത്രിയെ മാത്രമല്ല ഇന്ത്യ കണ്ട മികച്ച നയതന്ത്രജ്ഞനും വാഗ്മിയുമായ ഒരു വിശിഷ്യ വ്യക്തിത്വത്തെ കൂടിയാണ്. അഞ്ചു വര്‍ഷം തികച്ച് ഭരിച്ച ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയായ വാജ്‌പേയിയെ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചവരില്‍ പ്രധാനിയായിരുന്നു വാജ്‌പേയി. ടെലികോം രംഗത്ത് ഇന്ത്യയുടെ കുതിച്ചു ചാട്ടത്തിന് പ്രേരകശക്തിയായതും റോഡ്,റെയില്‍,വ്യോമ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവെച്ചതും അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു. 1951ല്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനസംഘ് രൂപികരിക്കാന്‍ മുമ്പില്‍ നിന്നവരില്‍ ഒരാളായിരുന്നു വാജ്‌പേയി. 1957ല്‍ ജനസംഘിന്റെ ടിക്കറ്റില്‍ രണ്ടാം ലോക്‌സഭയില്‍ അംഗമായി. അന്നു മുതല്‍ ഇങ്ങോട്ട് ഒമ്പത് തവണയാണ് ലോക്‌സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1977ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍ വിദേശകാര്യ മന്ത്രി വാജ്‌പേയി…

Read More