കോ​വി​ഡി​ന്റെ പേ​രു​പ​റ​ഞ്ഞ് ഭാ​ര​ത് ജോ​ഡോ യാ​ത്ര അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന്റെ പു​തി​യ ത​ന്ത്രം ! തു​റ​ന്ന​ടി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി…

കോ​വി​ഡി​ന്റെ പേ​രു പ​റ​ഞ്ഞ് കോ​ണ്‍​ഗ്ര​സി​ന്റെ ഭാ​ര​ത് ജോ​ഡോ യാ​ത്ര നി​ര്‍​ത്തി​വ​യ്പ്പി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് തു​റ​ന്ന​ടി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി.

”ഇ​ത് അ​വ​രു​ടെ പു​തി​യ ത​ന്ത്ര​മാ​ണ്. കോ​വി​ഡ് വ​രു​ന്നു, യാ​ത്ര നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് സ​ര്‍​ക്കാ​ര്‍ ത​നി​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. ഇ​തെ​ല്ലാം യാ​ത്ര നി​ര്‍​ത്തി​ക്കാ​നു​ള്ള ഒ​ഴി​വു​ക​ളാ​ണ്” രാ​ഹു​ല്‍ പ​റ​യു​ന്നു.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കോ​വി​ഡി​ന്റെ പേ​രു പ​റ​ഞ്ഞ് ഇ​ന്ത്യ​യെ ഭ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, രാ​ഹു​ലി​ന്റെ യാ​ത്ര ത​ട​സ്സ​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​റ​ക്കി​വി​ട്ട​താ​ണ് കോ​വി​ഡ് 219 വൈ​റ​സി​നെ​യെ​ന്ന് ശി​വ​സേ​ന ഉ​ദ്ധ​വ് താ​ക്ക​റെ പ​ക്ഷ​ത്തി​ന്റെ മു​ഖ​പ​ത്ര​മാ​യ സാ​മ്ന എ​ഡി​റ്റോ​റി​യ​ല്‍ വി​മ​ര്‍​ശി​ച്ചു.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ക​യോ യാ​ത്ര മാ​റ്റി​വ​യ്ക്കു​ക​യോ വേ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ യാ​ത്ര 100 ദി​വ​സം പി​ന്നി​ട്ടു.

വ​ന്‍​തോ​തി​ലു​ള്ള ജ​ന​കീ​യ പ​ങ്കാ​ളി​ത്തം ക​ണ്ട് സ​ര്‍​ക്കാ​രി​ന് അ​ത് നി​ര്‍​ത്തി​വ​യ്പ്പി​ക്കാ​ന്‍ നി​യ​മ​മോ ഗൂ​ഢാ​ലോ​ച​ന​യോ ഒ​ന്നും ഫ​ലി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് കോ​വി​ഡ് വൈ​റ​സി​നെ ഇ​റ​ക്കി​വി​ട്ടി​രി​ക്കു​ന്ന​ത്-​സാ​മ്ന പ​റ​യു​ന്നു.

അ​തി​നി​ടെ, രാ​ജ​സ്ഥാ​നി​ല്‍ നി​ശ്ച​യി​ച്ചി​രു​ന്ന ജ​ന്‍ ആ​ക്രോ​ശ് യാ​ത്ര നി​ര്‍​ത്തി​വ​ച്ച​താ​യി ബി.​ജെ.​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​രു​ണ്‍ സിം​ഗ് പ​റ​ഞ്ഞു.

Related posts

Leave a Comment