രക്തംദാനം ചെയ്യാന്‍ നിരവധി യുവതിയുവാക്കളാണ് ഇപ്പോള്‍ മടികൂടാതെ മുമ്പോട്ടു വരുന്നത്. ബ്ലഡ് ബാങ്ക് സംവിധാനമുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തം ദാനം ചെയ്യുന്നത് യുവതികളും, യുവാക്കളും പതിവാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ രക്തം നല്‍കിയ ശേഷം അഭിപ്രായം കുറിക്കേണ്ട ഫീഡ് ബാക്ക് രജിസ്റ്ററില്‍ കണ്ട കുറിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ വൈറലാവുകയാണ്. മുന്‍പ് രക്തം നല്‍കിയ യുവാവിന്റെ കുറിപ്പാണിത്. കൊള്ളാം, വളരെ നല്ലത് ജ്യൂസിന് പകരം ചിക്കന്‍ ബിരിയാണി ആണെങ്കില്‍ പൊളിച്ചേനെ (ഇപ്പം തരാട്ട) എന്നാണ് യുവാവ് കുറിച്ചത്. ഇതേ പേജില്‍ നല്ല അഭിപ്രായം കുറിച്ച നിരവധി പേരുണ്ടായിരുന്നു. ചിക്കന്‍ ബിരിയാണി ചോദിച്ച യുവാവിന് മറുപടി നല്‍കുവാനും നിരവധി പേരാണുള്ളത്. 330 എം.എല്‍ ബ്ലഡ് കൊടുത്തവന്‍ ഒരു ചിക്കന്‍ ബിരിയാണി അല്ലേ ചോദിച്ചുള്ളൂ എന്ന് കമന്റ് ചെയ്തവരുമുണ്ട്. നിരവധി രക്തദാതാക്കളുടെ മനസ്സിലുള്ള കാര്യമാണ് യുവാവ് രജിസ്റ്ററില്‍ കുറിച്ചതെന്ന അഭിപ്രായമുള്ളവരുമുണ്ട്.
Read More