കോവിഡിന് ഏറ്റവും പ്രിയപ്പെട്ട അവയവം ‘ശ്വാസകോശം’ അല്ല ! കോവിഡ് ഭേദമായതിനു ശേഷം മരിക്കുന്നത് ഇക്കാരണത്താല്‍; പുതിയ പഠനം മുന്‍ധാരണകളെല്ലാം തിരുത്തിക്കുറിക്കുന്നത്…

കോവിഡ് ഏറ്റവും ആഘാതമുണ്ടാക്കുന്നതും വേഗത്തില്‍ ബാധിക്കുന്നതും ശ്വാസകോശത്തിലാണെന്നാണ് നമ്മള്‍ പൊതുവെ ധരിക്കുന്നത്. എന്നാല്‍ പുതിയ പഠനം ഈ ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ്. കോവിഡ് ബാധ ശരീരത്തില്‍ ഏറ്റവും ആഘാതമുണ്ടാക്കുന്നത് തലച്ചോറില്‍ എന്നാണ് ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരുടെ പഠനം പറയുന്നത്. കോവിഡ് ഒരു ശ്വാസകോശ രോഗമാണെന്ന പൊതുധാരണയ്ക്ക് വിരുദ്ധമാണ് പഠനഫലങ്ങളെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ശ്വാസകോശം കോവിഡിന്റെ ആഘാതം തരണം ചെയ്താലും തലച്ചോര്‍ രോഗബാധിതമായി തുടരും. വൈറസസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. എലികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ഒരു കൂട്ടം എലികളില്‍ കൊറോണ വൈറസും ഒരു കൂട്ടം എലികളില്‍ സലൈന്‍ സൊല്യൂഷനും കുത്തിവച്ചു. വൈറസ് കുത്തിവച്ച എലികളുടെ ശ്വാസകോശത്തില്‍ മൂന്നു ദിവസത്തിനു ശേഷം വൈറസ് തോത് മൂര്‍ധന്യത്തിലെത്തി. പിന്നീട് അത് കുറയാന്‍ തുടങ്ങി. എന്നാല്‍ രോഗം ബാധിച്ച് 56 ദിവസമായിട്ടും…

Read More

കോവിഡ് ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നെ അതില്‍ നിന്നും മോചനമില്ല ? വൈറസ് തലച്ചോറില്‍ എത്തുന്നുവെന്ന് പുതിയ പഠനം; ജര്‍മന്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്…

ലോകത്തെ വിഴുങ്ങിയ കൊറോണ വൈറസില്‍ നിന്നും മുക്തി നേടുന്നതിനുള്ള പഠനങ്ങള്‍ ലോകമാകമാനം പുരോഗമിക്കുകയാണ്. ഇപ്പോള്‍ ജര്‍മന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പഠനം ലോകത്തെയാകെ ഞെട്ടിക്കുകയാണ്. ശ്വാസോച്ഛാസത്തിന്റെ ഭാഗമായി മൂക്കിലൂടെ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന കൊറോണ, നാസാരന്ധ്രത്തിലെ മ്യുക്കസില്‍ കുറച്ച് സമയം ചെലവഴിച്ചശേഷം മനുഷ്യന്റെ തലച്ചോറില്‍ എത്തിച്ചേരാമെന്നാണ് പുതിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. മ്യുക്കോസല്‍ പാത്ത്‌വേയിലൂടെ കൊറോണ വൈറസിന് മനുഷ്യ തലച്ചോറിലെ ന്യുറോണുകളെ ബാധിക്കാം എന്നതിന് ആദ്യമായി ലഭിക്കുന്ന തെളിവുകൂടിയാണിത്. ഈ മഹാമാരിയുടെ ആരംഭകാലം മുതല്‍ക്കെ പലയിടങ്ങളില്‍നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു വസ്തുതയുണ്ട്. അതായത്, സാര്‍സ്-കോവ്-2 എന്ന ശാസ്ത്രീയ നാമമുള്ള കൊറോണ വൈറസ് ശ്വാസസംബന്ധിയായ പ്രശ്‌നങ്ങള്‍ മാത്രമല്ല നാഢീവ്യവസ്ഥയേയും തകരാറിലാക്കുന്നുണ്ട് എന്ന വാര്‍ത്ത പല ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കൂടുതല്‍ വിശദമായി പറഞ്ഞാല്‍, ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങളില്‍ മൂന്നില്‍ ഒന്ന്, രുചി, ഗന്ധം എന്നിവ തിരിച്ചറിയാതിരിക്കുക, തലവേദന,…

Read More

ഒരിക്കലെങ്കിലും കഞ്ചാവ് വലിച്ചിട്ടുള്ളവരെ കാത്തിരിക്കുന്നത് ! കഞ്ചാവിന്റെ ഒറ്റത്തവണത്തെ ഉപയോഗം പോലും കൗമാരക്കാരുടെ ഭാവി മാറ്റി മറിച്ചേക്കാം;കഞ്ചാവ് തലച്ചോറില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഇങ്ങനെ…

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ലഹരിവസ്തുവാണ് കഞ്ചാവ്. വേദനസംഹാരിയായും മറ്റും ഉപയോഗിക്കുന്ന കഞ്ചാവ് ചില രാജ്യങ്ങളില്‍ നിയമവിധേയമാണെങ്കിലും ഇന്ത്യയുള്‍പ്പെടെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് നിരോധിത വസ്തുവാണ്. ഇന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ തഴച്ചു വളരുന്നത്. ഒരു തവണ മാത്രം കഞ്ചാവ് വലിച്ചാല്‍ ഒരു കുഴപ്പവുമില്ലെന്നു കരുതുന്നവരാണ് ഒട്ടുമിക്ക കൗമാരക്കാരും. എന്നാല്‍ കഞ്ചാവിന്റെ ഒറ്റത്തവണ ഉപയോഗം പോലും കൗമാരക്കാരിലെ തലച്ചോറില്‍ ഏറെ ആശങ്കാകരമായ രീതിയില്‍ മാറ്റം സൃഷ്ടിക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഇത് കുട്ടികളിലെ പേടിയേയും വെപ്രാളത്തെയും വര്‍ധിപ്പിക്കുന്ന തത്തിലുള്ള മാറ്റമാണ് തലച്ചോറില്‍ സൃഷ്ടിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. 14 വയസ് പ്രായമായ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവരില്‍ കഞ്ചാവിലുള്ള സൈക്കോ ആക്ടീവ് രാസവസ്തുവായ ടിഎച്ച്സി തലച്ചോറില്‍ വളരെ വേഗത്തില്‍ തന്നെ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നും ഇവരുടെ സ്വഭാവത്തില്‍ വളരെയേറെ മാറ്റമുണ്ടാകുന്നുണ്ടെന്നുമാണ് പഠനം പറയുന്നത്. അതായത് തലച്ചോറിലെ…

Read More