വിവാദങ്ങളെ കാറ്റില്‍ പറത്തി! കുറ്റപ്പെടുത്തിയവര്‍ക്ക് അടുത്ത മറുപടി; അമലാ പോള്‍ പറന്നു, ലഡാക്കിലേയ്ക്ക്; ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

യാത്രകളെ പ്രണയിക്കുന്ന താരമാണ് തെന്നിന്ത്യന്‍ സുന്ദരി അമല പോള്‍. അതുകൊണ്ടായിരിക്കണം ആഡംബരകാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതും. നികുതി വെട്ടിപ്പിന്റെ വാര്‍ത്ത പുറത്തുവന്ന് കുറച്ചുദിവസങ്ങള്‍ക്കുശേഷം തന്നെ പരിഹസിച്ചവരെ പുച്ഛിച്ചുകൊണ്ട് താന്‍ ബോട്ടില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോയും അമലാ പോള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ തന്നെ കുറ്റപ്പെടുത്തിയര്‍ക്കും തനിക്കെതിരെ വിവാദങ്ങള്‍ ഉയര്‍ത്തിയവര്‍ക്കും ഒരു താക്കീത് നല്‍കികൊണ്ട്, അമലാ പോള്‍ ലഡാക്കിലേയ്ക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഇതിലെ പ്രത്യേകത എന്താണെന്നു വച്ചാല്‍ അമല ഒറ്റയ്ക്ക് സ്വയം ബൈക്കോടിച്ചാണ് യാത്ര നടത്തിയിരിക്കുന്നതെന്നതാണ്. ഏതായാലും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Related posts