സി​ഒ​പി​ഡി രോ​ഗി​ക​ളുടെ ശ്രദ്ധയ്ക്ക് (2) സി​ഒ​പി​ഡി രോ​ഗി​ക​ളി​ൽ‌ കോ​വി​ഡ് മാ​ര​ക​മാ​യേ​ക്കാം

ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന ഒ​രു രോ​ഗ​മാ​ണ് സി.​ഒ.​പി.​ഡി. അ​ഥ​വാ ക്രോ​ണി​ക് ഒ​ബ്‌​സ്ട്ര​ക്ടീ​വ് പ​ള്‍​മ​ണ​റി ഡി​സീ​സ്. വി​ട്ടു​മാ​റാ​ത്ത​തും കാ​ല​ക്ര​മേ​ണ വ​ര്‍​ധി​ക്കു​ന്ന​തു​മാ​യ ശ്വാ​സം​മു​ട്ട​ല്‍, ക​ഫ​കെ​ട്ട്, ചു​മ എ​ന്നി​വ​യാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. പ്ര​തി​രോ​ധ കു​ത്തി​വ​യ്‌​പ്പെ​ടു​ക്കു​കസി​ഒ​പി​ഡി രോ​ഗി​ക​ളി​ൽ കോ​വി​ഡും മ​റ്റു ശ്വാ​സ​കോ​ശ അ​ണു​ബാ​ധ മൂ​ല​മു​ള്ള രോ​ഗ​ങ്ങ​ളും ത​ട​യു​ന്ന​​തി​നു പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ൾ സ​ഹാ​യി​ക്കു​ന്നു. സി​ഒപി​ഡി രൂ​ക്ഷ​മാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും വാ​ക്സി​നു​ക​ൾ ഗു​ണ​പ്ര​ദം. ശ്വസന വ്യായാമം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും ജീ​വി​ത​ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ശ്വ​സ​ന വ്യാ​യാ​മ മു​റ​ക​ളും വീ​ട്ടി​ൽ ത​ന്നെ​യു​ള്ള ന​ട​ത്ത​വും മ​റ്റു ല​ഘു​വ്യാ​യാ​മ​ങ്ങ​ളും ഉ​പ​കാ​ര​പ്ര​ദം. പു​ക​യും വി​ഷ​വാ​ത​ക​ങ്ങ​ളു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്കു​കപു​ക​വ​ലി ഒ​ഴി​വാ​ക്കു​ക. മു​റി​ക​ളി​ൽ വാ​യുസ​ഞ്ചാ​രം ഒ​ഴി​വാ​ക്കു​ക. വാ​യുമ​ലി​നീ​ക​ര​ണം ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ലു​ള്ള പാ​ച​ക​രീ​തി അ​വം​ലം​ബി​ക്കു​ക. കോ​വി​ഡ് രോ​ഗ​സാ​ധ്യ​ത കു​റ​യ്ക്കു​ക മാ​സ്ക് ധ​രി​ക്കു​ക. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക. കൈ​ക​ൾ ശു​ചി​യാ​ക്കു​ക. എ​ന്നി​വ​യ്ക്കൊ​പ്പം സി​ഓ​പി​ഡി രോ​ഗി​ക​ൾ വാ​ക്സി​ൻ കൂ​ടി സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. സി​ഒ​പി​ഡി രോ​ഗി​ക​ൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ1.സി​ഒ​പി​ഡി രോ​ഗി​ക​ളി​ൽ‌ കോ​വി​ഡ്…

Read More

കൊറോണ ബാധയില്‍ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കാന്‍ മരുന്ന് ? അഞ്ചു മരുന്നുകള്‍ ഫലപ്രദമെന്ന് ശാസ്ത്രജ്ഞര്‍;വിവരം ഇങ്ങനെ…

കൊറോണ വൈറസ് ബാധിക്കുന്നതില്‍ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കുന്ന മരുന്ന് കണ്ടെത്തുന്നതിനായി പഠനം. ശ്വാസകോശത്തില്‍ വൈറസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ രൂപരേഖയാണ് തയാറാക്കിയത്. യുഎസ്സിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയാണു പഠനം നടത്തിയത്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) അംഗീകരിച്ച 18 മരുന്നുകളാണ് പരീക്ഷിച്ചു നോക്കിയത്. 5 മരുന്നുകള്‍ ഏറെ ഫലപ്രദമാണെന്നു കണ്ടെത്തി. കൊറോണ വൈറസ് ശ്വാസകോശത്തില്‍ പടരുന്നത് 90% തടയാന്‍ ഈ മരുന്നുകള്‍ക്കായി. ശ്വാസകോശങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തി. വൈറസ് ബാധിച്ച് ഒരു മണിക്കൂറിനു ശേഷം നിരീക്ഷണം ആരംഭിച്ചു. വൈറസ് ബാധിക്കുന്ന ഘട്ടത്തില്‍തന്നെ ശ്വാസകോശത്തെയും ബാധിക്കാന്‍ തുടങ്ങിയെന്ന് പഠനം നടത്തിയ വൈറോളജിസ്റ്റ് എല്‍ക് മുല്‍ബെര്‍ഗെര്‍ പറഞ്ഞു. വൈറസ് ശ്വാസകോശത്തിന് സാരമായ മാറ്റമുണ്ടാക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. പരീക്ഷിച്ച മരുന്നുകള്‍ വൈറസ് വ്യാപനം തടയുന്നതില്‍ വിജയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More

കോവിഡിന് ഏറ്റവും പ്രിയപ്പെട്ട അവയവം ‘ശ്വാസകോശം’ അല്ല ! കോവിഡ് ഭേദമായതിനു ശേഷം മരിക്കുന്നത് ഇക്കാരണത്താല്‍; പുതിയ പഠനം മുന്‍ധാരണകളെല്ലാം തിരുത്തിക്കുറിക്കുന്നത്…

കോവിഡ് ഏറ്റവും ആഘാതമുണ്ടാക്കുന്നതും വേഗത്തില്‍ ബാധിക്കുന്നതും ശ്വാസകോശത്തിലാണെന്നാണ് നമ്മള്‍ പൊതുവെ ധരിക്കുന്നത്. എന്നാല്‍ പുതിയ പഠനം ഈ ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ്. കോവിഡ് ബാധ ശരീരത്തില്‍ ഏറ്റവും ആഘാതമുണ്ടാക്കുന്നത് തലച്ചോറില്‍ എന്നാണ് ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരുടെ പഠനം പറയുന്നത്. കോവിഡ് ഒരു ശ്വാസകോശ രോഗമാണെന്ന പൊതുധാരണയ്ക്ക് വിരുദ്ധമാണ് പഠനഫലങ്ങളെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ശ്വാസകോശം കോവിഡിന്റെ ആഘാതം തരണം ചെയ്താലും തലച്ചോര്‍ രോഗബാധിതമായി തുടരും. വൈറസസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. എലികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ഒരു കൂട്ടം എലികളില്‍ കൊറോണ വൈറസും ഒരു കൂട്ടം എലികളില്‍ സലൈന്‍ സൊല്യൂഷനും കുത്തിവച്ചു. വൈറസ് കുത്തിവച്ച എലികളുടെ ശ്വാസകോശത്തില്‍ മൂന്നു ദിവസത്തിനു ശേഷം വൈറസ് തോത് മൂര്‍ധന്യത്തിലെത്തി. പിന്നീട് അത് കുറയാന്‍ തുടങ്ങി. എന്നാല്‍ രോഗം ബാധിച്ച് 56 ദിവസമായിട്ടും…

Read More