കുറഞ്ഞ കൂലി 30000 ശതമാനം കൂട്ടിയിട്ടും വെനസ്വലക്കാരുടെ ബുദ്ധിമുട്ട് തീരുന്നില്ല ! ഇന്ത്യന്‍ രൂപയില്‍ നോക്കിയാല്‍ അടിസ്ഥാന ശമ്പളം വെറും 50 പൈസ; ആളുകള്‍ ബ്രസീലിലേക്ക് കൂട്ടപ്പാലായനം ചെയ്യുന്നു

കടുത്ത സാമ്പത്തിക ദുരവസ്ഥയിലൂടെ കടന്നു പോകുന്ന വെനസ്വലയില്‍ നടപ്പിലാക്കിയ പുതിയ ശമ്പള സ്‌കെയില്‍ പ്രകാരം കുറഞ്ഞ ശമ്പളം 30000 ഇരട്ടിയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ ഇതൊന്നും വെനസ്വലന്‍ ജനതയെ സന്തോഷിപ്പിക്കുന്നില്ല. ഒരു കിലോ ഇറച്ചി വാങ്ങാന്‍ പോലും ഇത് തികയില്ലെന്നതു തന്നെ കാരണം. ഇന്ത്യന്‍ രൂപയുമായി നോക്കിയാല്‍ വെറും 50 പൈസയാണ് കൂലി വരിക. നിലവിലെ വിനിമയ നിരക്ക് പ്രകാരം ഒരു വെനസ്വേലന്‍ ബൊളിവറിന് രൂപാമൂല്യം 0.00028 എന്നതാണ്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആളുകള്‍ അയല്‍രാജ്യമായ ബ്രസീലിലേക്ക് കൂട്ടപ്പാലായനം നടത്തുകയാണ്. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ പുതിയ സാമ്പത്തിക നയം രാജ്യത്തെ സാമ്പത്തിക നിലയെ വീണ്ടും വീണ്ടും തകര്‍ക്കുകയാണ്. രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യത്തില്‍ കാര്യമായ ഇടിവുതന്നെ കഴിഞ്ഞയാഴ്ച വന്നു. തിങ്കളാഴ്ച മുതല്‍ സോവറിന്‍ ബൊളീവര്‍ എന്ന പുതിയ കറന്‍സി കൂടി അവതരിപ്പിച്ചതോടെ സമ്പദ് വ്യവസ്ഥ ആകെ താറുമാറായി.…

Read More