കോവിഡിന്റെ പേരു പറഞ്ഞ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര നിര്ത്തിവയ്പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തുറന്നടിച്ച് രാഹുല്‍ ഗാന്ധി. ”ഇത് അവരുടെ പുതിയ തന്ത്രമാണ്. കോവിഡ് വരുന്നു, യാത്ര നിര്‍ത്തിവയ്ക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ തനിക്ക് നോട്ടീസ് നല്കി. ഇതെല്ലാം യാത്ര നിര്‍ത്തിക്കാനുള്ള ഒഴിവുകളാണ്” രാഹുല്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ കോവിഡിന്റെ പേരു പറഞ്ഞ് ഇന്ത്യയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം, രാഹുലിന്റെ യാത്ര തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ ഇറക്കിവിട്ടതാണ് കോവിഡ് 219 വൈറസിനെയെന്ന് ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ മുഖപത്രമായ സാമ്ന എഡിറ്റോറിയല്‍ വിമര്‍ശിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയോ യാത്ര മാറ്റിവയ്ക്കുകയോ വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെടുന്നത്. രാഹുല്‍ ഗാന്ധിയുടെ യാത്ര 100 ദിവസം പിന്നിട്ടു. വന്‍തോതിലുള്ള ജനകീയ പങ്കാളിത്തം കണ്ട് സര്‍ക്കാരിന് അത് നിര്‍ത്തിവയ്പ്പിക്കാന്‍ നിയമമോ ഗൂഢാലോചനയോ ഒന്നും ഫലിക്കാതെ വന്നപ്പോഴാണ് കോവിഡ് വൈറസിനെ ഇറക്കിവിട്ടിരിക്കുന്നത്-സാമ്ന…
Read More