മൂ​ന്നാ​റി​ല്‍ കു​തി​ര​സ​വാ​രി ന​ട​ത്തു​ന്ന​തി​ടെ പി​ന്നാ​ലെ വ​ന്ന കു​തി​ര​യു​ടെ ക​ടി​യേ​റ്റു ! പെ​ണ്‍​കു​ട്ടി​യ്ക്ക് പ​രി​ക്ക്

മൂ​ന്നാ​റി​ല്‍ കു​തി​ര​സ​വാ​രി ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് മ​റ്റൊ​രു കു​തി​ര​യു​ടെ ക​ടി​യേ​റ്റു. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി മൂ​ന്നാ​റി​ല്‍ എ​ത്തി​യ മ​ല​പ്പു​റം കോ​ട്ട​യ്ക്ക​ല്‍ സ്വ​ദേ​ശി​നി​ക്കാ​ണ് ക​ടി​യേ​റ്റ​ത്. മാ​ട്ടു​പ്പ​ട്ടി റോ​ഡി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. കു​ട്ടി​യെ മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളു​മ​ട​ക്കം ഒ​ന്‍​പ​തം​ഗ സം​ഘം മാ​ട്ടു​പ്പെ​ട്ടി സ​ന്ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. പ​മ്പി​ന് സ​മീ​പം വാ​ഹ​നം നി​ര്‍​ത്തി​യ ശേ​ഷം പെ​ണ്‍​കു​ട്ടി സ​വാ​രി ന​ട​ത്തു​ന്ന​തി​നാ​യി കു​തി​ര​പ്പു​റ​ത്തേ​റി പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് പി​ന്നാ​ലെ​യെ​ത്തി​യ മ​റ്റൊ​രു കു​തി​ര കു​ട്ടി​യു​ടെ ഇ​ടു​പ്പു​ഭാ​ഗ​ത്ത് ക​ടി​ച്ച​ത്. പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള ആ​ദ്യ ഡോ​സ് മ​രു​ന്നു ന​ല്‍​കി​യ​ശേ​ഷം കു​ട്ടി​യെ ബ​ന്ധു​ക്ക​ള്‍ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മാ​താ​പി​താ​ക്ക​ള്‍ പ​രാ​തി​പ്പെ​ടാ​ത്ത​തി​നാ​ല്‍ കേ​സെ​ടു​ത്തി​ട്ടി​ല്ല. ഫോ​ട്ടോ പോ​യി​ന്റ്, മാ​ട്ടു​പ്പ​ട്ടി, ഇ​ക്കോ പോ​യി​ന്റ്, കു​ണ്ട​ള തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ കു​തി​ര​സ​വാ​രി ന​ട​ത്തു​ന്ന​ത്. പ​ല​തും അ​നു​മ​തി​യി​ല്ലാ​ത്ത​താ​ണ്. അ​ന​ധി​കൃ​ത കു​തി​ര​സ​വാ​രി​ക്കെ​തി​രേ പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും അ​ത് ഇ​പ്പോ​ഴും നി​ര്‍​ബാ​ധം തു​ട​രു​ക​യാ​ണ്.

Read More

ആ​ദ്യം ഉ​മ്മ പി​ന്നെ ക​ടി ! മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ മ​ത്സ​രാ​ര്‍​ഥി​യെ ‘ചും​ബി​ക്കു​ക​യും ക​വി​ളി​ല്‍ ക​ടി​ക്കു​ക​യും’ ചെ​യ്ത് ഷം​ന കാ​സിം;​വീ​ഡി​യോ വൈ​റ​ല്‍…

