തിളച്ചു മറിയുന്ന വെള്ളത്തില്‍ ഒരു ഭാവഭേദവുമില്ലാതെ ഇരിക്കുന്ന കുട്ടി ! വൈറല്‍ വീഡിയോയിലെ കള്ളി പൊളിഞ്ഞടുക്കിയത് ഇങ്ങനെ…

സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി വൈറലായിക്കൊണ്ടിരിക്കുന്നത് നിരവധി വീഡിയോകളാണ്. അതില്‍ ചിലതെങ്കിലും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

ആളാവാന്‍ വേണ്ടി വ്യാജ വീഡിയോകള്‍ പോസ്റ്റു ചെയ്യുന്നവരും കുറവല്ല. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയുടെ കള്ളി പൊളിച്ച കഥയാണ് ഒരു കൂട്ടം ആളുകള്‍ക്ക് പറയാനുള്ളത്.

ഇനി വീഡിയോയിലേക്ക് വരാം…അടുപ്പുകൂട്ടി അതിന് മുകളില്‍ വെച്ചിരിക്കുന്ന ഒരു കൂറ്റന്‍ ചട്ടി, അതില്‍ കൈകള്‍ കൂപ്പിയിരിക്കുന്ന ഒരു ആണ്‍കുട്ടി ഇരിക്കുന്നു.

തിളച്ചു മറിയുന്ന വെള്ളത്തിലാണ് അവന്‍ കൈകൂപ്പി ഇരിക്കുന്നത് എന്നതാണ് ഏവരെയും അതിശയിപ്പിക്കുന്നത്. അവന് ചുറ്റം ഒരു ആള്‍ക്കൂട്ടം രൂപപ്പെട്ടിക്കുന്നത് വീഡിയോയില്‍ കാണാം, എന്നാല്‍ അവനെ കണ്ടാല്‍ അതൊന്നും ബാധിച്ചതായി തോന്നുകയില്ല.

കുട്ടിയുടെ പിന്നിലുള്ള ഒരു ബാനറില്‍ ‘പ്രഹ്ലാദ്’ എന്ന് എഴുതിയിരിക്കുന്നത് കാണാം. ഇവന് ചുറ്റും കൂടിയിരിക്കുന്ന ആള്‍ക്കൂട്ടത്തില്‍ പലരും തങ്ങളുടെ മൊബൈല്‍ഫോണുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കാണാന്‍ സാധിക്കും.

ട്വിറ്റര്‍ ഉപയോക്താവായ സന്ദീപ് ബിഷ്ട് പങ്കുവെച്ചതിന് ശേഷം 30 സെക്കന്റ് ദൈര്‍ഖ്യം ഉള്ള വീഡിയോ മൈക്രോബ്ലോഗിങ്ങ് പ്ലാറ്റ്ഫോമായ ട്വിറ്ററില്‍ ഏകദേശം ഒരു ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

ആദ്യമൊന്ന് അമ്പരന്നെങ്കിലും ഇതിന്റെ പിന്നിലെ കാര്യം പിടി കിട്ടിയ ചിലര്‍ ഇതിലെ കള്ളി വെളിച്ചത്താക്കാന്‍ തുടങ്ങി. മുമ്പും പലരും പയറ്റി വിജയിച്ച തന്ത്രമാണ് ഈ വീഡിയോയുടെ പിന്നണിക്കാരും എടുത്ത് പ്രയോഗിച്ചിരിക്കുന്നത്.

മറ്റൊരു വസ്തുത എന്തെന്നാല്‍ ഈ വീഡിയോ ഈ വര്‍ഷം എടുത്തതല്ല, 2019ല്‍ എടുത്തതാണ്.അന്വേഷണ കുതുകിയായ ഒരു ട്വിറ്റര്‍ ഉപയോക്താവാണ് 2019ല്‍ യൂട്യൂബില്‍ പങ്കു വെച്ച വീഡിയോ ആണിതെന്ന് കണ്ടെത്തിയത്.

”ടിവി വണ്‍” എന്ന ഒരു യൂട്യൂബ് ചാനലാണ് 2019, ഡിസംബര്‍ 10ന് പ്രസ്തുത വീഡിയോ പങ്കു വെച്ചത്. അന്നതിന് 8000ത്തിലധികം കാഴ്ചക്കാരെയും ലഭിച്ചിരുന്നു.

