ചിക്കന്റെ വിലകുറഞ്ഞതിനു പിന്നില്‍ പക്ഷിപ്പനി ? ഇതിനോടകം ചത്തൊടുങ്ങിയത് ആയിരക്കണക്കിന് താറാവുകള്‍;വിവരങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി. അമ്പലപ്പുഴ പുറക്കാട് ആയിരക്കണക്കിന് താറാവുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചത്തൊടുങ്ങിയത്. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് ഇല്ലിച്ചിറ അറുപതില്‍ച്ചിറ ജോസഫ് ചെറിയാന്റെ 70 ദിവസം പ്രായമായ നാലായിരത്തിലധികം താറാവുകളാണ് ചത്തത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ടു വളര്‍ത്തിയ താറാവുകളാണ് കഴിഞ്ഞ രണ്ടാഴ്ചയായി ചത്തുകൊണ്ടിരിക്കുന്നത്. സമീപത്തെ മറ്റ് കര്‍ഷകരുടേയും താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങുകയാണ്. തുടക്കത്തില്‍ത്തന്നെ ഇത് അറിയിച്ചതിനെത്തുടര്‍ന്ന് തിരുവല്ല മഞ്ഞാടിയില്‍ നിന്നെത്തിയ സംഘം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ മരുന്നു നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അരിയില്‍ മരുന്ന് കലര്‍ത്തി നല്‍കിയെങ്കിലും സ്ഥിതിഗതിയില്‍ യാതൊരു മാറ്റവുമുണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിന് ശേഷമാണ് വ്യാപകമായി താറാവുകള്‍ ചത്തത്. കഴിഞ്ഞ തവണ പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചത്തപ്പോഴത്തേതിന് സമാനമായ ലക്ഷണങ്ങളാണ് ഇത്തവണയും പ്രകടമായിരിക്കുന്നത്. ഇതിനകം മരുന്നിനും മറ്റു പരിചരണത്തിനുമായി ജോസഫ് ചെറിയാന് ഒന്നര ലക്ഷം രൂപയോളം ചെലവായിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷവും…

Read More

പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ മുട്ടയും ചിക്കനും കഴിക്കാമോ ? ഇതേക്കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇങ്ങനെ…

രാജ്യത്ത് പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളാണുയരുന്നത്. നൂറ് കണക്കിന് പക്ഷികളാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വ്യാപനവുമായി ബന്ധപ്പെട്ട് ചത്തത്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ എന്ന് സംശയിക്കുന്നവര്‍ ഏറെയാണ്. പക്ഷിപ്പനി കാരണം ചില പ്രദേശങ്ങളില്‍ കോഴി വിലയില്‍ വലിയ ഇടിവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ നന്നായി വേവിച്ച് കഴിച്ചാല്‍ ഇവ മനുഷ്യരിലേക്ക് വൈറസ് പകരാന്‍ കാരണമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്‍1എന്‍5 വൈറസാണ് പക്ഷിപ്പനിയ്ക്കു കാരണമാകുന്നത്. ചൂടേറ്റാല്‍ ഈ വൈറസ് നശിക്കുന്നതായതിനാല്‍ പാചകത്തിന് ഉപയോഗിക്കുന്ന സാധാരണ താപനില (ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും 70 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാകുന്ന അളവ്) വരെ ഇറച്ചിയും മുട്ടയും ചൂടാക്കിയാല്‍ ആ വൈറസ് നശിക്കും എന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നത്.…

Read More