കങ്കണയ്ക്ക് ആവാമെങ്കില്‍ എന്തുകൊണ്ട് കാജലിന് ആയ്ക്കൂടാ ! പാരീസ് പാരീസിലെ വിവാദ സ്പര്‍ശനത്തെ ന്യായീകരിച്ച് സംവിധായകന്‍; സംഭവം കത്തിക്കയറുന്നു…

തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാള്‍ പ്രധാനവേഷത്തിലെത്തുന്ന ‘പാരിസ് പാരിസ്’ എന്ന ചിത്രത്തിന്റെ ട്രെയിലറിലെ ‘സ്പര്‍ശന വിവാദം’ പുതിയ തലങ്ങളിലേക്ക്. കാജലിന്റെ സ്തനത്തില്‍ സഹതാരം എല്ലി അവ്‌റാം സ്പര്‍ശിക്കുന്ന രംഗം ട്രെയിലറില്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ ആ രംഗത്തില്‍ ഒരു തെറ്റുമില്ലെന്നും ഈ ചിത്രത്തിന്റെ യഥാര്‍ഥ പതിപ്പായ ‘ക്വീന്‍’ ഹിന്ദിയില്‍ ഇറങ്ങിയപ്പോള്‍ ഇതേ രംഗം ഇതേ പോലെത്തെന്നെ അതില്‍ ഉണ്ടായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ രമേഷ് അരവിന്ദ് പറയുന്നു. ‘ക്വീനിന്റെ റീമേക്ക് ആണല്ലോ പാരിസ് പാരിസ്. ക്വീനില്‍ കങ്കണയും ലിസ ഹെയ്ഡനും ഒരുമിച്ച് ഇതേ രീതിയില്‍ തന്നെയാണ് ഈ രംഗം ചെയ്തിട്ടുള്ളത്. അന്ന് ഒരു വിവാദവും ഉണ്ടായിട്ടില്ല. അതില്‍ മോശമായി ഒന്നുമില്ല താനും. പിന്നെ എന്തിനാണ് ഇപ്പോള്‍ ഇങ്ങനെ ?’ രമേഷ് ചോദിക്കുന്നു. എന്നാല്‍ ചിത്രത്തിലെ അപ്രധാന രംഗം ട്രെയിലറില്‍ ഉള്‍പ്പെടുത്തി സിനിമ മാര്‍ക്കറ്റ് ചെയ്യാനുള്ള കുറുക്കു വഴിയാണ്…

Read More