തുടര്‍ന്ന് ഇത്തരത്തിലുള്ള ഒട്ടേറെ വ്യാജ വീഡിയോകള്‍ മറ്റ് ട്വിറ്റര്‍ ഉപയോക്താക്കളും പങ്കുവെയ്ക്കുകയുണ്ടായി. അതില്‍ ഏറ്റവും ശ്രദ്ധ നേടിയ വീഡിയോ, ഒരു ബുദ്ധ സന്ന്യാസി, തെറ്റിദ്ധാരണ പരത്തുക എന്ന ഉദ്ദേശത്തോട് കൂടി, തിളച്ച എണ്ണ നിറച്ച കലത്തില്‍ ഇരിക്കുന്നതാണ്.

”ഇത് ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള വഞ്ചനയാണ് . . . വെള്ളം ഇത്ര തിളച്ചിട്ടും ആവി വരാതിരിക്കുന്നത് സാധ്യമായ കാര്യമല്ല, അതുപോലെ തന്നെ ചട്ടിയിലെ പൂവിതളുകള്‍ വാടാതെയുമിരിക്കില്ല” വീഡിയോയെ കുറിച്ച് ഒരു ഉപയോക്താവ് പ്രതികരിച്ചതിങ്ങനെയാണ്.

മറ്റൊരു ഉപയോക്താവായ മീര്‍ ആബിദ് വീഡിയോയെ തള്ളിപ്പറഞ്ഞു കൊണ്ട് വാദിക്കുന്നത്, ഈ തന്ത്രത്തിന് പിന്നില്‍ ഒരു എയര്‍ പമ്പ് ആകാം എന്നാണ്. ”വെള്ളം തിളയ്ക്കുമ്പോള്‍ സാധാരണ അത് കടായിയുടെ എല്ലാ ദിശകളിലേക്കുമാണ് തിളയ്ക്കുക, അല്ലാതെ മുന്‍പിലേക്ക് മാത്രമല്ല, കൂടാതെ കുട്ടിയ്ക്ക് പിന്നിലെ പൂക്കള്‍ ഒട്ടും തന്നെ ചലിക്കുന്നുമില്ല,” ആബിദ് തുടര്‍ന്നു. ‘കടായിയുടെ അടിത്തട്ട് കട്ടിയുള്ളതാണ്, അതിനാല്‍ തീ വെള്ളത്തെ തിളപ്പിക്കുന്നില്ല.”

‘ഇടയ്ക്ക് ശൂന്യതയുള്ള രണ്ട് തോട്, വെള്ളത്തിലേക്ക് ചൂട് കൊണ്ടു വരാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല, കൂടാതെ ഒരു സ്ഥലത്ത് എയര്‍ പമ്പും സ്ഥാപിച്ചിട്ടുണ്ട്. എല്ലാ മാന്ത്രിക വിദ്യകളും ഇത്തരത്തിലുള്ള ചതികളാണ്, ‘മായാ ജാലം’ പോലും അങ്ങനെ തന്നെ,”മറ്റൊരു ഉപയോക്താവായ ഷെയ്ഖ് സുലെമാന്‍ പറയുന്നു.

ക്വോറ ഉപയോക്താവായ മൈക്കല്‍ വാന്‍ ഇന്‍ പ്രസ്തുത വീഡിയോയെ കുറിച്ച് വിവരിക്കാന്‍ 2019ല്‍ ശ്രമിച്ചിരുന്നു. അന്ന് മൈക്കല്‍ പറഞ്ഞത് ഈ വിദ്യയുടെ പുറകില്‍ പ്രവര്‍ത്തിക്കുന്നത് കാര്‍ബണ്‍ ഡയോക്‌സൈഡ് സിലിണ്ടറാണന്നാണ്.

”ആണ്‍കുട്ടിയുടെ ട്രൌസറിന്റെ കാലുകള്‍ ചേര്‍ന്നു വരുന്ന ഭാഗത്ത് കാര്‍ബണ്‍ ഡയോക്‌സൈഡ് നിറച്ച നിറച്ച ഒരു ചെറിയ ടാങ്ക് (ഗ്യാസ് സിലിണ്ടര്‍) ഒളിപ്പിച്ച് വെച്ചിരിക്കുന്നു.

ചെറുതായി തുറന്ന വാല്‍വിലൂടെ ഗ്യാസ് പുറപ്പെടുമ്പോള്‍ ഇതിന് തണുപ്പിക്കാനുള്ള ശേഷി ഉണ്ട്. ആ കുമിളകള്‍ തണുത്തതാണ്, കാര്‍ബണ്‍-ഡൈ ഓക്‌സൈഡ് വാതകമാണ്, നീരാവി അല്ല,” അദ്ദേഹംപറഞ്ഞു.

Related posts

Leave a Comment