റി​യാ​ലി​റ്റി​ഷോ​ക​ള്‍ എ​ല്ലാ​വ​ര്‍​ക്കും പ്രി​യ​പ്പെ​ട്ട​താ​ണ്. ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ചി​ല ‘റി​യാ​ലി​റ്റി’​ക​ള്‍ ഇ​വ​ര്‍ കാ​ണി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. ന​ന്നാ​യി പ്ര​ക​ട​നം ന​ട​ത്തു​ന്ന മ​ത്സ​രാ​ര്‍​ഥി​ക​ളെ പ്രോ​ല്‍​സാ​ഹി​പ്പി​ക്കാ​ന്‍ വി​ധി​ക​ര്‍​ത്താ​ക്ക​ള്‍ ന​ട​ത്തു​ന്ന അ​ഭ്യാ​സ​വും കാ​ണാ​റു​ണ്ട്. ഓ​ടി​ച്ചെ​ന്ന് കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തും പൊ​ക്കി​യെ​ടു​ക്കു​ന്ന​തു​മെ​ല്ലാം ഇ​ത്ത​രം വേ​ദി​ക​ളി​ലെ സ്ഥി​രം പ​രി​പാ​ടി​ക​ളാ​ണ്. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ വി​ധി​ക​ര്‍​ത്താ​വാ​യി എ​ത്തി​യ ഒ​രു ന​ടി കാ​ണി​ച്ച സാ​ഹ​സ​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. തെ​ലു​ങ്ക് ചാ​ന​ലി​ലെ റി​യാ​ലി​റ്റി ഷോ​യി​ല്‍ ന​ല്ല പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച മ​ത്സ​രാ​ര്‍​ത്ഥി​യെ വേ​ദി​യി​ല്‍ ചും​ബി​ക്കു​ക​യും ക​വി​ളി​ല്‍ ക​ടി​ക്കു​ക​യു​മാ​ണ് ന​ടി ചെ​യ്ത​ത്. പ്ര​ശ​സ്ത ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യ ഷം​ന കാ​സിം ആ​ണ് ഈ ​ക​ടും​കൈ ചെ​യ്ത​ത്. ഈ ​ചും​ബ​ന​ത്തി​ന്റെ​യും ക​ടി​യു​ടെ​യും വീ​ഡി​യോ ഇ​പ്പോ​ള്‍ വൈ​റ​ലാ​ണ്. മ​ല​യാ​ള​ത്തി​ന് പു​റ​മെ ക​ന്ന​ഡ, തെ​ലു​ങ്ക്, ത​മി​ഴ് സി​നി​മ​ക​ളി​ല്‍ ഷം​ന കാ​സിം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ താ​രം ഇ​ടി​വി തെ​ലു​ങ്കി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ‘ധീ ​ചാ​മ്പ്യ​ന്‍​സ്’ ഷോ​യി​ലെ വി​ധി​ക​ര്‍​ത്താ​വാ​ണ്. ഈ ​റി​യാ​ലി​റ്റി ഷോ​യി​ല്‍ അ​ത്ഭു​ത​ക​ര​മാ​യ…

Read More

എന്തുകൊണ്ട് കൊതുകിന് ചിലരോട് ഏറെപ്രിയം ! എന്തുകൊണ്ട് ചിലരെ മാത്രം തേടിപ്പിടിച്ച് കടിക്കുന്നു ! കാരണം ഞെട്ടിക്കുന്നത്…

എല്ലാവരെയും കൊതുക് കടിക്കാറുണ്ടെങ്കിലും ചിലരോട് കൊതുകിന് പ്രിയം കൂടുതലാണ്. അതിനാല്‍ തന്നെ അത്തരക്കാരെ തേടിപ്പിടിച്ച് കടിക്കാന്‍ കൊതുക് ശ്രദ്ധിക്കാറുണ്ട്. എന്താണിങ്ങനെയെന്ന് ആളുകള്‍ ചോദിക്കാറുമുണ്ട്. അതിന് വ്യക്തമായ കാരണമുണ്ടെന്നതാണ് വാസ്തവം. നമ്മള്‍ ധരിക്കുന്ന വസ്ത്രം മുതല്‍ ശരീരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുക് കടിക്കുന്നതിന് കാരണമാകുന്നുണ്ട്. കാഴ്ച വളരെ പ്രധാനമാണ് കൊതുകുകള്‍ക്ക്. അതിനാല്‍ തന്നെ ചില വസ്ത്രത്തിന്റെ നിറം കൊതുകിനെ പെട്ടെന്നാകര്‍ഷിക്കും. നേവി ബ്ലൂ, ഓറഞ്ച്, കറുപ്പ്, ചുവപ്പ് നിറങ്ങളിലെ വസ്ത്രം ധരിച്ചിരിക്കുന്നവരെ പെട്ടെന്ന് കൊതുക് കടിക്കാന്‍ ഇടയുണ്ട്. വലിയ ശരീരം ഉള്ളവരിലാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉല്‍പ്പാദിപ്പിക്കുന്ന അളവ് കൂടുതലുണ്ടാകുക. ശരീരം കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരെ കൊതുകുകള്‍ കൂടുതല്‍ ആക്രമിക്കും. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരാണ് ഗര്‍ഭിണികള്‍. അതിനാല്‍ തന്നെ അവരും കൂടുതല്‍ കൊതുകുകടി അനുഭവിക്കേണ്ടിവരും. മുട്ടയിട്ടു പെരുകുന്ന പെണ്‍കൊതുകുകള്‍ രക്തത്തിലെ…

Read More