തിളച്ചു മറിയുന്ന വെള്ളത്തില്‍ ഒരു ഭാവഭേദവുമില്ലാതെ ഇരിക്കുന്ന കുട്ടി ! വൈറല്‍ വീഡിയോയിലെ കള്ളി പൊളിഞ്ഞടുക്കിയത് ഇങ്ങനെ…

സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി വൈറലായിക്കൊണ്ടിരിക്കുന്നത് നിരവധി വീഡിയോകളാണ്. അതില്‍ ചിലതെങ്കിലും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആളാവാന്‍ വേണ്ടി വ്യാജ വീഡിയോകള്‍ പോസ്റ്റു ചെയ്യുന്നവരും കുറവല്ല. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയുടെ കള്ളി പൊളിച്ച കഥയാണ് ഒരു കൂട്ടം ആളുകള്‍ക്ക് പറയാനുള്ളത്. ഇനി വീഡിയോയിലേക്ക് വരാം…അടുപ്പുകൂട്ടി അതിന് മുകളില്‍ വെച്ചിരിക്കുന്ന ഒരു കൂറ്റന്‍ ചട്ടി, അതില്‍ കൈകള്‍ കൂപ്പിയിരിക്കുന്ന ഒരു ആണ്‍കുട്ടി ഇരിക്കുന്നു. തിളച്ചു മറിയുന്ന വെള്ളത്തിലാണ് അവന്‍ കൈകൂപ്പി ഇരിക്കുന്നത് എന്നതാണ് ഏവരെയും അതിശയിപ്പിക്കുന്നത്. അവന് ചുറ്റം ഒരു ആള്‍ക്കൂട്ടം രൂപപ്പെട്ടിക്കുന്നത് വീഡിയോയില്‍ കാണാം, എന്നാല്‍ അവനെ കണ്ടാല്‍ അതൊന്നും ബാധിച്ചതായി തോന്നുകയില്ല. കുട്ടിയുടെ പിന്നിലുള്ള ഒരു ബാനറില്‍ ‘പ്രഹ്ലാദ്’ എന്ന് എഴുതിയിരിക്കുന്നത് കാണാം. ഇവന് ചുറ്റും കൂടിയിരിക്കുന്ന ആള്‍ക്കൂട്ടത്തില്‍ പലരും തങ്ങളുടെ മൊബൈല്‍ഫോണുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കാണാന്‍ സാധിക്കും. ട്വിറ്റര്‍ ഉപയോക്താവായ സന്ദീപ് ബിഷ്ട് പങ്കുവെച്ചതിന് ശേഷം…

Read More