ദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീകളുടെ അടിവസ്ത്രം ആവശ്യമുണ്ടെന്നു കാട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സംഭവം; സാമൂഹ്യ പ്രവര്‍ത്തകനെ അറസ്റ്റു ചെയതതിനു പിന്നില്‍ കൗണ്‍സിലറുടെ വൈരാഗ്യം ? പ്രതിഷേധം ശക്തമാകുന്നു…

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് അടിവസ്ത്രം ആവശ്യമുണ്ടെന്നു ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സാമൂഹ്യ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. യുവാവിനെ കള്ളക്കേസില്‍ കുടുക്കിയവരെയും അവരുടെ വാക്ക് കേട്ട് അറസ്റ്റു ചെയ്ത പോലീസുകാരെയും നിയമനടപടിയ്ക്ക് വിധേയമാക്കണമെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട സാമൂഹിക – സന്നദ്ധ സംഘടനയായ റൈറ്റ്സും ജനാധിപത്യ വേദിയുമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. റൈറ്റ്സ് കോ – ഓര്‍ഡിനേറ്ററും ഇരവിപേരൂര്‍ സ്വദേശിയുമായ രഘുവിനെയാണ് ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇക്കഴിഞ്ഞ 11-ാം തീയതി തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. തിരുമൂലപുരം ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകള്‍ക്ക് ആവശ്യത്തിനുള്ള അടിവസ്ത്രങ്ങളില്ലെന്ന് റൈറ്റ്സ് പ്രവര്‍ത്തകയും ക്യാമ്പ് അന്തേവാസിയുമായ യുവതി അറിയിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉച്ചയോടെ രഘു ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്, ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ചെറിയ തുകകള്‍ രഘുവിന് കൈമാറി, ഇത്തരത്തില്‍ സ്വരൂപിച്ചു കിട്ടിയ…

Read More