പാതിരാത്രിയില്‍ കൂട്ടുകാരന്റെ കാമുകീ സംഗമത്തിന് കാവല്‍ നില്‍ക്കാന്‍ പോയി; അടുത്ത വീട്ടിലെ സ്ത്രീയുടെ സ്വര്‍ണമാലയും ഫോണും കവര്‍ന്നു; കായംകുളത്ത് പതിനേഴുകാരനെ കുടുക്കിയത് അതിബുദ്ധി…

കായംകുളം: കൂട്ടുകാരന്റെ കാമുകീസംഗമത്തിന് കാവല്‍ നില്‍ക്കാന്‍ പോയ പതിനേഴുകാരന്‍ അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും മകളുടെ സ്വര്‍ണമാലയും കവര്‍ന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ കൗമാരക്കാരനെ പോലീസ് പൊക്കി. വ്യാഴാഴ്ച പുലര്‍ച്ചെ കൃഷ്ണപുരത്തിനടുത്താണു സംഭവം. പുലര്‍ച്ചെ രണ്ടു മണിയോടെ ദേഹത്ത് എന്തോ ദ്രാവകം വീണപ്പോഴാണ് ഉണര്‍ന്നതെന്നും ജനാലയ്ക്കടുത്തു മുഖം മറച്ച് ആരോ നില്‍ക്കുന്നതു കണ്ടെന്നും വീട്ടമ്മ പൊലീസിനെ അറിയിച്ചിരുന്നു. ഒച്ചവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍, കുട്ടിയുടെ ദേഹത്തു ദ്രാവകം ഒഴിച്ചിട്ടുണ്ടെന്നും കത്തിക്കുമെന്നും ജനാലയ്ക്കടുത്തു നിന്നയാള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി. പുറത്തു വന്നാല്‍ ഫോണ്‍ തിരികെ തരാമെന്നും പറഞ്ഞു. ഇടയ്ക്കു തിരിച്ചെത്തിയ സുഹൃത്ത് വിളിച്ചിട്ടും പ്രതി കൂടെപ്പോയില്ല. കൂട്ടുകാരന്‍ തിരികെ പോകുകയും ചെയ്തു. ഫോണ്‍ തന്നാല്‍ പുറത്തേക്കു വരാമെന്നു പറഞ്ഞ വീട്ടമ്മയുടെ തന്ത്രത്തില്‍ പ്രതി വീഴുകയായിരുന്നു. ഫോണ്‍ കിട്ടിയതോടെ വീട്ടമ്മ ബഹളം വച്ചു. ഇതോടെ ഇയാള്‍ ഓടിപ്പോവുകയായിരുന്നു. ഫോണ്‍ കിട്ടിയ ഉടന്‍ പ്രതി…

Read More

മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അലമാര തുറന്നപ്പോള്‍ കണ്ടത് വിലകൂടിയ വിദേശമദ്യം ! പ്രലോഭനം സഹിക്കാനാകാതെ ഒറ്റയിരുപ്പിന് ഒരു ഫുള്‍തീര്‍ത്തതോടെ കള്ളന്‍ ഫ്‌ളാറ്റ്; തിരുവന്തപുരത്ത് നടന്ന സിനിമാ സ്റ്റൈല്‍ സംഭവങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: കള്ളന്മാര്‍ക്ക് പലപ്പോഴും അമളികള്‍ പിണയാറുണ്ട്. തിരുവനന്തപുരത്ത് ഒരു വീട്ടില്‍ മോഷണത്തിനായി കയറിയ കള്ളന് പറ്റിയതും അത്തരമൊരു അമളിയാണ്. ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ സ്വര്‍ണത്തിനും പണത്തിനുമായി അലമാര തുറന്നപ്പോള്‍ ആദ്യം കണ്ണില്‍പെട്ടത് വിലകൂടിയ വിദേശമദ്യം ആയിരുന്നു. മദ്യം കണ്ടതോടെ കള്ളന് പ്രലോഭനം സഹിക്കാനായില്ല. രണ്ടെണ്ണം അടിക്കാമെന്നോര്‍ത്ത് കുപ്പി പൊട്ടിച്ചു. ഫ്രിഡ്ജ് തുറന്ന് വെള്ളവുമെടുത്തു. പക്ഷെ അടിതുടങ്ങിയതോടെ കള്ളന്റെ കണ്‍ട്രോള്‍ പോയി. എന്തിനാണ് താന്‍ വന്നതെന്നു പോലും മറന്ന് അവിടെയിരുന്ന് ഒറ്റയിരിപ്പിന് ഒരു ഫുള്‍ ബോട്ടില്‍ മദ്യം അകത്താക്കിയതോടെയാണ് കള്ളന് സമാധാനമായത്. ഒടുവില്‍ മദ്യം തലയ്ക്കു പിടിച്ചതോടെ കള്ളന്‍ ഫ്‌ളാറ്റ്. നേരം പുലര്‍ന്നപ്പോള്‍ കള്ളന്‍ കണ്ടത് ആളും ബഹളവും. പകച്ചുപോയ അയാള്‍ വിട്ടുമാറാത്ത ഹാങ്ങോവറില്‍ പോലീസിനോട് തൊഴുതു പറഞ്ഞു. ‘ഇനി മദ്യപിക്കില്ല സാറേ’. കഴക്കൂട്ടം പാങ്ങപ്പാറ മാങ്കുഴിയില്‍ റിട്ട.സൈനികന്റെ വീട്ടിലായിരുന്നു ഈ രസകര സംഭവം. വീട്ടുകാര്‍…

Read More