സൗ​ഹൃ​ദം ലൈം​ഗി​ക​ബ​ന്ധ​ത്തി​നു​ള്ള സ​മ്മ​ത​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ല ! യു​വ​തി ഗ​ര്‍​ഭി​ണി​യാ​യ കേ​സി​ല്‍ ബോം​ബെ ഹൈ​ക്കോ​ട​തി…

ഒ​രു യു​വ​തി​യും യു​വാ​വും സൗ​ഹൃ​ദ​ത്തി​ലാ​ണെ​ന്നു ക​രു​തി അ​ത് ലൈം​ഗി​ക ബ​ന്ധ​ത്തി​നു​ള്ള സ​മ്മ​ത​മാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി. ബ​ലാ​ത്സം​ഗ കേ​സി​ല്‍ അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ടാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ ആ​ശി​ഷ് ച​ക്കോ​ര്‍ എ​ന്ന​യാ​ള്‍ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജ​സ്റ്റി​സ് ഭാ​ര​തി ഡാം​ഗ്റെ ത​ള്ളി​യ​ത്. താ​ന്‍ ആ​ശി​ഷു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും വി​വാ​ഹം ക​ഴി​യ്ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ലൈം​ഗി​ക​ബ​ന്ധ​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നു​മാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ ഇ​യാ​ള്‍ പി​ന്മാ​റി​യെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ യു​വ​തി​യു​ടെ സ​മ്മ​ത​പ്ര​കാ​ര​മാ​യി​രു​ന്നു ലൈം​ഗി​ക​ബ​ന്ധം എ​ന്നാ​ണ് പ്ര​തി​യു​ടെ വാ​ദം. ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ സൗ​ഹൃ​ദം പു​രു​ഷ​ന് ലൈം​ഗി​ക ബ​ന്ധം സ്ഥാ​പി​ക്കാ​നു​ള്ള ലൈ​സ​ന്‍​സ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ജ​ഡ്ജി ശാ​രീ​രി​ക ബ​ന്ധ​ത്തി​ന് സ​മ്മ​തം ന​ല്‍​കാ​ന്‍ യു​വ​തി നി​ര്‍​ബ​ന്ധി​ത​യാ​യോ എ​ന്ന കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

Read More