ഏറ്റവും അധികം ആവശ്യക്കാര്‍ പതിനേഴു തികയാത്ത പെണ്‍കുട്ടികള്‍ക്ക്; 15കാരിയെങ്കില്‍ വില 15 മുതല്‍ 25 ലക്ഷം വരെ;പെണ്‍കുട്ടികളെ കൊണ്ടുവരുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നും; ഹരിയാനയിലെ ഞെട്ടിക്കുന്ന വിവാഹക്കച്ചവടം ഇങ്ങനെ…

ഛണ്ഡീഗഡ്: പെണ്‍ഭ്രൂണഹത്യ ഏറ്റവും കൂടുതല്‍ നടക്കുന്നതും സ്ത്രീപുരുഷ അനുപാതം ഏറ്റവും കുറവുള്ളതുമായ സംസ്ഥാനമാണ് ഹരിയാന. മേല്‍പ്പറഞ്ഞ രണ്ടു കാര്യങ്ങളും പരസ്പരപൂരകങ്ങളാണെങ്കിലും ‘കല്യാണപ്പെണ്ണ്’ ഹരിയാനയില്‍ ഒരു വന്‍വ്യവസായമായി മാറിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസം ഇല്ലാത്ത ദരിദ്ര പശ്ചാത്തലത്തിലുള്ള കുടുംബങ്ങളില്‍ നിന്നും ഹരിയാനയിലേക്ക് പെണ്‍കുട്ടികളെ കടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ലക്ഷങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടികളെ വിലയ്ക്കു വാങ്ങുന്ന ബിസിനസ് പൊടിപൊടിക്കുമ്പോള്‍ ഇടനിലക്കാരും സ്ഥാപനങ്ങളും തടിച്ചു കൊടുക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വരെ വില്‍പ്പനച്ചരക്കാക്കുകയാണ്. ‘പാരോ’ എന്നും ‘മോള്‍ കി ബഹു’ എന്നും പരാമര്‍ശിക്കാറുള്ള പതിനേഴ് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ സ്വകാര്യസ്വത്ത് എന്ന നിലയിലാണ് പരിഗണിച്ച് വില്‍ക്കുകയും വീണ്ടും വില്‍ക്കപ്പെടുകയും ചെയ്യുന്നു. ഹരിയാനയിലെ സ്ത്രീപുരുഷ അനുപാതം വെച്ച് ഇതൊരു വലിയ ബിസിനസായി മാറിയതോടെ ഓരോ കല്യാണപ്പെണ്ണുങ്ങള്‍ക്ക് വെയ്ക്കുന്ന മതിപ്പുവില ഒരു ലക്ഷമാണ്. ഇടനിലക്കാരും വന്‍ തുകയാണ് ഇതിലൂടെ…

Read More